Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാമ്പത്തിക ഇടപാട് സംസാരിക്കാൻ തൃശ്ശൂരുകാരനെ നൈസൻ ക്ഷണിച്ചതുകൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക്; സ്വീകരിച്ചത് ഇടവഴിക്കൽ ഷെമീന അടങ്ങുന്ന സുന്ദരികൾ; സംസാരിച്ചു കൊണ്ടിരിക്കവേ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം നടത്തിയത് ക്രൂരമർദ്ദനം; പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചു പിടുങ്ങിയത് ഏഴുലക്ഷം രൂപ; ഇതിനു മുൻപ് കുരുക്കിയത് കണ്ണൂർ സ്വദേശിയെ; ഹണിട്രാപ്പിനു പിന്നിൽ ഷെമീനയെ പോലുള്ള സുരസുന്ദരികൾ; കൂടുതൽപേർ പഞ്ചാരക്കെണിയിൽ വീണതിൽ അന്വേഷണം ഊർജ്ജിതം

സാമ്പത്തിക ഇടപാട് സംസാരിക്കാൻ തൃശ്ശൂരുകാരനെ നൈസൻ ക്ഷണിച്ചതുകൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക്; സ്വീകരിച്ചത് ഇടവഴിക്കൽ ഷെമീന അടങ്ങുന്ന സുന്ദരികൾ; സംസാരിച്ചു കൊണ്ടിരിക്കവേ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം നടത്തിയത് ക്രൂരമർദ്ദനം; പെൺകുട്ടികളെ ഒപ്പം നിർത്തിയുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചു പിടുങ്ങിയത് ഏഴുലക്ഷം രൂപ; ഇതിനു മുൻപ് കുരുക്കിയത് കണ്ണൂർ സ്വദേശിയെ; ഹണിട്രാപ്പിനു പിന്നിൽ ഷെമീനയെ പോലുള്ള സുരസുന്ദരികൾ; കൂടുതൽപേർ പഞ്ചാരക്കെണിയിൽ വീണതിൽ അന്വേഷണം ഊർജ്ജിതം

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി യുവാക്കളെ ഹണിട്രാപ്പിൽപ്പെടുത്താൻ ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണി (27)നെ സഹായിച്ചത് സുരസുന്ദരികൾ അടങ്ങിയ സംഘം. ഇടവഴിക്കൽ ഷെമീനയെപോലുള്ള സുന്ദരികളാണ് ഹണിട്രാപ്പിനു നൈസണെ സഹായിച്ചത്. നൈസണെ പൊലീസ് ഇന്നലെ റിമാൻഡ് ചെയ്തപ്പോൾ പ്രധാന ആസൂത്രകയും പ്രധാന പ്രതിയുമായ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന (38)യെ ഡിസംബർ രണ്ടിനും തൃശ്ശൂർ പള്ളത്തുപറമ്പിൽ അനൂപ്കുമാറി (24) നെ ഡിസംബർ 23-നും അറസ്റ്റു ചെയ്തിരുന്നു. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിലാണ് നൈസൺ ഇപ്പോൾ അറസ്റ്റിലാകുന്നത്.

തൃശൂർ സ്വദേശിയെ കൊടുങ്ങല്ലൂർ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയാണ് നൈസണും ഷെമീനയും അടങ്ങുന്ന സംഘം പണം തട്ടിയെടുത്തത്. നൈസന് സാമ്പത്തിക ഇടപാടുകളുണ്ട്. ഇതിന്റെ പേരിലാണ് പണം ആവശ്യമുള്ള തൃശൂർ സ്വദേശിയെ നൈസൺ കൊടുങ്ങല്ലൂർ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. ഇയാൾ അവിടെ എത്തുമ്പോൾ ഫ്‌ളാറ്റിൽ ഷെമീന അടക്കമുള്ളവരുണ്ടായിരുന്നു. ഷെമീനയും യുവാവും സംസാരിക്കുമ്പോൾ പുറത്തു നിന്ന് രണ്ടു പേർ വന്നു. എന്താണ് ഇവിടെ നടക്കുന്നു എന്ന് ചോദിച്ച് ബഹളം കൂട്ടി. അനാശാസ്യം എന്ന് പറഞ്ഞു സദാചാര പൊലീസ് ചമയുകയും ചോദ്യം ചെയ്ത ശേഷം യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് യുവതികൾക്കൊപ്പമിരുത്തി ഫോട്ടോയും വീഡിയോയും ഇവർ പകർത്തുകയും ചെയ്തു. ഈ ഫോട്ടോ കാണിച്ചാണ് ഹണിട്രാപ്പിൽ ഇവർ യുവാവിനെ കുരുക്കിയത്. ഇവിടെയുണ്ടായിരുന്ന യുവതികളും ചോദ്യം ചെയ്യാൻ പുറത്ത് നിന്ന് വന്നവരും എല്ലാം നൈസണിനു ഒപ്പമുള്ളവരായിരുന്നു. പിന്നീടാണ് തൃശൂർ സ്വദേശി കാര്യങ്ങൾ മനസിലാക്കുന്നത്.

പണം വാങ്ങാനെത്തിയ യുവാവിൽ നിന്ന് ഏഴു ലക്ഷത്തോളം രൂപയാണ് ഇവർ പല തവണയായി തട്ടിയെടുത്തത്. മൂന്നര ലക്ഷം രൂപയുടെ ആഡംബര ബൈക്കിലാണ് നെൽസൺ സഞ്ചരിച്ചിരുന്നത്. ഈ ബൈക്ക് വാങ്ങാൻ ഈ രീതിയിലുള്ള പണമാണ് ഉപയോഗിച്ചത് എന്നാണ് നൈസൺ പൊലീസിനോടു പറഞ്ഞത്. യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കാര്യം ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മർദ്ദിച്ച്, പെൺകുട്ടികളെ ഒപ്പം ഇരുത്തി ഫോട്ടോ എടുത്ത കാര്യം തൃശൂർ സ്വദേശി പുറത്ത് പറഞ്ഞില്ല. ഭീഷണികൾ പതിവായപ്പോൾ പണം നൽകി പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ കണ്ണൂർ സ്വദേശിയെ ഇവർ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടിയ വാർത്ത കണ്ടപ്പോഴാണ് തന്നെയും ഇവർ തന്നെയാണ് കുരുക്കിൽ വീഴ്‌ത്തിയത് എന്ന് തൃശൂർ സ്വദേശി തിരിച്ചറിയുന്നത്. അതോടെയാണ് സംഭവം നടന്ന കൊടുങ്ങല്ലൂരിൽ പരാതി നൽകാൻ തൃശൂർ സ്വദേശി എത്തിയത്. താമസം വിനാ നൈസണെ പൊലീസ് പിടികൂടുകയും ചെയ്തു. കൊടുങ്ങല്ലൂർ സിഐ. പി.കെ. പത്മരാജന്റെയും എസ്‌ഐ ഇ.ആർ.ബൈജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പേരാമംഗലം പൊലീസ് ചാർജ് ചെയ്ത പോക്‌സോ കേസിൽ ഇയാൾ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നൈസണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യത്തിൽ തുടരുമ്പോഴാണ് തൃശൂർ സ്വദേശി നൽകിയ ഹണി ട്രാപ്പ് കേസിൽ പ്രതി അകത്താകുന്നത്. പരാതി നൽകിയവർ അല്ലാതെ മറ്റു പലരെയും ഈ സംഘം കെണിയിൽ വീഴ്‌ത്തി പണം പിടുങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം പരാതികൾ വന്നാൽ എല്ലാ കേസിലും പൊലീസ് കേസുകൾ ചാർജ് ചെയ്യും. മാനക്കേട് ഭയന്ന് പലരും പരാതി നൽകാതെ മുങ്ങിയതാണ് നൈസണെ പോലുള്ളവർ വിലസാൻ കാരണമെന്നാണ് കൊടുങ്ങല്ലൂർ പൊലീസ് മറുനാടനോട് പറഞ്ഞത്.

കണ്ണൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഇതേ അപ്പാർട്ട്‌മെന്റിൽ എത്തിച്ച് ഇതേ രീതിയിൽ ഇവർ പണം തട്ടിയിരുന്നു. ഈ കേസിൽ ഷെമീനയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ രീതിയിൽ തന്നെയാണ് തൃശ്ശൂർ സ്വദേശിയെയും ഇവർ കൊടുങ്ങല്ലൂരിലെത്തിച്ച് പണം തട്ടിയത്. കണ്ണൂർ സ്വദേശിയെ യുവതിയും സുഹൃത്തുക്കളും ചേർന്ന് പൂട്ടിയിട്ട് മർദിക്കുകയും യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുകയുമായിരുന്നു. ഇടവഴിക്കൽ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹൻ (34), വെളപ്പായ ചൈനബസാർ കുണ്ടോളിൽ ശ്യാംബാബു (25), അവണന്നൂർ വരടിയം കാക്കനാട്ട് വീട്ടിൽ സംഗീത് (26) എന്നിവരാണ് 2018-ൽ കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയിലാണ് അന്ന് നടപടി വന്നത്. പരാതിക്കാരന് നസീമയുമായി അടുത്തബന്ധമുണ്ടായിരുന്നു. പതിനായിരം രൂപ കൊടുത്താൽ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിൽ വരുത്തി.

ചന്തപ്പുരയിലെത്തിയ യുവാവിന്റെ കാറിൽ നസീമ പറഞ്ഞിട്ടാണെന്നു പറഞ്ഞ് അറസ്റ്റിലായ ഷെമീന കയറി. വാഹനത്തിൽ കയറിയ ഉടനെ പതിനായിരം രൂപ ഷെമീന ഇയാളിൽനിന്ന് വാങ്ങി. പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാർട്ട്‌മെന്റിൽ എത്തി മുറിയിൽ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേർ മുറിയിലെത്തി സദാചാരപൊലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി. . യുവതിയോടൊപ്പം നിർത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകൾ എടുത്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. കൈവശമുണ്ടായിരുന്ന 25,000 രൂപ ഇവർ പിടിച്ചുവാങ്ങി. എ.ടി.എം. കാർഡ് വാങ്ങി ഇയാളെ മർദിച്ച് പിൻ നമ്പർ വശത്താക്കി ഒരു എ.ടി.എം. കൗണ്ടറിൽ പോയി പണം പിൻവലിക്കാൻ നോക്കിയെങ്കിലും അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.

പിന്നീട് തിരിച്ചെത്തി മർദിക്കുകയും അടുത്തദിവസംതന്നെ നസീമയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്ന ഉറപ്പിന്മേൽ വിട്ടയയ്ക്കുകയുമായിരുന്നു. മർദനത്തിനിടയിൽ ഇയാളുടെ കൈപ്പത്തിക്ക് മുറിവ് പറ്റിയിരുന്നു. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂർ എൽത്തുരുത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീന അറസ്റ്റിലാകുന്നത്. മറ്റുള്ളവരെയും പൊലീസ് തന്ത്രപൂർവം ഇവിടേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 5500 രൂപയും വീഡിയോയും ഫോട്ടോകളും പകർത്തിയ മൊബൈൽ ഫോണുകളും ഇവർ സഞ്ചരിച്ചിരുന്ന ആഡംബരക്കാറും അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP