Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തുമ്പോളി റെയിൽവേ ക്രോസിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങൾ തമ്മിലെ ശത്രുത തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പ്; പരസ്പരം കാണുമ്പോഴെല്ലാം തല്ലും കൊലയും; കിഴക്കുഭാഗത്തെ വീട് പടിഞ്ഞാറെക്കരക്കാർ തകർത്തപ്പോൾ 2015ലെ കൊലപാതകം; തീർത്ഥശ്ശേരി ഷാപ്പിൽ സാബു എത്തിയപ്പോൾ നടത്തിയത് മിന്നിൽ ആക്രമണം; നാല് കൊല്ലത്തിന് ശേഷം സാബുവിനെ കൊന്നവരെ വെട്ടിവീഴ്‌ത്തി പ്രതികാരം തീർക്കൽ; തുമ്പോളിയിൽ വികാസിന്റേയും ജസ്റ്റിന്റേയും ജീവനെടുത്തത് കരക്കാരുടെ കുടിപ്പക

തുമ്പോളി റെയിൽവേ ക്രോസിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങൾ തമ്മിലെ ശത്രുത തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പ്; പരസ്പരം കാണുമ്പോഴെല്ലാം തല്ലും കൊലയും; കിഴക്കുഭാഗത്തെ വീട് പടിഞ്ഞാറെക്കരക്കാർ തകർത്തപ്പോൾ 2015ലെ കൊലപാതകം; തീർത്ഥശ്ശേരി ഷാപ്പിൽ സാബു എത്തിയപ്പോൾ നടത്തിയത് മിന്നിൽ ആക്രമണം; നാല് കൊല്ലത്തിന് ശേഷം സാബുവിനെ കൊന്നവരെ വെട്ടിവീഴ്‌ത്തി പ്രതികാരം തീർക്കൽ; തുമ്പോളിയിൽ വികാസിന്റേയും ജസ്റ്റിന്റേയും ജീവനെടുത്തത് കരക്കാരുടെ കുടിപ്പക

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികൾ സംഘട്ടനത്തിൽ കൊല്ലപ്പെടുമ്പോൾ ചർച്ചയാകുന്നത് പ്രദേശ വാസികളുടെ കുടിപ്പക. ഇന്ന് വികാസ്, ജസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയിൽ സാബുവധക്കേസിലെ പ്രതികളാണ്.

രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമനൽ പശ്ചാത്തലമുള്ളവരാണ്. നാല് വർഷം മുമ്പ് തുമ്പോളിയിൽ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായിരുന്നു വികാസും ജസ്റ്റിൻ സേനുവും. ഈ കൊലയുടെ തുടർച്ചായാണ് ഇപ്പോഴത്തെ മരണങ്ങളും. ഇതോടെ തുമ്പോളി പൊലീസിന് തലവേദനയാകുന്ന പ്രദേശമായി മാറുകയാണ്.

തുമ്പോളിയിൽ സാബു കുത്തേറ്റ് മരിച്ച സംഭവത്തിൽ ആറുപേർക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്ക് 2015ൽ നയിച്ചത്. തുമ്പോളി റെയിൽവേ ക്രോസ്സിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങൾ വർഷങ്ങളായി ശത്രുതയിലാണ്. സാബു കൊല്ലപ്പെടുന്നതിന് കുറച്ചുനാളുകൾക്ക് മുമ്പ് കിഴക്കുഭാഗത്തുള്ള ഒരാളുടെ വീട് പടിഞ്ഞാറ് ഭാഗത്തുള്ളവർ തകർത്തിരുന്നു. സംഭവത്തിൽ പ്രതിയായവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചു.

ഇതിൽ പ്രകോപിതരായ പടിഞ്ഞാറ് ഭാഗത്തുള്ളവർ കാണുമ്പോഴെല്ലാം കിഴക്ക് ഭാഗത്തെ സംഘത്തിൽപ്പെട്ടവരുമായി സംഘർഷത്തിലേർപ്പെട്ടിരുന്നു. കിഴക്ക് ഭാഗത്തുള്ള സംഘാംഗങ്ങളെ കാണുമ്പോഴെല്ലാം എതിർ സംഘത്തിൽപ്പെട്ടവർ മർദ്ദിക്കുമായിരുന്നു.
നിരന്തരം മർദ്ദനമേറ്റ് വാശിയേറിയ കിഴക്കേ സംഘം ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തുമ്പോളി റെയിൽവേ ക്രോസ്സിന് സമീപമുള്ള തീർത്ഥശ്ശേരി ഷാപ്പിൽ പടിഞ്ഞാറെ സംഘത്തിൽപ്പെട്ട സാബു എന്ന കൊച്ചുകുട്ടൻ, ജസ്റ്റിൻ എന്നിവർ എത്തിയിട്ടുണ്ടെന്ന് എതിർ സംഘത്തിൽപ്പെട്ടവർ അറിയുന്നത്.

തുടർന്ന് ഇരുമ്പുവടി, കത്തി തുടങ്ങിയ മാരക ആയുധങ്ങളുമായി വകവരുത്താൻ ഉദ്ദേശ്യത്തോടുകൂടി ആറംഗസംഘം ഷാപ്പിൽ എത്തി. ഷാപ്പിൽനിന്ന് കള്ള് കുടിച്ചതിനുശേഷം ആയുധമെടുത്ത് ഇവർ കൊച്ചുകുട്ടനെയും ജസ്റ്റിനെയും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിക്കളഞ്ഞു. സാബുവിന്റെ മരണ ശേഷവും ഈ വൈരാഗ്യം തുടർന്നു. ഇത് തന്നെയാണ് ഇപ്പോഴും കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

ഇന്നത്തെ സംഘട്ടനത്തിൽ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സോനു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്കൊടുവിൽ ഇന്നു പുലർച്ചെ ആറ് മണിയോടെയാണ് ജസ്റ്റിൻ സോനു മരിച്ചത്. പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാബുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അക്രമി സംഘത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

സാബുവിന്റെ സുഹൃത്തുമായി പ്രതികൾക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 2015 ൽ തുമ്പോളിയിലെ ഷാപ്പിൽ വച്ചാണ് സാബു കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന സംഘം ജില്ലവിട്ടതായും പൊലീസ് സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP