Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂളിങ് ഗ്ലാസിട്ട് വൻ ഗെറ്റപ്പിൽ ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുക്കും; ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും; അവസരം ഒത്താൽ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് മുങ്ങും; പലതവണ സിസി ടിവിയിൽ കുടുങ്ങിയിട്ടും കൂളായി മോഷണം തുടർന്ന് ഹൈടെക് കള്ളൻ; നാട്ടിൽ സിനിമാനടനെന്ന് പറഞ്ഞ് നടക്കുന്ന കള്ളന് ടിവിയോടുള്ള ഭ്രമത്തിന്റെ മന:ശാസ്ത്രം പിടികിട്ടാതെ വട്ടം കറങ്ങി പൊലീസ്

കൂളിങ് ഗ്ലാസിട്ട് വൻ ഗെറ്റപ്പിൽ ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുക്കും; ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും;  അവസരം ഒത്താൽ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് മുങ്ങും; പലതവണ സിസി ടിവിയിൽ കുടുങ്ങിയിട്ടും കൂളായി മോഷണം തുടർന്ന് ഹൈടെക് കള്ളൻ; നാട്ടിൽ സിനിമാനടനെന്ന് പറഞ്ഞ് നടക്കുന്ന കള്ളന് ടിവിയോടുള്ള ഭ്രമത്തിന്റെ മന:ശാസ്ത്രം പിടികിട്ടാതെ വട്ടം കറങ്ങി പൊലീസ്

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയിൽ പൊലീസിനെ വട്ടം കറക്കുകയാണ് ഒരുടി.വി മോഷ്ടാവ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളിൽ ടി.വി മോഷണം പെരുകുന്നത് പൊലീസിനെ കുഴക്കിയിരിക്കുകയാണ്. മോഷണത്തിനിടെ പല തവണ സിസിടിവിയിൽ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിട്ടില്ല. ടി.വി മോഷ്ടാവ് 'കൂളാ'യി ഇപ്പോഴും മോഷണം തുടരുകയാണ്.

ഇന്നലെ നിലമ്പൂർ എടക്കര സമ്രാട്ട് ബാർ ഹോട്ടൽ ലോഡ്ജിൽ നിന്നുമാണ് എൽ.ഇ.ഡി ടി.വി മോഷണം പോയത്. കേരളത്തിനകത്തും പുറത്തും ടി.വി മോഷ്ടാവിനായി അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസിനെ വട്ടം കറക്കി വീണ്ടും ടി.വി മോഷണം നടന്നത്.
ഒന്നര മാസം മുമ്പ് മലപ്പുറം തിരൂരിലെ ഹോട്ടൽ മുറിയിൽ വ്യാജപേരിൽ താമസിച്ച ശേഷം ടി.വി മോഷ്ടിച്ചു കടന്നു കളഞ്ഞിരുന്നു ഇതേ മോഷ്ടാവ്. ദൃശ്യം സി സി ടി വി യിൽ പതിഞ്ഞെങ്കിലും ഇയാൾ ടി.വി മോഷണം തുടരുകയാണ്. എടക്കരയിലെ മോഷണത്തിനു പിന്നിൽ ഇതേ ആൾ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. തിരൂരിൽ നിന്നുള്ള അന്വേഷണ സംഘം എടക്കരയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

തിരൂരിന് പുറമെ ഗൂഡല്ലൂർ, ഊട്ടി, തൊടുപുഴ, ഇരിട്ടി എന്നിവിടങ്ങളിലും സമാന മോഷണം നടന്നു. രണ്ട് വർഷത്തിനിടെ നിരവധി മോഷണ കേസുകൾ ഇയാൾക്കെതിരെയുണ്ട്. വിവിധ സ്ഥലങ്ങളിൽ തുടരെ നടത്തിയ മോഷണത്തിന് ശേഷമാണ് എടക്കരയിൽ ഇയാൾ പൊങ്ങിയത്. ഇവിടെ അമർജിത് എന്ന വ്യാജപേരിലാണ് മുറിയെടുത്തത്. മുമ്പും അമർജിത് എന്ന പേരിൽ ഇയാൾ മോഷണം നടത്തിയതായി പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു. ടി.വി മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. എന്തുകൊണ്ടാണ് ടി.വിയോട് താൽപര്യമെന്നതിന്റെ ചേതോ വികാരം ഇരുവരെ പിടികിട്ടിയിട്ടില്ല.

ശിവകുമാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ വീട് പാലക്കാട് ചെനക്കത്തൂർ ക്ഷേത്രത്തിന് സമീപമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉന്നത കുടുംബാംഗമായ ഇയാൾ വീട്ടിൽ വരാറുമില്ല. വലിയ വിദ്യാസമ്പന്നരാണ് കുടുംബാംഗങ്ങളെല്ലാം. സിനിമാ നടനെന്നാണ് വീട്ടുകാരോടും നാട്ടുകാരോടുമെല്ലാം പറഞ്ഞിരുന്നത്. രണ്ട് വർഷം മുമ്പ് മറ്റൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയപ്പോൾ,വീട്ടുകാരാണ് 15 ലക്ഷം കൊടുത്ത് വീട്ടിയത്.

ടി.വി മോഷ്ടാവിന്റെ പശ്ചാത്തലങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പിടികൂടാൻ ഇതുവരെ പൊലീസിനു സാധിച്ചിട്ടില്ല. പൊലീസ് ഓടിക്കിതച്ചെങ്കിലും യാതൊരു വേഷ മാറ്റവുമില്ലാതെ നിർബാധം കവർച്ച തുടരുകയാണ്. ഫോൺ ഉപയോഗിക്കാതെ അതിവിദഗ്ധമായി മോഷണം നടത്തുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ആദ്യം ലോഡ്ജിൽ വ്യാജപേരിൽ മുറിയെടുക്കും. ടി.വിയുള്ള മുറി തന്നെ ചോദിച്ചു വാങ്ങും. കൂളിങ് ഗ്ലാസിട്ട് വൻ ഗെറ്റപ്പിലായിരിക്കും താമസിക്കാനെത്തുക. പിന്നീട് അവസരം ഒത്താൽ റൂമിലുള്ള ടി.വി പാക്ക് ചെയ്ത് കടന്നു കളയുന്നതാണ് ഇയാളുടെ രീതി. നേരത്തെ കണ്ടുവെച്ചതനുസരിച്ച് പരിസരത്തുള്ള ടി.വി കടയിൽ തന്നെ വിൽപന നടത്തി ഇവിടെ നിന്നും സ്ഥലം കാലിയാക്കും. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് മോഷണം ഇരുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹോട്ടൽ റിസപ്ഷനിൽ ഇയാളുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തുന്നതിന് ആൾ കേരള ഹോട്ടൽ അസോസിയേഷന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. റൂമെടുക്കാൻ വരുന്നവർ നൽകുന്ന രേഖകൾ, നമ്പറുകൾ യഥാർത്ഥമാണെന്ന് ഉറപ്പു വരുത്തണമെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP