Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി; കുടുംബ കോടതിയിലുള്ള കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാൻ മന്ത്രവാദ ക്രിയകൾ നടത്തിയാൽ മതിയെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു; പകരം സ്വർണം വേണമെന്ന് പറഞ്ഞ് തട്ടിയെടുത്തത് ഏഴര പവൻ; മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിട്ടും കുറ്റിപ്പുറത്തെ തട്ടിപ്പ് വീരനെ പൊലീസ് പൊക്കിയതിങ്ങനെ

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി; കുടുംബ കോടതിയിലുള്ള കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാൻ മന്ത്രവാദ ക്രിയകൾ നടത്തിയാൽ മതിയെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു;  പകരം സ്വർണം വേണമെന്ന് പറഞ്ഞ് തട്ടിയെടുത്തത് ഏഴര പവൻ; മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിട്ടും കുറ്റിപ്പുറത്തെ തട്ടിപ്പ് വീരനെ പൊലീസ് പൊക്കിയതിങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ച് അവസാനം യുവതിയുടെ സ്വർണവുമായി മുങ്ങിയ പ്രതിയെ പിടികൂടി. വിവാഹ വാഗ്ദാനം നൽകി സ്വർണം തട്ടിയെടുത്ത വിവാഹ തട്ടിപ്പ് വീരൻ കുറ്റിപ്പുറം പകരനെല്ലൂർ പാപ്പിനിശ്ശേരി അബ്ദുൾ നാസറി(40)നെയാണ് പൂക്കോട്ടുംപാടം എസ്ഐ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുന്ന കരുളായി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയുടെ വീട്ടിൽ വിവാഹമാലോചിച്ചു വന്ന പ്രതി പിന്നീട് ഇവരുടെ വിശ്വാസം നേടിയെടുത്ത് സ്വർണം തട്ടിയെടുക്കുകയായിരുന്നു. കുടുംബ കോടതിയിൽ വിചാരണയിലിരുക്കുന്ന കേസിന്റെ വിധി അനുകൂലമാക്കിയെടുക്കാൻ ചില മന്ത്രവാദ ക്രിയകൾ നടത്തിയാൽ മതിയെന്നും ആയതിന് കുറച്ച് സ്വർണം ആവശ്യമാണെന്നും പറഞ്ഞാണ് പ്രതി തട്ടിപ്പു നടത്തിയത്. യുവതിയിൽ നിന്നും പല തവണയായി ഏഴര പവൻ തട്ടിയെടുത്ത പ്രതി പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

യുവതിയുടെ പരാതിയിന്മേൽ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ജില്ലയിലും, സമീപ ജില്ലകളിലുമായി പ്രതി ഏഴോളം വിവാഹം കഴിച്ചതായി മനസിലാക്കിയ പൊലീസ് ഇയാളുടെ ഭാര്യ വീടുകൾ നിരീക്ഷിച്ചു വരവെ കാടാമ്പുഴയിലെ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് പിടിയിലായത്.

ജില്ലയുടെ പല ഭാഗങ്ങളിലായി പ്രതി ഇത്തരത്തിലുള്ള ധാരാളം തട്ടിപ്പു നടത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. പലരും നാണക്കേടു ഭയന്ന് പരാതി നൽകാത്തതാണ് പ്രതി തട്ടിപ്പു തുടരാൻ കാരണം. സിപി ഓമാരായ എം. റിയാസ് അലി, എസ് അഭിലാഷ് , ടി. നിബിൻ ദാസ്, ഇ.ജി. പ്രദീപ് , അനീറ്റ് ജോസഫ്, ഷരീഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുവെന്ന മറ്റൊരു കേസിൽ ബുധനാഴ്ച കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കുറ്റിപ്പുറം ഹിൽടോപ്പ് പൈങ്കണ്ണൂർ വാൽപ്പറമ്പിൽ ഫസലുദ്ദീൻ (22)നെയാണ് ജഡ്ജി എ.വി നാരായണൻ റിമാന്റ് ചെയ്തത്. 2016 ഒക്ടോബറിലും 2018 മാർച്ചിലുമാണ് കേസിന്നാസ്പദമായ സംഭവം. 2016ൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി സമ്മാനങ്ങൾ നൽകി പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പ്ലസ് ടുവിന് പഠിക്കുന്ന സമയം വീണ്ടും മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ വിവാഹ ശേഷവും ഭീഷണി തുടരുകയും ചിത്രങ്ങൾ ഭർത്താവിന് വാട്സാപ്പ് വഴി അയച്ചു നൽകിയതായും പരാതിയിലുണ്ട്. കുറ്റിപ്പുറം പൊലീസാണ് കേസന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP