Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷ്ടിക്കാൻ കയറിയ വീട്ടിൽ നിന്നും കള്ളന് ലഭിച്ചത് പിൻ നമ്പർ എഴുതിവെച്ച എടിഎം കാർഡ്; 9000 രൂപയും രണ്ട് മൊബൈൽ ഫോണും തുണികളും മോഷ്ടിച്ച് പണി തീർത്ത് സ്ഥലം കാലിയാക്കി കള്ളൻ; നേരം വെളുത്തപ്പോൾ എടിഎംമ്മിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം വലിക്കാനെത്തിയത് പർദ്ദ ധരിച്ച്; കക്കവിൽപ്പനക്കാരനായ ശംസുദ്ദീന്റെ കള്ളക്കളികൾ ഇങ്ങനെ

മോഷ്ടിക്കാൻ കയറിയ വീട്ടിൽ നിന്നും കള്ളന് ലഭിച്ചത് പിൻ നമ്പർ എഴുതിവെച്ച എടിഎം കാർഡ്;  9000 രൂപയും രണ്ട് മൊബൈൽ ഫോണും തുണികളും മോഷ്ടിച്ച് പണി തീർത്ത് സ്ഥലം കാലിയാക്കി കള്ളൻ; നേരം വെളുത്തപ്പോൾ എടിഎംമ്മിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം വലിക്കാനെത്തിയത് പർദ്ദ ധരിച്ച്; കക്കവിൽപ്പനക്കാരനായ ശംസുദ്ദീന്റെ കള്ളക്കളികൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം താഴെചേളാരിയിലെ വീട്ടിൽ കയറിയ കള്ളന് ലഭിച്ചത് കാർഡിന് മുകളിൽ രഹസ്യ നമ്പർ എഴൂതി വെച്ച എ.ടി.എം കാർഡ്, തുടർന്ന് നാലു തവണകളിലായി എ.ടി.എം കാർഡിൽ നിന്നും മോഷ്ടാവ് പണം പിൻവലിച്ചത് പർദ ധരിച്ച് വന്ന്, എ.ടി.എം കാർഡിന് പുറമെ വീട്ടിനിന്നും 9,000രൂപയും, രണ്ട് മൊബൈൽ ഫോണും, വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി കക്ക വിൽപ്പനക്കാരൻ കൂടിയാണ്. മാസങ്ങൾക്ക് മുൻപ് ചേളാരിയിൽ നടന്ന മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി കുപ്പിയിൽ ശംസുദ്ദീൻ(35) നെയാണ് തിരൂരങ്ങാടി സിഐ. റഫീഖും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുലർച്ചെ താഴെചേളാരിയിലെ വെള്ളേടത്ത് കരുണയിൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.

മുൻവശത്തെ വാതിൽ തകർത്താണ് ഇയാൾ അകത്ത് കയറിയത്. 9,000രൂപ, രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഒരു എ.ടി.എം. കാർഡ് തുടങ്ങിയവയാണ് കവർന്നത്. കാർഡ് ഉപയോഗിച്ച് നാലുതവണയായി കോട്ടയ്ക്കൽ എ.ടി.എം കൗണ്ടറിൽനിന്നും 25,000 രൂപ പിൻവലിച്ചിട്ടുണ്ട്. പർദ്ദ ധരിച്ചെത്തിയാണ് ഇയാൾ പണം പിൻവലിക്കാനെത്തിയിരുന്നത്. സി.സി.ടിവിയിൽ നിന്നും ഇയാളുടെ രൂപവും വാഹനവും പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഐക്കരപ്പടിയിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മിനിലോറിയിൽ കക്ക വിൽപ്പന നടത്തുന്നതിനിടെ പ്രതി വീട്ടിൽ ആളില്ലെന്ന് കണ്ടതോടെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നത്രെ.

പള്ളിയിലെ പ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നതായി ഇയാൾക്കെതിരെ ഫറോക്ക്, കുന്നമംഗലം, പൊലിസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരായാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിഐയ്ക്ക് പുറമെ എഎസ്ഐ രഞ്ജിത്, ശ്യാം, നിഖിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തിൽ തന്നെ മറ്റൊരു വ്യത്യസ്ത മോഷ്ടാവിനെയും കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തിയ തുച്ഛമായ പണത്തിന് വിൽപന നടത്തി ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന 19വയസ്സുകാരനാണ് കഴിഞ്ഞ ദിവസം തിരൂരിൽ അറസ്റ്റിലായത്.

തിരൂർ കൂട്ടായി വാടിക്കൽ സ്വദേശി അസ്സനാർ പുരക്കൽ മുക്താറിനെ(19)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും വിലപിടിപ്പുള്ള ബൈക്കുകളാണ് മുക്താർ സുഹൃത്തുക്കളോടൊപ്പം മോഷണം നടത്താറുള്ളത്. ഇത്തരത്തിൽ മോഷണം നടത്തിയ നാലു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കറിന്റെ യൂനിക്കോൺ മോട്ടോർ സൈക്കിൾ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റാന്റിനടുത്ത് നിർത്തിയിട്ടിരുന്ന സമീൻ സുൽത്താൻ എന്നാളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, വെന്നിയൂർ ബസ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ് അഫ്‌സീർ എന്നാളുടെ പൾസർ മോട്ടോർ ബൈക്ക് എന്നിവ മോഷ്ടിച്ചു വിൽപ്പന നടത്തിയതായും പ്രതി സമ്മതിച്ചു.

തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈവാഹനങ്ങൾ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരൂർ എസ്‌ഐ.ജിനേഷ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകൾ തീരദേശ മേഖലയായ കൂട്ടായിയിലാണ് വിൽപന നടത്താറുള്ളത്. വണ്ടിയുടെ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ ചെറിയ തുകക്കാണ് കച്ചവടമുറപ്പിക്കുക. ഈ നാലു വാഹനങ്ങളും, ചെറിയ തുകക്കാണ് പ്രതികൾ വിൽപന നടത്തിയത്. ഇതിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുപതിനായിരംരൂപക്കും, പൾസർ മോട്ടോർ ബൈക്ക് പതിനയ്യായിരം രൂപക്കുമാണ് വിൽപന നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

കാര്യമായ വിലപേശലില്ലാതെ വിൽപന നടത്തുകയാണ് പതിവ്. ലഭിക്കുന്ന പണവുമായി ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികമായി അത്ര മോശമല്ലാത്ത കുടുംബ സാഹചര്യമായിട്ടുകൂടി ആർഭാട ജീവിതത്തിന് വേണ്ടി മാത്രം മോഷണം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതി സ്ഥിരം ബ്യൂട്ടി പാർലറിന് കസ്റ്റമാറാണെന്നും, തലമുടി സ്‌ട്രൈറ്റ് ചെയ്യാൻ തന്നെ ഇടക്കിടെ ബ്യൂട്ടി പാർലറിൽ പോകാറുള്ളതായും പ്രതി മൊഴി നൽകിയിട്ടുണ്ട്, ഇതിന് പുറമെ സൗന്ദര വർധനവിനുവേണ്ടിയുള്ള പല ട്രീറ്റ്‌മെന്റുകളും ചെയ്തിട്ടുണ്ട്, പിന്നീട് ബാക്കി വരുന്ന പണവുമായി ബൈക്കിൽ ചുറ്റിക്കറങ്ങിയുള്ള ജീവിതമാണു നയിക്കാറുള്ളത്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബുള്ളറ്റുകളടക്കം വിലകൂടിയ ബൈക്കുകൾ മാത്രമെ മോഷ്ടിക്കൂ.

തീരമേഖലയിൽ കൗമാരപ്രായക്കാർ രേഖകളില്ലാത്ത ബൈക്കുകൾ ഉപയോഗിക്കുന്നതായ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരൂർ ഡി.വൈ.എസ്‌പി.ബിജു ഭാസക്കറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സിഐ. പത്മരാജൻ, എസ്‌ഐ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.തുടർന്ന് ആഴ്ചകളോളം നടത്തിയ അന്വേഷണം മുക്താറിൽ ചെന്നെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

ചോദ്യം ചെയ്യലിൽ താൻ സുഹൃത്തുക്കളുമായി ചേർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച വിവരം സമ്മതിക്കുകയായിരുന്നു. കോട്ടക്കൽ പറപ്പൂരിലുള്ള അബൂബക്കർ എന്നാളുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന യൂനിക്കോൺ, മലപ്പുറം പട്ടർകടവ് സ്വദേശി അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നും റോയൽ എൻഫീൽഡ് ബുള്ളറ്റും, തിരൂരങ്ങാടി മമ്പുറം റോഡിലുള്ള പള്ളിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സമീൻ സുൽത്താന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റും വെന്നിയൂർ ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന മുഹമ്മദ്അഫ്സീറിന്റെ പൾസർ മോട്ടോർ സൈക്കിളും മോഷ്ടിച്ചതായി മുക്താർ സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP