Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുഞ്ഞു പൃഥ്വി വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത് കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയല്ലെന്ന്; കൃത്യത വരുത്താൻ വേണ്ടി ആന്തരിവ അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു; മരണകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസും; ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് റൂറൽ എസ്‌പി കെ കാർത്തിക്; കുഞ്ഞിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഐഎംഎയും

കുഞ്ഞു പൃഥ്വി വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത് കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയല്ലെന്ന്; കൃത്യത വരുത്താൻ വേണ്ടി ആന്തരിവ അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു; മരണകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസും; ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് റൂറൽ എസ്‌പി കെ കാർത്തിക്; കുഞ്ഞിന്റെ മരണകാരണം കണ്ടെത്തണമെന്ന് ഐഎംഎയും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: നാണയം വിഴുങ്ങിയതിനെ തുടർന്ന് മൂന്ന് ആശുപത്രികളിൽ എത്തിച്ചിട്ടും ചികിത്സ ലഭിക്കാതെ ആലുവയിൽ മൂന്നു വയസ്സുകാരൻ മരിച്ചതായി ആരോപണം ഉയർന്ന സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ കുഞ്ഞിന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന പ്രാഥമിക നിഗമനത്തിലെത്തി. എന്നാൽ ഇതു സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്താൻ രാസപരിശോധനാ ഫലം വേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂ.

അതിനിടെ മൂന്ന് വയസുകാരന്റെ മരണത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കുമെന്ന് റൂറൽ എസ്‌പി കെ.കാർത്തിക് ആലുവയിൽ പറഞ്ഞു. ഇന്നലെ ആലുവയിൽ മരണപ്പെട്ട മൂന്ന് വയസുകാരന്റെ മരണകാരണം നാണയം വിഴുങ്ങിയത് മൂലമല്ലെന്ന പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം പുറത്ത് വന്നതോടെയാണ് മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. അന്വേഷണത്തിന് ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും എസ് പി അറിയിച്ചു.

കുട്ടിയുടെ മരണകാരണം കണ്ട് പിടിക്കണമെന്ന് ഐ.എം.എ മദ്ധ്യമേഖല ഘടകം സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ ആരോപണങ്ങളുന്നയിച്ച് ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടികളുണ്ടായതിൽ ഐ എം എ മദ്ധ്യമേഖല സെക്രട്ടറി ഡോ. സജിത്ത് എം.എ പ്രതിഷേധിച്ചു. കുട്ടികൾ നാണയം വിഴുങ്ങിയെത്തുന്ന കേസുകളിൽ ശസ്ത്രക്രിയ ഒഴിവാക്കാൻ 3 വയസ്സുകാരന് നിർദ്ദേശിച്ച ചികത്സ തന്നെയാണ് നിർദ്ദേശിക്കുന്നതെന്നും ഇതിൽ അപാകത ഉണ്ടായിട്ടില്ലന്നും
ഭാരവാഹികൾ പറഞ്ഞു. മൂന്ന് പ്രധാന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ചികിത്സയറിയില്ലെന്ന മട്ടിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഐ എം എ ആരോപിച്ചു.

കളമശേരി മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽനിന്ന് അമ്പതു പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവ ശ്വാസകോശത്തിൽ കടക്കാതെ ആമാശയവും ചെറുകുടലും വൻകുടലും കടന്ന് വൻകുടലിന്റെ അവസാന അറ്റത്ത് എത്തിയിരുന്നു. അൽപ സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇത് മലാശയത്തിലേക്ക് എത്തി പുറത്തു പോകുമായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണ കാരണം നാണയം വിഴുങ്ങിയതല്ല എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയിരിക്കുന്നത്. മരണകാരണം കണ്ടെത്താനാണ് ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ കെമിക്കൽ ലാബിൽ എത്തിച്ചത്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്നു രാവിലെ പത്തിനായിരുന്നു പോസ്റ്റ്‌മോർട്ടം. കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിലുള്ള, അമ്മ നന്ദിനിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയി. വൈകിട്ടാണ് സംസ്‌കാരം. ആലുവ പടിഞ്ഞാറേകടുങ്ങല്ലൂർ വളഞ്ഞമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏകമകനാണ് മരിച്ച പൃഥിരാജ്. കുഞ്ഞ് നാണയം വിഴുങ്ങിയെന്നു മനസ്സിലായതോടെ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും കുട്ടിയെ എത്തിച്ചെങ്കിലും നാണയം തനിയെ പുറത്തു പോകുമെന്നു പറഞ്ഞ് ചികിത്സ നൽകാതെ മടക്കിയയച്ചു എന്നാണ് ആരോപണം.

കണ്ടെയ്ന്മെന്റ് സോണിൽ നിന്നെത്തിയതിനാൽ ചികിത്സ നിഷേധിച്ചു എന്ന ആരോപണം ഉയർന്നതോടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ സെക്രട്ടറിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്നായിരുന്നു ആശുപത്രികളുടെ നിലപാട്. മൂന്നാം പിറന്നാളിന് എട്ടു ദിവസം മാത്രം ശേഷിക്കെ കുഞ്ഞ് മരിച്ചത് കേരളക്കരയെ ആകെ കണ്ണീരിലാഴ്‌ത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP