Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാന്തനായി പൊലീസിനൊപ്പം ജീപ്പിൽ കയറിയ ജയരാജ്; സ്‌കൂട്ടറിൽ ജീപ്പിനെ പിന്തുടരുന്ന മകനും; കസ്റ്റഡിയിൽ എടുത്തത് പൊലീസുകാരെ ആക്രമിച്ചതിന് എന്ന എഫ് ഐ ആർ പച്ചക്കള്ളമെന്ന് തെളിയിച്ച് ദൃശ്യങ്ങൾ; അറസ്റ്റ് പ്രതിരോധിക്കുമ്പോൾ നിലത്ത് കിടന്നുണ്ടായതാണ് മുറിവുകൾ എന്ന വാദവും തകർന്നടിച്ചു; സാത്താൻകുളത്തെ വില്ലാൻ പൊലീസുകാരൻ സഹോദരന്റെ മരുമകളെ സ്ത്രീധനത്തിനായി വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയും; ഗൗരവത്തോടെ ഇടപെട്ട് ഹൈക്കോടതിയും; തൂത്തുക്കുടിയിൽ നടന്നതുകൊടുംക്രൂരത

ശാന്തനായി പൊലീസിനൊപ്പം ജീപ്പിൽ കയറിയ ജയരാജ്; സ്‌കൂട്ടറിൽ ജീപ്പിനെ പിന്തുടരുന്ന മകനും; കസ്റ്റഡിയിൽ എടുത്തത് പൊലീസുകാരെ ആക്രമിച്ചതിന് എന്ന എഫ് ഐ ആർ പച്ചക്കള്ളമെന്ന് തെളിയിച്ച് ദൃശ്യങ്ങൾ; അറസ്റ്റ് പ്രതിരോധിക്കുമ്പോൾ നിലത്ത് കിടന്നുണ്ടായതാണ് മുറിവുകൾ എന്ന വാദവും തകർന്നടിച്ചു; സാത്താൻകുളത്തെ വില്ലാൻ പൊലീസുകാരൻ സഹോദരന്റെ മരുമകളെ സ്ത്രീധനത്തിനായി വിഷം കൊടുത്തു കൊന്ന കേസിലെ പ്രതിയും; ഗൗരവത്തോടെ ഇടപെട്ട് ഹൈക്കോടതിയും; തൂത്തുക്കുടിയിൽ നടന്നതുകൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളത്ത് മൊബൈൽ കട നടത്തിയിരുന്ന ജയരാജ് , മകൻ ബെനിക്‌സ് എന്നിവർ കോവിൽപെട്ടി സബ് ജയിലിൽ കസ്റ്റഡിയിലിരിക്കെ െകാല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് തന്നെ. കേസിൽ പൊലീസ് ഇട്ട എഫ്‌ഐആറിലെ വാദങ്ങളെല്ലാം കളവാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ജൂൺ 18 വ്യാഴാഴ്ച രാത്രി 8.15 ന് ലോക്ഡൗൺ മാർഗനിർദ്ദേശമനുസരിച്ച് കട അടയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരെ ആക്രമിച്ചതിനാലാണ് ജയരാജിനെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു എഫ്‌ഐആറിലെ പരമാർശം. എന്നാൽ ഇവരുടെ കടയുടെ സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് വാദത്തെ പൊളിക്കുന്നു. ശാന്തനായി പൊലീസുകാരനോടൊപ്പം ജീപ്പിൽ കയറിപോകുന്ന ജയരാജിനെയും സ്‌കൂട്ടറിൽ ജീപ്പിനെ പിന്തുടരുന്ന ബെനിക്‌സിനെയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതോടെ കസ്റ്റഡി കൊലയ്ക്ക് പിന്നിൽ മറ്റെന്നതോ വൈരാഗ്യം പൊലിസിനുണ്ടെന്ന് വ്യക്തമായി.

രാത്രി എട്ടുമണിക്കു ശേഷമാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതെങ്കിൽ സിസിടിവി ദൃശ്യങ്ങളിൽ അത് രാത്രി ഏഴുമണിയാണ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ജയരാജ് ആക്രമണം അഴിച്ചു വിട്ടുവെന്നും കടയുടെ മുന്നിൽ വൻജനക്കൂട്ടം തമ്പടിച്ചുവെന്ന പൊലീസ് വാദവും കളവെന്നു തെളിഞ്ഞു. പ്രതികൾക്കേറ്റ പരുക്കുകൾ അറസ്റ്റ് പ്രതിരോധിക്കാനായി നിലത്തു കിടന്ന് ഉരുണ്ടപ്പോൾ പറ്റിയതാണെന്നും വാദവും പൊളിഞ്ഞു. യാതൊരു തരത്തിലുള്ള സംഘർഷവും അവിടെ നടന്നില്ലെന്നും ദൃശ്യങ്ങൾ തെളിയിക്കുന്നു.

സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലവും ഞെട്ടിക്കുന്നതാണ്. സസ്‌പെൻഷനിലായ ഇൻസ്‌പെക്ടർ ശ്രീധർ സഹോദരന്റെ മരുമകളെ കൊല്ലാൻശ്രമിച്ച കേസിലെ പ്രതിയാണ്. സ്ത്രീധന തർക്കത്തെ തുടർന്ന് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. എസ്‌ഐമാരായ ബാലകൃഷ്ണനും രഘുവും സാത്താൻകുളത്തിന് സമീപം മതപ്രചാരണം നടത്തിയ പാസ്റ്റർമാരെ മർദ്ദിച്ച കേസിൽ ആരോപണ വിധേയനായതിരുന്നു.

ഈ സാഹചര്യത്തിൽ തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെൽവേലി ഐ.ജിയോ സി.ബി.സിഐ.ഡിയോ അന്വേഷണം ഏറ്റെടുക്കണം. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമർദനത്തിന്റെ തെളിവുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.

അതിനിടെ കൊലപാതകത്തിൽ എ.എസ്‌പി, ഡി.എസ്‌പി എന്നീ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കോൺസ്റ്റബിൾ മഹാരാജിനെ സസ്പെൻഡ് ചെയ്തു. പൊലീസുകാർക്കെതിരെ ജുഡീഷ്യൽ കമ്മിഷൻ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മിഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മിഷൻ വെളിപ്പെടുത്തി. സുപ്രധാന തെളിവുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP