Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേലുദ്യോഗസ്ഥന്റെ പീഡനം: ജീവനൊടുക്കിയ എഎസ്‌ഐ പി.സി.ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി; സംസ്‌കാര ചടങ്ങുകൾക്ക് നാട്ടുകാർ മൃതദേഹം വിട്ടുനൽകിയത് എസ്‌ഐ രാജേഷിനെതിരെ നടപടി എടുക്കുമെന്ന പൊലീസിന്റെ ഉറപ്പിൽ; എസ്‌ഐയെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയത് പ്രഹസനമെന്നും ആരോപണം; പൊലീസ് അനങ്ങാപ്പാറനയം തുടർന്നാൽ ശക്തമായ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

മേലുദ്യോഗസ്ഥന്റെ പീഡനം: ജീവനൊടുക്കിയ എഎസ്‌ഐ പി.സി.ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി; സംസ്‌കാര ചടങ്ങുകൾക്ക് നാട്ടുകാർ മൃതദേഹം വിട്ടുനൽകിയത് എസ്‌ഐ രാജേഷിനെതിരെ നടപടി എടുക്കുമെന്ന പൊലീസിന്റെ ഉറപ്പിൽ; എസ്‌ഐയെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയത് പ്രഹസനമെന്നും ആരോപണം; പൊലീസ് അനങ്ങാപ്പാറനയം തുടർന്നാൽ ശക്തമായ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: മേലുദ്യോഗസ്ഥന്റെ പീഡനമാരോപിച്ച് ജീവിതം അവസാനിപ്പിച്ച എഎസ്ഐ പി.സി. ബാബുവിന് സഹപ്രവർത്തകരും, നാട്ടുകാരും അന്ത്യാപചാരം അർപ്പിച്ചു. കഴിഞ്ഞ 27 വർഷമായി പൊലീസിൽ ജോലി ചെയ്യുന്ന പി.സി. ബാബു മേലുദ്യോഗസ്ഥ പീഡനത്തിന്റെ ഇരയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.അതേ സമയം മരണത്തിന് കാരണക്കാരനായ എസ്‌ഐക്കെതിരെ നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്‌ഐക്കെതിരെ നടപടിയെടുക്കാമെന്ന് നൽകിയ ഉറപ്പ് പൊലീസ് പാലിച്ചില്ല. ആലുവ എംഎ‍ൽഎ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഉറപ്പ് നൽകിയത്.

എസ്‌ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്‌കാര ചടങ്ങുകൾക്ക് മൃതദേഹം വിട്ടുനൽകുവെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. തുടർന്ന് ജനങ്ങൾ റോഡുപരോധിച്ചെങ്കിലും ഡി.ഐ.ജി യുടെ ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിച്ചു. നേരത്തെ ആരോപണ വിധേയനായ തടിയിട്ടപറമ്പ് എസ്‌ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു.എന്നാൽ അത് അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്നുള്ള സ്ഥലംമാറ്റമാണെന്ന് സഹപ്രവർത്തകർ പറയുന്നു.

എന്നാൽ മരണത്തിന് കാരണക്കാരനായ എസ്‌ഐ ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന കണ്ടെത്തലാണ് ഉന്നതോദ്യോഗസ്ഥർക്കെന്നാണ് അറിയാൻ കഴിഞ്ഞത്. സ്ഥിരം മെഡിക്കൽ ലീവെടുക്കുന്ന ബാബുവിനെ മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മാത്രമാണ് എസ്‌ഐ എഴുതിയതെന്നാണ് കണ്ടെത്തൽ. എറണാകുളത്തിന്റെ ചുമതലയുള്ള ഡി.ഐ.ജി വിജയ് സാക്കറെ അവധിയിലായതിനാൽ തൃശൂർ മേഖലാ ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് അന്വേഷണ ചുമതല. തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിൽ രണ്ട് മണിക്കൂർ ചെലവിട്ട്‌സഹപ്രവർത്തകരുടെയടക്കം മൊഴി എടുത്തിരുന്നു. പിന്നീട് ബന്ധുവീട്ടിൽ വച്ച് ഭാര്യാ സഹോദരൻ സുനിൽ കുമാർ മകൻ കിരൺ ബാബു എന്നിവരുടെയും മൊഴി എടുത്തു.

എസ്‌ഐ ക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ കുട്ടമഗ്ഗേരി വായനശാല ഹാളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരാനും തീരുമാനിച്ചു. എസ് ഐ രാജേഷ് മാനസികമായി പീഡിപ്പിക്കുകയും പൊതുജനങ്ങൾക്കുമുമ്പിൽ ആക്ഷേപിക്കുകയും ചെയ്തതിന്റെ വിഷമത്തിലാണ് എ എസ്‌ഐ ബാബു ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ഈ സംഭവത്തിൽ എസ്‌ഐ രാജേഷിനെ സ്ഥലം മാറ്റിയതായുള്ള അധികതരുടെ വെളിപ്പെടുത്തലിൽ കഴമ്പില്ലന്നും ഇത് നേരത്തെ ഇയാൾ തന്നെ ആവശ്യപ്പെട്ട പ്രകാരമുള്ള നടപടി ക്രമമാണെന്നുമാണ് നാട്ടുകാരുടെയും ബസുക്കളുടെയും ആരോപണം. ബെന്നി ബഹനാൻ എം പി രാവിലെ വീട് സന്ദർശിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇതേ സമയം എസ് ഐ രാജേഷിനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവയിൽ ബിജെപി റോഡ് ഉപരോധവും സംഘടിപ്പിച്ചു.

അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവർത്തകർക്കു വാട്സാപ് സന്ദേശം അയച്ച ശേഷമാണ് അസി. എസ്ഐ ജീവനൊടുക്കിയത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.സി. ബാബു (48)വിനെയാണ് കുട്ടമശേരിയിലുള്ള വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംഭവം നടക്കുമ്പോൾ ഭാര്യയും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സാരിയിൽ തൂങ്ങിയ നിലയിൽ രാവിലെ ഭാര്യയാണ് ബാബുവിനെ കണ്ടത്. ജീവനുണ്ടെന്ന നിഗമനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. എസ്ഐയുടെ മാനസിക സമ്മർദ്ദം കാരണമാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ഉന്നയിച്ചുകൊണ്ട് സുഹൃത്തുകളാണ് ആദ്യം രംഗത്തെത്തിയത്. തന്റെ മരണത്തിന് കാരണം എസ്ഐ രാജേഷ് ആണെന്ന് കാണിച്ചുകൊണ്ട് ബാബു പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നു. ഇതോടെ എഎസ്‌ഐയുടെ കുടുംബവും ജോലി സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന ആരോപണവുമായി രംഗത്തെത്തി. തുടർന്നാണ് സംഭവത്തിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

വാക്കിലും പെരുമാറ്റത്തിലും ഒട്ടും പരുക്കനായിരുന്നില്ല മരിച്ച എഎസ്ഐ പി.സി. ബാബു. നിസ്സാര കാര്യങ്ങളുടെ പേരിൽ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ കാരണമെന്ന് ആരോപിച്ച് ഭാര്യാ സഹോദരൻ സുനിൽകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകി. രാവിലെ 7നു സ്റ്റേഷനിൽ എത്തുകയും രാത്രി 9 വരെ മടിയില്ലാതെ ജോലി ചെയ്യുകയും ചെയ്തിരുന്ന ബാബു കേസുകൾ എഴുതുന്നതിലും കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലും മികവു പുലർത്തിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പിൽ ചുമതലയേറ്റ എസ്ഐ അന്നു മുതൽ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്നു പരാതിയിൽ പറയുന്നു.

ഒരു മാസം മുൻപു സ്റ്റേഷൻ പരിസരത്തു ജനങ്ങളുടെ മുന്നിൽ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടർന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീർഘകാലം കൊച്ചി സിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാബു 3 വർഷം മുൻപാണു തടിയിട്ടപറമ്പിൽ എത്തിയത്. സ്റ്റേഷൻ റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP