Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'എല്ലാത്തിനേയും നുള്ളിക്കളയും': മുസ്ലിം ആയതോടെ ആർ.എസ്.എസുകാർ അരുംകൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ സഹോദരീ പുത്രന്മാർക്കും വധഭീഷണി; ഫൈസലിന്റെ മരണത്തോടെ ഇസ്ലാംമതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകനായ ബൈജുവെന്ന് പരാതി

'എല്ലാത്തിനേയും നുള്ളിക്കളയും': മുസ്ലിം ആയതോടെ ആർ.എസ്.എസുകാർ അരുംകൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ സഹോദരീ പുത്രന്മാർക്കും വധഭീഷണി; ഫൈസലിന്റെ മരണത്തോടെ ഇസ്ലാംമതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെ ഭീഷണിപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകനായ ബൈജുവെന്ന് പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ സഹോദരീ പുത്രന്മാർക്കും വധ ഭീഷണി. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇസ്ലാംമതം സ്വീകരിച്ചതിന് രണ്ടു വർഷം മുമ്പാണ് കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്.

കുടുംബത്തിനെതിരെ കൊലവിളിയുമായി ആർ.എസ്.എസ് വീണ്ടും രംഗത്ത് എത്തിയതായാണ് ഇവരുടെ പരാതി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സഹോദരിയും മകനും തിരൂരങ്ങാടി സിഐക്ക് മുമ്പാകെ പരാതി നൽകിയത്.

ഫൈസലിന്റെ മരണത്തോടെ ഇസ്ലാം മതം സ്വീകരിച്ച ഇളയ സഹോദരിയുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകനായ കൊടിഞ്ഞി ഫാറുഖ് നഗർ പൊന്നാട്ടിൽ ബൈജു കുട്ടികളോട് വധിക്കുമെന്നും എല്ലാത്തിനേയും നുള്ളികളയുമെന്നും ഭീഷണി മുഴക്കിയതെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഭീഷണി. നേരത്തെ ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊലവിളിയുമായി കുട്ടികളുടെ നേരെ വന്നതിൽ ബന്ധുക്കളും മറ്റും ഭയപ്പാടിലാണ്.

ഫൈസലിന്റെ കൊലപാതകത്തിന് ശേഷം ഇവരുടെ ബന്ധുക്കളെല്ലാം സത്യസരണി വഴി പഠന വിധേയമാക്കി ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ കൊടിഞ്ഞിയിലെ വാടക വീട്ടിലാണ് മാതാപിതാക്കളും സഹോദരിമാരും ഇവരുടെ മക്കളും താമസിക്കുന്നത്.

ഫൈസലിന്റ ഭാര്യയും, കുട്ടികളും മഹല്ല് കമ്മറ്റി നിർമ്മിച്ച് നൽകിയ വീട്ടിലാണ് താമസം. ഫൈസൽ കൊലപാതകേസിലുള്ള പ്രതി വിനോദിന്റെ മക്കളെയാണ് ഇസ്ലാം സ്വീകരിച്ച് ജീവിക്കുന്നതിന്റെ പേരിൽ വീണ്ടും വേട്ടയാടുന്നത്. തങ്ങളുടെ ജീവൻ അപായത്തിലാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധവും ശക്തമാണ്.

2016 നവംബർ 19ന് പുലർച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസൽ കൊല്ലപ്പെട്ടത്. പുലർച്ചെ റെയിൽവേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാൻ പോയപ്പോഴായിരുന്നു കൊലപാതകം. ഗൾഫിലേക്ക് പോകുന്നതിന് തലേദിവസമാണ് ഫൈസൽ കൊല ചെയ്യപ്പെട്ടത്.

ഫൈസലിനെ വധിച്ചകേസിൽ ബന്ധുവടക്കം 16 ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. തുടർന്ന് ജാമ്യത്തിൽ കഴിയവെ് പ്രതികളിലൊരാളായ വിപിൻ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP