Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡന വിവരം ആദ്യം പറഞ്ഞത് പ്രതിശ്രുത വരനോട്; മൊഴിയെടുക്കാൻ വരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സിഐ മർദ്ദിച്ചു; വേശ്യയെന്ന് വിളിച്ച് സിഐ സാർ അപമാനിച്ചു; കേസിന് ശേഷം പല രീതിയിൽ ഉമ്മയെയും തന്നെയും ആളുകൾ വിളിക്കുന്നു; തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

പീഡന വിവരം ആദ്യം പറഞ്ഞത് പ്രതിശ്രുത വരനോട്; മൊഴിയെടുക്കാൻ വരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി സിഐ മർദ്ദിച്ചു; വേശ്യയെന്ന് വിളിച്ച് സിഐ സാർ അപമാനിച്ചു; കേസിന് ശേഷം പല രീതിയിൽ ഉമ്മയെയും തന്നെയും ആളുകൾ വിളിക്കുന്നു; തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇര ജീവനൊടുക്കി സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പൊലീസിന്റെ സമീപനം അതീവ മോശമായിരുന്നു എന്നു വ്യക്തമാക്കും വിധത്തിൽ കത്തെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഈ കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. കേസ് അന്വേഷിച്ച ഫറോക്ക് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ, മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു എന്നും പെൺകുട്ടി കുറിപ്പിൽ പറയുന്നു.

പത്തുമാസം മുമ്പ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്തു വന്നത്. സിഐക്കെതിരെയുള്ള ഓരോ പരാതിയും ആരോപണങ്ങളും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വരനോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം തുറന്ന് പറയുന്നത്.

തുടർന്ന് കേസിലെ കേസിലെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പിന്നീട് പൊലീസ് സ്‌റ്റേഷനിൽ സംഭവിച്ചത് മറ്റുചില കാര്യങ്ങളാണെന്നാണ് പെൺകുട്ടി പറയുന്നത്. വരനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തു. പ്രതികൾ പുറത്തിറങ്ങിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കത്തിൽ പറയുന്നു.

കേസിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, നാട്ടുകാരോട് പീഡനവിവരം നാട്ടുകാരോടെല്ലാം ഉറക്കെ പറഞ്ഞ് അറിയിച്ചു. അങ്ങനെ തന്നെ അപമാനിച്ചു. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പീഡിപ്പിച്ച പ്രതികളും ആണെന്നും പെൺകുട്ടി കത്തിൽ പറയുന്നു. പ്രതികൾ ഓരോരുത്തരുടെയും പേരും പെൺകുട്ടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മയെയും കേസിൽ പ്രതിയാക്കുമെന്നും സിഐ ഭീഷണിപ്പെടുത്തി. കേസിന് ശേഷം പല രീതിയിൽ ഉമ്മയെയും തന്നെയും ആളുകൾ വിളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു. കൈ ഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് പെൺകുട്ടിക്ക് കൗൺസിലിങ്ങ് പോലും നടത്തിയില്ലെന്ന് ഇരയുടെ അമ്മ പറയുന്നു.

പോക്സോ കേസ് ഇരയായ പെൺകുട്ടി കഴിഞ്ഞദിവസമാണ് വീട്ടിൽ തൂങ്ങിമരിച്ചത്. പെൺകുട്ടിയുടെ അമ്മ ഇളയ സഹോദരനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കാൻ പുറത്തേക്ക് പോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP