Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ അറിയിച്ചത് തന്നെ തട്ടിക്കൊണ്ടുപോയെന്ന്; മകനൊപ്പം ബൈക്കും പണവും നഷ്ടപ്പെട്ടതോടെ ഉണ്ടായ സംശയം പൊലീസിലറിയിച്ചു; അന്വേഷണത്തിൽ പതിനേഴുകാരനെ കണ്ടെത്തിയത് മൂന്നാറിൽ നിന്ന്;മൂന്നാർ കാണണമെന്ന ആഗ്രഹം പതിനേഴുകാരൻ സാധിച്ചത് ഇങ്ങനെ

വീട്ടിൽ അറിയിച്ചത് തന്നെ തട്ടിക്കൊണ്ടുപോയെന്ന്; മകനൊപ്പം ബൈക്കും പണവും നഷ്ടപ്പെട്ടതോടെ ഉണ്ടായ സംശയം പൊലീസിലറിയിച്ചു; അന്വേഷണത്തിൽ പതിനേഴുകാരനെ കണ്ടെത്തിയത് മൂന്നാറിൽ നിന്ന്;മൂന്നാർ കാണണമെന്ന ആഗ്രഹം പതിനേഴുകാരൻ സാധിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: വിനോജസഞ്ചാരം കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്.എല്ലാ സ്ഥലങ്ങളുമല്ലെങ്കിൽ ചില സ്ഥലങ്ങൾ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നവരുണ്ടാകാം.അത് നടക്കാതെ വരുമ്പോൾ ആ ആഗ്രഹം സഫലമാക്കാൻ ചില കടുംകൈ ചെയ്യുന്ന വിരുതന്മാരുമുണ്ട്. അത്തരത്തിൽ ഒരു വിരുതനെയാണ് കഴിഞ്ഞ ദിവസം ഊന്നുകൽ പൊലീസ് പൊക്കിയത്.

സംഭവം ഇങ്ങനെ..അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടിൽനിന്നു പണവും സ്‌കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്ന പതിനേഴുകാരനെ ലോഡ്ജിൽ നിന്നു പൊലീസ് കണ്ടെത്തി. എറണാകുളം ഊന്നുകൽ സ്വദേശിയായ പതിനേഴുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകമാണു പൊലീസ് ചോദ്യം ചെയ്യലിൽ പൊളിഞ്ഞത്.

വെള്ളി ഉച്ചയോടെയാണ് ഊന്നുകല്ലിൽ നിന്നു പതിനേഴുകാരനെ കാണാതായത്. ഒപ്പം വീട്ടിൽ നിന്ന് 20,000 രൂപയും സ്‌കൂട്ടറും കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഊന്നുകൽ പൊലീസ് എല്ലാ സ്റ്റേഷനുകളിലും വിവരം നൽകി. മൂന്നാർ എസ്എച്ച്ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ബാലൻ സ്‌കൂട്ടറിൽ ടൗണിലെത്തുന്നതും ഗാന്ധി പ്രതിമയ്ക്കു സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുന്നതും കണ്ടത്.

മൂന്നാർ കാണുക എന്നത് ഏറെക്കാലത്തെ ആഗ്രഹമാണെന്നും അതുകൊണ്ടാണ് പണം മോഷ്ടിച്ച് പോന്നതെന്നുമാണ് പതിനേഴുകാരന്റെ മൊഴി. സ്‌കൂട്ടറും 17,000 രൂപയും പൊലീസ് കണ്ടെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി തന്നെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP