Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മണക്കാട് സ്വദേശിനിയുടെ മൃതദ്ദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ കഴുത്തിൽ 'മാലയില്ല'; ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മൃതദ്ദേഹത്തിൽ നിന്നും ഒന്നര പവൻ മോഷ്ടിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തിന് നിന്ന് പണവും ഫോണും വാഹനവും പോകുന്നതിന് പിന്നാലെ ജഡത്തിൽ നിന്ന് വരെ മോഷണം; റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മണക്കാട് സ്വദേശിനിയുടെ മൃതദ്ദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ കഴുത്തിൽ 'മാലയില്ല'; ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മൃതദ്ദേഹത്തിൽ നിന്നും ഒന്നര പവൻ മോഷ്ടിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തിന് നിന്ന് പണവും ഫോണും വാഹനവും പോകുന്നതിന് പിന്നാലെ ജഡത്തിൽ നിന്ന് വരെ മോഷണം; റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പോസ്റ്റ്‌മോർട്ടത്തിന് മുൻപ് സ്ത്രീയുടെ മൃതദ്ദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ പുറത്ത് വന്നത് മോർച്ചയ്ക്കുള്ളിലെ മോഷണ കഥ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ബന്ധുക്കൾ നൽകിയ പരാതിക്ക് പിന്നാലെ ഗ്രേഡ് 2 ജീവനക്കാരി പിടിയിലായി. മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഗ്രേഡ് 2 ജീവനക്കാരി ജയലക്ഷ്മിയാണ് മെഡിക്കൽ കേളേജ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്‌ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാഴാഴ്‌ച്ച രാത്രി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മണക്കാട് സ്വദേശിനി രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതീവ ഗുരുതരവാസ്ഥയിലായിരുന്ന രാധ രാവിലെ മരിച്ചതിന് പിന്നാലെ മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് മുൻപ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് മോഷണം നടന്നിട്ടുണ്ടെന്ന് അവർ വ്യക്തമാക്കിയത്. ഇതേ തുടർന്ന് മെഡിക്കൽ കേളേജ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി മെഡിക്കൽ കോളേജ് എസ്‌ഐ. ആർ.എസ്.ശ്രീകാന്ത് പറഞ്ഞു. അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മെഡിക്കൽ കോളേജ് സൂപ്രണ്ടും മെഡിക്കൽ കോളേജ് സിഐയും റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

മൃതദേഹത്തിന്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ആശുപത്രിക്കുള്ളിൽ നിന്ന് പണവും മൊബൈൽ ഫോണും ആശുപത്രി പരിസരത്ത് നിന്ന് വാഹനങ്ങളും മോഷണം പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു. മോഷണം സർക്കാർ ആശുപത്രിയിൽ തുടർകഥയാകുമ്പോൾ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP