Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ബിജു മരിച്ച ദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ നൽകിയിരുന്നു എന്ന് ഇളയ കുട്ടിയുടെ മൊഴി; ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമെന്ന നിഗമനം പൊളിച്ചഴുതണോ എന്ന് സംശയിച്ച് ക്രൈംബ്രാഞ്ച്; തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അരുൺ ആനന്ദ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പുതിയ ട്വിസ്റ്റ്

ബിജു മരിച്ച ദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ നൽകിയിരുന്നു എന്ന് ഇളയ കുട്ടിയുടെ മൊഴി; ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമെന്ന നിഗമനം പൊളിച്ചഴുതണോ എന്ന് സംശയിച്ച് ക്രൈംബ്രാഞ്ച്; തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അരുൺ ആനന്ദ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പുതിയ ട്വിസ്റ്റ്

പ്രകാശ് ചന്ദ്രശേഖർ

 തൊടുപുഴ: തൊടുപുഴയിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് കാമുകിക്ക് ഒപ്പം ജീവിക്കാൻ വേണ്ടി അരുൺ ആനന്ദ് ഏഴ് വയസുകാരനെ ഭിത്തിയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം. ഈ കേസിലെ ഏറ്റവും പുതിയസംഭവവികാസം ക്രൈംബ്രാഞ്ചിന്റെ ഒരുസംശയമാണ്. കുട്ടിയുടെ പിതാവ് ബിജുവിനെയും അരുൺ ആനന്ദ് ആസൂത്രണം ചെയ്തുകൊലപ്പെടുത്തിയതോ എന്ന സംശയമാണ് ഉയരുന്നത്. രണ്ടു വർഷം മുൻപ് കൊല്ലപ്പെട്ട ഏഴുവയസുകാരൻ ആര്യന്റെ പിതാവ് ബിജുവിന്റെ് നെയ്യാറ്റിൻകരയിലെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുൺ കൊലപ്പെടുത്തിയത്. ആര്യന്റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന സംശയത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നുവെന്നാണ് ഇളയകുട്ടിയുടെ മൊഴി. ഇതാണ് സംശയത്തിന് വഴിവച്ചത്. അരുണിന്റെ നിർദ്ദേശപ്രകാരം അഞ്ജന പാലിൽ വിഷം കലർത്തിയിരുന്നോ എന്നാണ് സംശയം. രാസപരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. തൊടുപുഴയിൽ അഞ്ജനയ്‌ക്കൊപ്പം അരുൺ ആനന്ദ് കഴിഞ്ഞിരുന്ന നാളുകളിൽ ുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ഇരുവരും രാത്രി പുറത്തുപോയിരുന്നതായി പ്രതാരണമുണ്ടായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനാണ് പോയിരുന്നതെന്ന് ആരോപണം ഉയർന്നെങ്കിലും തൊടുപുഴ പൊലീസിന് തെളിവ് ലഭിച്ചിരുന്നില്ല.

അരുൺ ആനന്ദ് കൊടുംകുറ്റവാളി

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്ന സ്ഥിരം കുറ്റവാളിയാണ് അരുൺ ആനന്ദ്. സാമ്പത്തികമായ ഉയർന്ന കുടുംബത്തിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് മരിച്ചപ്പോൾ ആശ്രിതനിയമനം. പക്ഷെ ഈ പണത്തിന്റെയെല്ലാം തണൽ പറ്റി കുറ്റകൃത്യങ്ങളിലേക്കായിരുന്നു അരുണിന്റെ യാത്ര. മദ്യവും ലഹരിമരുന്നും കൂട്ടാളികളായി. 2008ൽ മദ്യപാനത്തിനിടെ സുഹൃത്തിനെ ബീയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നു. മൂന്നാം പ്രതിയായിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷകിട്ടാതെ രക്ഷപെട്ടു. ഭീഷണിപ്പെടുത്തി പണം വാങ്ങലും അടിപിടിയും തുടങ്ങി തലസ്ഥാനത്ത് മാത്രം ഏഴ് കേസുകൾ. അമ്മയെ ഭീഷണിപ്പെടുത്തി ഫ്‌ളാറ്റ് എഴുതി വാങ്ങിയ ശേഷം അമ്മയെ മറ്റൊരു വാടകവീട്ടിലേക്ക് തള്ളിയത് വരെ തുടരുന്നു അരുണിന്റെ ക്രൂരതകൾ. ഇതിനെല്ലാം ഇടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പരിചയപ്പെട്ട് തൊടുപുഴയിലേക്ക് താവളം മാറ്റുന്നത്.

കുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റെന്നാണ് ഇരുവരും പറഞ്ഞത. ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും പരാതി ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP