Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് വൺ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ; മുഹമ്മദാലി, അലി, കുഞ്ഞിമുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത് വളാഞ്ചേരി പൊലീസ്; കുട്ടിയെ പീഡിപ്പിച്ച പതിനാറ് പേരിൽ പത്തുപേരും അകത്തായി; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും എന്ന് പൊലീസ്

പ്ലസ് വൺ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ; മുഹമ്മദാലി, അലി, കുഞ്ഞിമുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത് വളാഞ്ചേരി പൊലീസ്; കുട്ടിയെ പീഡിപ്പിച്ച പതിനാറ് പേരിൽ പത്തുപേരും അകത്തായി; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും എന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളാഞ്ചേരി കാടമ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ആതവനാട് സ്വദേശികളായ അണ്ണത്ത് വീട്ടിൽ മുഹമ്മദലി, മാട്ടുമ്മൽ കുണ്ടിൽ വീട് അലി, മറ്റത്ത് വീട് കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ്‌ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിൽനിന്നാണ് സംഭവം പുറത്തറിയുന്നത്.

വളാഞ്ചേരി, കല്പകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളിലാണ് കേസ്. ഇതിൽ കല്പകഞ്ചേരിയിൽ മൂന്നുപേരും കാടാമ്പുഴയിൽ നാലുപേരും നേരത്തേ അറസ്റ്റിലായി. വളാഞ്ചേരിയിൽ നാലാളുടെ പേരിലും കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. മാറാക്കര കല്ലാർമംഗലം കരുവാൻതുരുത്തി മുഹമ്മദ് കോയ (28), വടക്കുമ്പുറം കരിങ്കുറായിൽ മൊയ്തീൻകുട്ടി (48), കാടാമ്പുഴ കടവത്തകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത് (27), കാടാമ്പുഴ പുളിക്കൽ മുഹമ്മദ് ജലീൽ (27) എന്നിവരെയാണ് കാടാമ്പുഴയിൽ അറസ്റ്റ്‌ചെയ്തത്. മണ്ണാർക്കാട് അലനല്ലൂർ ചിറ്റടി ശിവദാസൻ (51), വളവന്നൂർ പൊട്ടച്ചോലവീട്ടിൽ ഷമീർ (35), രണ്ടത്താണി പോക്കാട്ടിൽ അബ്ദുൽസമദ് (24) എന്നിവരെ കല്പകഞ്ചേരിയിലും അറസ്റ്റ്ചെയ്തു.

കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പതിനാറുകാരനായ വിദ്യാർത്ഥി പറഞ്ഞിരിക്കുന്നത്. ശിവദാസൻ വർക്ക് ഷോപ്പിൽ വെച്ചും, സെമീർ തന്റെ വീട്ടിൽ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്. കൽപ്പകഞ്ചേരിയിൽ മാത്രം പ്രതികൾക്കെതിരെ മൂന്ന് കേസുകൾ രജിസ്ടർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.

2019 ഏപ്രിൽ,മെയ്, സെപ്റ്റംബർ മാസങ്ങളിലാണ് പീഡനം നടക്കുന്നത്. പ്രതിയായ അബ്ദുൽസമദ് കഴിഞ്ഞ വർഷം പീഡനകേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ്. ഇതിന് ശേഷമാണ് ഇപ്പോൾ പീഡനകേസിൽ വീണ്ടും പിടിയിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളും പൊലിസ് ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്ററുണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP