Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ

പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടിജു ജോർജ് എന്ന പീഡന വീരൻ കേരളത്തിൽ ആരെയെല്ലാം പറ്റിച്ചെന്ന് കണ്ടെത്താൻ പൊലീസ് തീരുമാനം. എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ മേൽ നോട്ടത്തിൽ എറണാകുളം അസി. കമ്മിഷണർ ബി.ഗോപകുമാർ, പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ എം.ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പരാതി ലഭിച്ചതോടെ സംസ്ഥാനം വിട്ട പ്രതിക്കായി ബെംഗളൂരുവിൽ ഉൾപ്പടെ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ഇയാൾ കൂടുതൽ പേരെ കേരളത്തിലും സമാന രീതിയിൽ വലയിൽ വീഴ്‌ത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ഇതിനിടെ ബർത്ത്ഡേ പാർട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോർട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഒരു തവണ കാറിന്റെ ഡോർ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നുമാണ് പെൺകുട്ടിയുടെ പരാതി. ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി 17 പെൺകുട്ടികളിൽനിന്ന് പണം തട്ടിയ കേസിൽ 2013ൽ മലേഷ്യയിൽനിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിനി ഇയാൾക്കെതിരെ നൽകിയ സമാന തട്ടിപ്പു കേസിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോർട്ടിലായതിനാൽ കേസ് ആ പരധിയിലെ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വെബ്‌സൈറ്റിലൂടെയാണ് യുവാവ് പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതെന്നും യുവതി പറഞ്ഞു. മെസേജ് അയച്ച് വിവാഹത്തിന് താൽപര്യമറിയിച്ചതിനെ തുടർന്ന് ആദ്യം ആലോചനയിൽ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും തുടർച്ചയായി അഭ്യർത്ഥന വന്നപ്പോൾ വീട്ടുകാരുമായി ആലോചിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏതാനും സുഹൃത്തുക്കളുമൊത്തുകൊച്ചിയിൽ താമസിക്കുന്ന ഫ്‌ളാറ്റിൽ അമ്മയും മുത്തശ്ശിയുമുള്ളപ്പോൾ എത്തി പെണ്ണു കാണുകയായിരുന്നെന്നു യുവതി പറഞ്ഞു. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട യുവതി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ആരും ഇല്ലെന്ന ഈ സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു പീഡനവും വഞ്ചിക്കലും.

വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് യുവതിയോടും വീട്ടുകാരോടും പറഞ്ഞു വിശ്വസിപ്പിച്ചത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറഞ്ഞു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറഞ്ഞു. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാൽ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നാണ് പറഞ്ഞിരുന്നത്.

ഇതിനിടെ ഇയാൾ വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ പിറന്നാൾ ആണെന്നും സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോർട്ടിലേയ്ക്കു ക്ഷണിച്ചു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നു യുവതി പറയുന്നു. പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ നമ്മൾ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരയുകയായിരുന്നു. പിന്നീട് ഒരു തവണ കാറിൽ വച്ചു കയ്യേറ്റം ചെയ്യുകയും പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

ഇയാൾക്കു ഭാര്യയുണ്ടെന്നും ഗർഭിണിയാണെന്നുമുള്ള വിവരം പിന്നീടാണ് അറിയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി ചേർത്തലയിലെ ഒരു വീട്ടിൽ താമസിച്ചെന്ന് അറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് അത് ഇയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുന്നത്. വഞ്ചിക്കുകയാണ് എന്നറിഞ്ഞതോടെ തളർന്നു പോയ യുവതി മാതാവുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നാണ് സംസയം. അച്ഛൻ യുവതിയെ ഫോണിൽ വിളിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നു. നഷ്ടപരിഹാരമായി പണം നൽകാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇത് യുവതി നിരസിക്കുകയായിരുന്നു.

ഇയാൾക്ക് ബാങ്കിൽ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോൾ 25 പവൻ സ്വർണം കൊടുത്തു. പിന്നീട് പരാതി നൽകുമെന്നു വന്നതോടെ പത്തു പവൻ സ്വർണം മടക്കി നൽകുകയായിരുന്നത്രെ. പരാതി നൽകിയതോടെ ഇയാൾ സ്ഥലത്തു നിന്നു മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP