Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം ഉറപ്പിച്ച് സ്ത്രീധനത്തിന്റെ അഡ്വാൻസ് വാങ്ങും; ബന്ധുക്കളായി ഒപ്പം കൂട്ടുക രണ്ടാളെയും; മൂന്നു തവണ വിജയകരമായി തട്ടിപ്പ് നടത്തിയ യൂനുസ് കുടുങ്ങിയത് നാലാമത്തെ തട്ടിപ്പിനെ കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ

വിവാഹം ഉറപ്പിച്ച് സ്ത്രീധനത്തിന്റെ അഡ്വാൻസ് വാങ്ങും; ബന്ധുക്കളായി ഒപ്പം കൂട്ടുക രണ്ടാളെയും; മൂന്നു തവണ വിജയകരമായി തട്ടിപ്പ് നടത്തിയ യൂനുസ് കുടുങ്ങിയത് നാലാമത്തെ തട്ടിപ്പിനെ കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ

രഞ്ജിത് ബാബു

കണ്ണൂർ: മൂന്ന് വിവാഹ തട്ടിപ്പ് നടത്തിയ വയക്കര സ്വദേശി എ. യൂനസ് പിടിയിലായത് നാലാമത്തെ തട്ടിപ്പിനിടെ. അമ്മാവനായും ബന്ധുവായും ധരിപ്പിച്ച് രണ്ടു പേരെ ഒപ്പം കൂട്ടും. പിന്നെ വധുവിന്റെ വീട്ടുകാരിൽ നിന്നും പണവും മറ്റും വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ്. ബന്ധുവെന്നും അമ്മാവനെന്നും പറഞ്ഞ് ഒപ്പം കൂട്ടിയ പെരിങ്ങോം പെടേനയിലെ കൃഷ്ണൻ എന്ന സുബേർ (55), അരവഞ്ചാൽ കാഞ്ഞിരപ്പൊയ്ലിലെ ലക്ഷ്മണൻ (53) എന്നിവരാണ് യൂനസിനൊപ്പം പൊലീസ് പിടിയിലായവർ. തളിപ്പറമ്പിനടുത്ത ചെറിയൂരിലെ ഒരു യുവതിയുമായി ഈ മാസം 12 നാണ് യൂനസ് വിവാഹം ഉറപ്പിച്ചത്. വിവാഹമുറപ്പിക്കാൻ അമ്മാവന്റെ വേഷമിട്ട് കൃഷ്ണനും അടുത്ത ബന്ധുവെന്ന് ധരിപ്പിച്ച് ലക്ഷ്മണനും വധൂഗൃഹത്തിലെത്തി തീരുമാനങ്ങളെടുത്തിരുന്നു.

രണ്ടര ലക്ഷം രൂപ സ്ത്രീധനമായി വധുവിന്റെ വീട്ടുകാർ നൽകണമെന്നായിരുന്നു വ്യവസ്ഥ. അതംഗീകരിച്ചുകൊണ്ട് വധുവിന്റെ വീട്ടുകാർ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകുകയും ശേഷിക്കുന്ന തുക വിവാഹദിവസം നൽകാമെന്നുമായിരുന്നു ധാരണ. എന്നാൽ വിവാഹത്തിന്റെ തലേ ദിവസം സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിനായി പോകുന്നുവെന്ന് ധരിപ്പിച്ച് യൂനസ് മുങ്ങുകയായിരുന്നു. യൂനസിനെ കാണാതായതോടെ വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതിയുമായി സമീപിച്ചു. വരന്റെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണവും ആരംഭിച്ചു.

യൂനസിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ യൂനസിനേയും ബന്ധുക്കളായി ചമഞ്ഞ കൃഷ്ണൻ, ലക്ഷ്മണൻ എന്നിവരേയും പൊലീസ് കണ്ടെത്തുകയായിരുന്നു. വധുവിന്റെ വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് 2000 ത്തോളം പേർക്കുള്ള ബിരിയാണിയുൾപ്പെടെയുള്ള ഭക്ഷണ ഒരുക്കങ്ങൾ നടത്തി കഴിഞ്ഞിരുന്നു. അതിനിടയിലാണ് യൂനസിനെ കാണാനില്ലെന്ന വിവരം എത്തിയത്.

ഈ വിവാഹത്തിന് ദല്ലാൾ ചമഞ്ഞെത്തിയ ഒരു വ്യക്തിയേയും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇയാൾ ദല്ലാൾ കമ്മീഷനും കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. യൂനസ് ഇതിന് പുറമേ മറ്റൊരു വിവാഹം ഉറപ്പിച്ച് അഡ്വാൻസ് ഉറപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP