Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ആമിനയുടെ വീട്ടിൽ അഞ്ചം​ഗ സംഘം അതിക്രമിച്ച് കയറിയത് വെളുപ്പിന് രണ്ട് മണിക്ക്; കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും ഫോണും ഉൾപ്പെടെ കവർന്നത് ക്വട്ടേഷൻ തുക മുഴുവൻ നൽകാത്തതിന്റെ പേരിലും; അ‍ഞ്ചം​ഗ ക്രിമിനൽ സംഘത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് വർക്കല പൊലീസ്

ആമിനയുടെ വീട്ടിൽ അഞ്ചം​ഗ സംഘം അതിക്രമിച്ച് കയറിയത് വെളുപ്പിന് രണ്ട് മണിക്ക്; കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും ഫോണും ഉൾപ്പെടെ കവർന്നത് ക്വട്ടേഷൻ തുക മുഴുവൻ നൽകാത്തതിന്റെ പേരിലും; അ‍ഞ്ചം​ഗ ക്രിമിനൽ സംഘത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് വർക്കല പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: ക്വട്ടേഷന്റെ പണം നൽകാത്തതിന് ക്വട്ടേഷൻ നൽകിയ സ്ത്രീയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന അഞ്ചം​ഗ സംഘത്തിലെ മൂന്നുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ചിലക്കുർ ദേശത്ത് കുളത്തിൽ വീട്ടിൽ നബീസ മകൾ ആമിന എന്ന സ്ത്രീയെ ഫെബ്രുവരി ആറാം തീയതി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ അഴൂർ വില്ലേജിൽ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ അബ്ദുൽ സമദ് മകൻ റിയാസ് (32), കരവാരം വില്ലേജിൽ ചാത്തൻപ്പറ കുന്നുപലം GB നിവാസിൽ ബാലകൃഷ്ണപിള്ള മകൻ അച്ചു എന്ന് വിളിക്കുന്ന അരുൺ കൃഷ്ണ (25), ആലംകോട് വില്ലേജിൽ ഗുരുനാഗപ്പൻ കാവ് ക്ഷേത്രത്തിനു സമീപം സൈനബ കൊട്ടേജിൽ താജുദീൻ മകൻ ഷാൻ താജുദീൻ (28) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ആമിന, വർക്കല ഹെലിപ്പാഡിൽ കച്ചവടം സ്ഥാപനം നടത്തി വന്നിരുന്ന കർണാടക സ്വദേശിനിയെ കൊലപ്പെടുത്താൻ അഞ്ചം​ഗ സംഘത്തിന് ക്വട്ടേഷൻ നൽകിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 18നാണ് സംഘം കർണാടക സ്വദേശിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും നൽകാൻ ആമിന തയ്യാറായില്ല. ഇതേ തുടർന്നാണ് ഫെബ്രുവരി ആറാം തീയതി വെളുപ്പിന് രണ്ടുമണിക്ക് ആമിനയുടെ വീടിന്റെ വാതിൽ മഴു വെച്ച് തകർത്ത് അകത്തു കയറി കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചശേഷം ആമിനയുടെ കഴുത്തിൽ കിടന്ന നാല് പവൻ സ്വർണ്ണ മാലയും മൊബൈൽ ഫോണും മുപ്പതിനായിരം രൂപയും വാഹനങ്ങളുടെ RC ബുക്കുകളും സംഘം കവർന്നത്. സ്ഥിരം കുറ്റവാളികളായ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആമിന മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേർ പിടിയിലായത്.

അറസ്റ്റിലായ റിയാസിന് വർക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം, കൊല്ലം ജില്ലയിൽ എഴുകോൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതക ശ്രമ കേസ്സുകളും, പണം പിടിച്ചുപറി കേസ്സുകളും നിലവിലുണ്ട്. കർണാടക സ്വദേശിയെ വെട്ടി പരിക്കേൽപ്പിച്ച കേസ്സിൽ ജയിൽ മോചിതനായ ശേഷം ഇയാൾ ജനുവരി ഒന്നിന് കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബു എന്നയാളെ ഒരു ലക്ഷം രൂപ ക്വട്ടേഷൻ തുക സ്വീകരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയുമാണ്. അറസ്റ്റിലായ ഷാൻ താജുദീന് ചിറയിൻകീഴ്‌, മംഗലപുരം, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം , പിടിച്ചുപറി, കാറ് കത്തിപ്പ് അടക്കം എട്ടോളം കേസ്സുകൾ നിലവിലുണ്ട്.

2018 ഫെബ്രുവരി മാസം നാഷണൽ ഹൈവേയിൽ ഇതരസംസ്ഥാന ലോറിക്കാരെ തടഞ്ഞുനിർത്തി പണം കവർന്ന കേസ്സിൽ പ്രതിയാണ് അറസ്റ്റിലായ അരുൺ കൃഷ്ണ. ആമിനയെ ആക്രമിച്ച സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികൾ ബാഗ്ലൂർ, സേലം എന്നിവിടങ്ങളിൽ കൊറോണ ബാധയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമാണ് കന്യാകുമാരി വഴി കേരളത്തിലെത്തിയതുകൊറോണ കാലമായതിനാൽ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കില്ലയെന്നും ജയിലിൽ പോകേണ്ടിവരില്ലായെന്നും വക്കീൽമാരിൽ നിന്നും നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്ത് പുറത്തു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് മടങ്ങിവന്നു കഴകൂട്ടം മേനംകുളത്തുള്ള ഒരു വീട്ടിൽ രഹസ്യമായി കഴിഞ്ഞത്.

തിരുനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DySP, പി.വി . ബേബിയുടെ നിർദേശപ്രകാരം വർക്കല ഇൻസ്പെക്ടർ SHO ജി. ഗോപകുമാർ, സബ്- ഇൻസ്പെക്ടർ അജിത്‌ കുമാർ, പ്രോബേഷൻ SI പ്രവീൺ വി.പി, ASI ബിജു, ഷൈൻ, നജീബ് CPO മാരായ നാഷ്, അജീസ് , അൻസർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP