Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിപ്പിലൂടെ കൈക്കലാക്കിയത് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ; സംഭവത്തിൽ ഇറാൻ സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ; തട്ടിപ്പ് സംഘം പിടിയിലായത് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം; കുരുക്ക് വീണത് അങ്കമാലിയിലെ നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വേളയിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ

തട്ടിപ്പിലൂടെ കൈക്കലാക്കിയത് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ; സംഭവത്തിൽ ഇറാൻ സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ; തട്ടിപ്പ് സംഘം പിടിയിലായത് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം; കുരുക്ക് വീണത് അങ്കമാലിയിലെ നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വേളയിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഡോളർ മാറാനെന്ന വ്യാജേന സ്ഥാപന ഉടമയെ കബളിപ്പിച്ച് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ കൈക്കലാക്കി മുങ്ങി. സംഭവത്തിന് പിന്നാലെ ദമ്പതിമാരും ബന്ധുവുമുൾപ്പെടെ 3 പേർ പൊലീസ് പിടിയിൽ. ഇറാൻ സ്വദേശികളായ സിറാജുദീൻ ഹൈദരി(57) ഭാര്യ ഹോസ്ന,സിറാജുദീന്റെ സഹോദരപുത്രി ഭർത്താവ് ബഹ്മാൻ എന്നിവരാണ് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം പൊലീസ് പിടിയിലായിട്ടുള്ളത്.

കോതമംഗലത്തെ കേസിൽ സിറാജുദീൻ മാത്രമാണ് പ്രതി.എന്നാൽ മറ്റ് രണ്ട് പേരും ആറ്റിങ്ങലിൽ കഴിഞ്ഞ വർഷം നടന്ന സമാനമായ തട്ടിപ്പിൽ പ്രതികളാണെന്നും ഇവരെ ആറ്റിങ്ങൽ പൊലീസിന് കൈമാറുമെന്നും കോതമംഗലം സിഐ അറിയിച്ചു. 2017 നവംബർ 19 ന് കോതമംഗലം പ്രൈവറ്റ് ബസ്റ്റാന്റിനടുത്തെ ലാവണ്യ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ ഡോളർ മാറാനെന്ന വ്യാജേന എത്തിയ ശേഷം ഉടമയുടെ കണ്ണ് വെട്ടിച്ച് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന 13000 സൗദി റിയാലുമായി ഇവർ മുങ്ങുകയായിരുന്നു.വിദേശ കറൻസി ഇടപാടിന് ഗവൺമെന്റ് അംഗീകാരമുള്ള സ്ഥാപമാണിത്.

ഉടമയുടെ പരാതിയിൽ പൊലീസ് കേസ് അന്വേഷിച്ച് വരികയായിരുന്നു.അന്ന് സിറാജുദീനൊപ്പം ഹോസ്ന എത്തിയിരുന്നുവെങ്കിലും സ്ഥാപനത്തിൽ കയറിയിരുന്നില്ല.ഇതിന് ശേഷഷം രാജ്യം വിട്ടെങ്കിലും പിന്നീട് പലതവണ കേരളത്തിൽ വന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി അങ്കമാലിയിലെ ഒരു നക്ഷത്ര ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ഇവരെ ചില സംശയങ്ങളുടെ പേരിൽ പൊലീസ് പിടികൂടി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ പണം തട്ടിയ കാര്യം സമ്മതിക്കുകയും പണം തിരിച്ച് നൽകാമെന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു.എന്നാൽ ഇവർ കേരളത്തിലെ പതിവ് സന്ദർശകരാണെന്നതിന് തെളിവ് ലഭിച്ചതിനാൽ ഇത്തരത്തിൽ നടന്നിട്ടുള്ള മറ്റ് തട്ടിപ്പുകളുടെ വിവരംകൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തട്ടിപ്പിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കോതമംഗലം സിഐ.ടി.ഡി.സുനിൽകുമാർ,എസ്‌ഐ.മാരായ രജൻകുമാർ,നാസർ,എഎസ്ഐ.ഷാജി കുര്യാക്കോസ്,സി.പി.ഒ.മാരായ ജോബി ജോൺ,ജീമോൻ കെ.പിള്ള,നിജു കെ.ഭാസ്‌കർ,ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP