Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത് മയക്കുമരുന്ന് വാങ്ങുന്നതിനിടെ; ഒപ്പം പിടിയിലായ അഞ്ചുപേരുടെ വിവരങ്ങൾ പുറത്ത് വിടാതെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത് മയക്കുമരുന്ന് വാങ്ങുന്നതിനിടെ; ഒപ്പം പിടിയിലായ അഞ്ചുപേരുടെ വിവരങ്ങൾ പുറത്ത് വിടാതെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മയക്കുമരുന്ന് വിതരണത്തിന്റെ മറ്റൊരു ശൃംഖല മുംബൈയിൽ കണ്ടെത്തി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. അഭിനേതാക്കൾ ഉപഭോഗത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന വിവരം ലഭിച്ചതിന് പിന്നാലെ പ്രമുഖ സീരിയിൽ നടി അറസ്റ്റിലായി. പ്രമുഖ സീരിയൽ താരം പ്രീതിക ചൗഹാനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങുന്നതിനിടെ മുംബൈയിൽ വച്ചാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയിൽ ഹാജരാക്കുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.

മഫ്തിയിലെത്തിയ സംഘമാണ് നടിയെ പിടികൂടിയത്. അഞ്ച് കൂട്ടാളികളെയും പിടികൂടിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത് വിട്ടിട്ടില്ല. മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. സാവദാൻ, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വിതരണക്കാർ, പെഡലർമാർ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ കേസിലെ പ്രതികളുടെ എല്ലാ ലിങ്കുകളും എൻ‌സി‌ബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്.

സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ വാട്‌സ് ആപ് ചാറ്റുകൾ പുറത്തായതോടെയാണ് സുശാന്തിന്റെ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്കും അന്വേഷണ പരിധിയിൽവരുന്നത്. കേസിൽ റിയയേയും സഹോദരൻ സൗവിക് ചക്രബർത്തിയേയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാണ്ട, ജോലിക്കാരൻ ദിപേഷ് സാവന്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP