Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസം; ഇരുട്ടിൽ തപ്പിത്തടഞ്ഞ് പൊലീസ്; പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ പരീക്ഷണത്തിനൊരുങ്ങി പൊലീസ്; മൂലവിളാകത്തെ കുറ്റവാളിയെ കിട്ടുമോ?

തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസം; ഇരുട്ടിൽ തപ്പിത്തടഞ്ഞ് പൊലീസ്; പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ പരീക്ഷണത്തിനൊരുങ്ങി പൊലീസ്; മൂലവിളാകത്തെ കുറ്റവാളിയെ കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താൻ പൊലീസ് തയ്യാറെടുക്കുന്നു. അക്രമിയോടിച്ച സ്‌കൂട്ടർ ഏതെന്ന് കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് രാത്രി ട്രയൽ റൺ നടത്തുന്നത്. മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇല്ല. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെങ്കിലും അക്രമി പോകുന്ന സ്‌കൂട്ടർ ഏത് കമ്പനിയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയുടെ മുഖവും വ്യക്തമല്ല.

ദൃശ്യങ്ങൾ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്‌കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുള്ള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്‌കൂട്ടറുകൾ കൊണ്ടുവന്ന് ട്രയൽ റൺ നടത്തുന്നത്.

മരുന്ന് വാങ്ങാൻ ഈ മാസം 13 ന് രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് പാറ്റൂർ ജംങ്ഷനിലേക്ക് എത്തിയത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവർ വീട്ടിലേക്ക് തന്നെ മടങ്ങി. ഇവിടം മുതലാണ് അക്രമി സ്ത്രീയെ പിന്തുടരുന്നത്. പാറ്റൂർ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിയോ സ്‌കൂട്ടറിലാണ് പ്രതി സഞ്ചരിച്ചതെന്നാണ് വിവരം. പ്രതി പിടിയിലാകും വരെ വിവരങ്ങളൊന്നും പുറത്ത് വിടരുതെന്ന കർശന നിർദ്ദേശവും അന്വേഷണ സംഘത്തിനുണ്ട്.

അതേസമയം തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരായ പീഡനങ്ങളും ലൈംഗികാതിക്രമ സംഭവങ്ങളുടെയും കണക്ക് കുത്തനെ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകളാണ് ഈ അടുത്തകാലങ്ങളിലായി പുറത്തുവരുന്നത്. 2022ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഇത്തരം വിഷയങ്ങളിൽ പരാതികളുമായി എത്തുന്നവരോട് പൊലീസിന്റെ നിർവികാര മനോഭാവവും, അവരോടുള്ള തണുത്ത സമീപനവുമാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ഇത് തലസ്ഥാനത്തേക്കാൾ മറ്റൊരിടത്തും പ്രകടമവുല്ല. ഒട്ടുമിക്ക കേസുകളിലും പ്രതികൾ പിടിയിലാകാത്തതിനാൽ കുറ്റവാളികൾ സ്വതന്ത്രരായി പുറത്ത് വിലസി നടക്കുകയാണ്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ തലസ്ഥാനത്ത്, പ്രത്യേകിച്ച് മ്യൂസിയം, കനകക്കുന്ന് പ്രദേശങ്ങൾക്ക് സമീപം ഇത്തരം നിരവധി സംഭവങ്ങളാ അരങ്ങേറിയത്. പരാതികൾ നൽകിയിട്ടും പൊലീസ് തങ്ങളെ തഴഞ്ഞെന്നാണ് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ സ്ത്രീകൾക്കെതിരെ 18,943 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 5,354 പീഡനക്കേസുകളും 584 ഈവ് ടീസിങ് കേസുകളുമാണ്. 2023-ൽ ജനുവരിയിൽ മാത്രം 1,784 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP