Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്

കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്

അനന്ദു തലവൂർ

കൊല്ലം: തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ ഓയിൽപാം അസിസ്റ്റന്റ് മാനേജർ ഒടുവിൽ അറസ്റ്റിലായി. കൊല്ലം ചിതറ അരിപ്പയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി നായർ നാട്ടുകാരെയും സ്‌കൂൾ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ കടക്കൽ പൊലീസ് അന്വേഷണത്തിനെത്തിയത്.

അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന പ്രതീഷുമായി പൊലീസ് സംസാരിച്ചു നിൽക്കുന്നതിനിടയിൽ റിവോൾവർ മോഡൽ തോക്ക് എടുത്ത് എസ് ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവിടെ നിന്നും പിന്മാറിയ പൊലീസ് പലതവണ ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തി തുടങ്ങി.

ഇതിനിടയിൽ പൊലീസിന്റെ നിർദ്ദേശപ്രകാരം കടക്കലിൽ നിന്നും ഫയർഫോഴ്‌സും ആംബുലൻസും സ്ഥലത്തേക്ക് എത്തി. നാട്ടുകാരെ സുരക്ഷിതമായി മാറ്റിയ പൊലീസും ഫയർഫോഴ്‌സും നാടകീയമായി ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിടികൂടുന്ന സമയത്തും ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.

അതേസമയം ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്ന് ഓയിൽപാം അധികൃതർ പറയുന്നു. ഇതിലുള്ള വൈരാഗ്യമാകം ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് കടക്കൽ പൊലീസ് പറഞ്ഞു. എന്നാൽ മണിക്കൂറുകൾ ഒരു പ്രദേശത്തെ ആകെ മുൾമുനയിൽ നിർത്തിയിട്ടും ഓയിൽപാം അധികൃതർ ആരും തന്നെ സ്ഥലത്ത് എത്തിയില്ല. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP