Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അയൽക്കാരായ ദമ്പതികൾ പന്ത്രണ്ടുകാരിയെ ഒപ്പം കൂട്ടിയത് നാടുകാണിക്കാൻ എന്ന പേരിൽ; ആയിരം രൂപ വീതം വാങ്ങി കുഞ്ഞിനെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത് മൂന്നുപേരെ

അയൽക്കാരായ ദമ്പതികൾ പന്ത്രണ്ടുകാരിയെ ഒപ്പം കൂട്ടിയത് നാടുകാണിക്കാൻ എന്ന പേരിൽ; ആയിരം രൂപ വീതം വാങ്ങി കുഞ്ഞിനെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത് മൂന്നുപേരെ

ജംഷാദ് മലപ്പുറം

മലപ്പുറം: നാടുകാണിക്കാനെന്ന പേരിൽ കേരളത്തിൽകൊണ്ടുവന്ന 12കാരിയെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് പീഡിപ്പിച്ചത് ദിവസങ്ങളോളം. പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവെച്ചു. കുട്ടിയുടെ മൊഴിപ്രകാരം മൂന്നുപേർ അറസ്റ്റിൽ

12 കാരിയായ അസം സ്വദേശിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കോട്ടക്കൽ പൊലീസാണ അറസ്റ്റു ചെയ്തത്. അസം റുബാഇ കാവൽ സ്വദേശികളായ ബദറുൽ അമീൻ (36), മാജിദ കാത്തൂൻ (36), എടരിക്കോട് സ്വദേശിയും 12 കാരി താമസിച്ച കോട്ടേഴ്‌സ് ഉടമയുമായ കഴുങ്ങിൽ മുഹമ്മദലി (56) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുട്ടി മൊഴി നൽകിയ അഞ്ചുപേരിലൊരാളാണ് മുഹമ്മദലി.

അസമിൽ നിന്നും നാടുകാണിക്കാനെന്ന പേരിൽ കുട്ടിയെ അയൽവാസികളായ ബദറുൽ അമീൻ, മാജിദ എന്നിവർ കേരളത്തിലെത്തിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ക്വാട്ടേഴ്സിലെത്തിച്ചു പലർക്കായി കാഴ്‌ച്ചവെക്കുകയായിരുന്നു.
കുട്ടി മൊഴി നൽകിയ നാലു പേരെ കൂടി ഇനി അറസ്റ്റു ചെയ്യാനുണ്ട്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. എസ്‌ഐ. റിയാസ്, സന്ധ്യ ദേവി, എഎസ്ഐ.'ഹരിദാസൻ, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 12വയസ്സുകാരിയെ വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചത് ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങിയാണ്. കൊടുംക്രൂരത നടന്നത് കോട്ടക്കലിലെ വാടക ക്വാർട്ടേഴ്‌സിലാണ്. സംഭവത്തിൽ. ആറുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇതര സംസ്ഥാനക്കാരിയായ ബാലികയെയാണ് വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചത്. അസം സ്വദേശിനിയായ 12 വയസ്സുകാരിയോടാണ് കൊടുംക്രൂരത നടന്നത്. ബന്ധുക്കളെന്ന് പറഞ്ഞ് ഒപ്പംതാമസിച്ചവർ പണംവാങ്ങി കുട്ടിയെ പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുവെന്ന് പറയപ്പെടുന്ന അസം സ്വദേശിനിയായ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയുമാണ് കേസ്. അസം സ്വദേശിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ പെൺകുട്ടിയെ സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ആസാമീസ് ഭാഷമാത്രമേ കുട്ടിക്കറിയൂ. അതിനാൽ വിശദമൊഴിയെടുക്കാനായില്ല. ദ്വിഭാഷിയുടെ സഹായത്താൽ ഉടൻ വിശദ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ചിലർ നിരീക്ഷണത്തിലാണ്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം പറഞ്ഞു. പോക്സോ പ്രകാരം രജിസ്റ്റർചെയ്ത കേസിൽ ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തടക്കം അന്വേഷിക്കും.

കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നൽകി. നാട് കാണിക്കാം എന്ന് പറഞ്ഞ് ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയും ഭർത്താവും ഒരാഴ്ചമുമ്പാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. അവർക്കൊപ്പം ക്വാർട്ടേഴ്സിൽ താമസിപ്പിച്ചു. സമീപവാസികളാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ വിവരമറിയിച്ചത്. ശനിയാഴ്ച വൈകിട്ട് പ്രവർത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. മുറിയിൽനിന്ന് 4000 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP