Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൈക്രോഫിനാൻസ് ക്രമക്കേടുകളെല്ലാം നടത്തിയത് കോ-ഓർഡിനേറ്റർ ആയിരുന്ന കെ കെ മഹേശൻ; മഹേശൻ 15 കോടിയുടെ അഴിമതി നടത്തി; പണമെടുത്ത കാര്യം മഹേശൻ തന്നെ എന്നോട് സമ്മതിച്ചിരുന്നു; ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു; കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേടും അന്വേഷിക്കണം; ഐശ്വര്യ ട്രസ്റ്റിൽ ക്രമക്കേടില്ലെന്നും 42 ശതമാനം പലിശയ്ക്ക് പണം നൽകിയിട്ടില്ലെന്നും വാദം; ആത്മഹത്യ ചെയ്ത മഹേശനെതിരെ ആരോപണം കടുപ്പിച്ചു തുഷാർ

മൈക്രോഫിനാൻസ് ക്രമക്കേടുകളെല്ലാം നടത്തിയത് കോ-ഓർഡിനേറ്റർ ആയിരുന്ന കെ കെ മഹേശൻ; മഹേശൻ 15 കോടിയുടെ അഴിമതി നടത്തി; പണമെടുത്ത കാര്യം മഹേശൻ തന്നെ എന്നോട് സമ്മതിച്ചിരുന്നു; ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു; കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേടും അന്വേഷിക്കണം; ഐശ്വര്യ ട്രസ്റ്റിൽ ക്രമക്കേടില്ലെന്നും 42 ശതമാനം പലിശയ്ക്ക് പണം നൽകിയിട്ടില്ലെന്നും വാദം; ആത്മഹത്യ ചെയ്ത മഹേശനെതിരെ ആരോപണം കടുപ്പിച്ചു തുഷാർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ആത്മഹത്യ ചെയത് എസ്എൻഡിപി നേതാവും മൈക്രോ ഫിനാൻസ് പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായ കെ കെ മഹേശനെതിരെ ഗുരുതര ആരോപണങ്ങളുമായി തുഷാർ വെള്ളാപ്പള്ളി. മൈക്രോ ഫിനാൻസ് തട്ടിപ്പിലെ എല്ലാ ക്രമക്കേടുകളും നടത്തിയത് മഹേശനാണെന്നാണ് തുഷാർ ആരോപിക്കുന്നത്. കെകെ മഹേശന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ക്രമക്കേട് നടത്തിയ കാര്യം മഹേശൻ തന്നോട് തുറന്നു സമ്മതിച്ചിരുന്നതായും തുഷാർ പറയുന്നു.

കെകെ മഹേശന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളാണ് നടന്നത്. കളിച്ചുകുളങ്ങര ക്ഷേത്രത്തിലും വൻ തട്ടിപ്പ് നടന്നു. 23 സംഘങ്ങളുണ്ടാക്കി ഒരു കോടി രൂപയുടെ ക്രമക്കേട് മൈക്രോഫിനാൻസിൽ മഹേശൻ നടത്തി. ഇതിനെല്ലാം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരുവാക്കുകയാണ് മഹേശൻ ചെയ്തത്. സാമ്പത്തിക ക്രമക്കേടുകൾ മറച്ച് വയ്ക്കാനുള്ള കഥ മാത്രമാണ് മഹേശ്വന്റ കത്ത്. ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിൽ മഹേശ്വൻ ക്രമക്കേട് നടത്തിയിട്ടുണ്ട്. പണം എടുത്ത കാര്യം മഹേശ്വൻ തന്നെ എന്നോട് സമ്മതിച്ചിക്കുകയും ചെയ്തു. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാൽ ഐശ്വര്യ ട്രസ്റ്റിൽ ക്രമക്കേടില്ല. 42% പലിശയ്ക്ക് പണം നൽകിയിട്ടുമില്ലെന്നും തുഷാർ പറഞ്ഞു.

കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വത്തിലെ ക്രമക്കേടുകളെ കുറിച്ച് വെള്ളാപ്പള്ളി ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹേശ്വൻ എതിരായത്. 14 വർഷം മാത്രമാണ് മഹേശ്വൻ വെള്ളാപ്പള്ളിയുമാണ് അടുത്ത് പ്രവർത്തിച്ചത്. വെള്ളാപ്പള്ളിക്ക് വേണ്ടി മഹേശൻ കള്ളുഷാപ്പ് നടത്തിയെന്ന ആരോപണം തെറ്റാണ്. കള്ളുഷാപ്പുകൾ എല്ലാം നടത്തിയിരുന്നത് മറ്റുള്ളവരുമായി ചേർന്നാണ്. മഹേശൻ മരണക്കുറിപ്പിൽ ഉന്നയിച്ച ആരോപണങ്ങൾ ഏത് ഏജൻസി അന്വേഷിക്കുന്നതിനോടും വിരോധമില്ല. പണം മോഷ്ടിച്ച് പിടിക്കപ്പെടുമെന്നായപ്പോൾ ആണ് മഹേശൻ ആത്മഹത്യ ചെയ്തത്. ഇതെല്ലാം മറച്ചു വച്ചു കൊണ്ട് കഥയുണ്ടാക്കി ആത്മഹത്യക്കുറിപ്പ് എഴുതി വച്ചു. ഇതിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാനായിരുന്നു മഹേശന്റെ നീക്കമെന്നും തുഷാർ കുറ്റപ്പെടുത്തി.

അതേസമയം മൈക്രോ ഫിനാൻസ് കേസ് അന്വേഷണത്തിൽ പിഴവ് സംഭവിച്ചെന്ന് ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ ബന്ധുക്കൾ പറഞ്ഞു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാൻ ശ്രമിച്ചു. ഇതിനായി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാനായി പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതി പട്ടികയിൽ ഉണ്ട്. എന്നാൽ സംസ്ഥാന കോർഡിനേറ്ററായ മഹേശനിലേക്ക് മാത്രം കേസുകൾ ഒതുക്കാൻ ശ്രമം നടന്നതായി ബന്ധുക്കൾ പറയുന്നു.

ഇതിനായി ക്രൈം ബ്രാഞ്ച് കൂട്ടുനിന്നതായും ആരോപണമുണ്ട്. 21ഓളം കേസുകളാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. എന്നാൽ ഈ കേസുകളിൽ എല്ലാം തന്നെ മാത്രം കുടുക്കാൻ ഗുഢാലോചന നടന്നതായി മഹേശൻ കത്തുകളിൽ സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കേസുകളുടെ യഥാർത്ഥ സത്യം പുറത്ത് വരണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയത്.

അതിനിടെ കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങളും പുറത്തുവന്നു. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയൻ നേതാക്കൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിക്കുന്നുവെന്ന് കത്തിൽ പറയുന്നു. കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസിൽ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനൊടുക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നു. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP