Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

തൃശൂരിൽ വച്ച് കണ്ടപ്പോൾ ചാവക്കാട്ട് കണ്ട ആൾ തന്നെയല്ലേ എന്ന് സംശയം; ഹയാത്ത് ആശുപത്രിയിലെ നഴ്‌സിങ് മുറിയിൽ നിന്ന് സ്വർണമടക്കം വിലേയറിയ സാധനങ്ങളുള്ള ബാഗുമായി മുങ്ങിയത് ഇഷ്ടൻ തന്നെ; പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രതി കുടുങ്ങിയത് ഇങ്ങനെ

തൃശൂരിൽ വച്ച് കണ്ടപ്പോൾ ചാവക്കാട്ട് കണ്ട ആൾ തന്നെയല്ലേ എന്ന് സംശയം; ഹയാത്ത് ആശുപത്രിയിലെ നഴ്‌സിങ് മുറിയിൽ നിന്ന് സ്വർണമടക്കം വിലേയറിയ സാധനങ്ങളുള്ള ബാഗുമായി മുങ്ങിയത് ഇഷ്ടൻ തന്നെ; പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രതി കുടുങ്ങിയത് ഇങ്ങനെ

എസ്.രാജീവ്‌

പത്തനംതിട്ട : ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ നേഴ്‌സിങ് മുറിയിൽ നിന്നും സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവരുന്നതിനിടെ സി സി ടി വി യിൽ കുടുങ്ങിയ പ്രതി മൂന്ന് മാസങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ . പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് സമാന സംഭവത്തിൽ പിടിയിലായി തൃശൂർ സബ് ജയിലിൽ റിമാന്റിൽ കഴിയവേ. പത്തനംതിട്ട സീതത്തോട് ചിറ്റാർ വടക്കേമുറി കാരക്കൽ വീട്ടിൽ സുന്ദര സ്വാമി ( സുരേഷ്, 38) ആണ് അറസ്റ്റിലായത്.

സമാന സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരി അവസാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ തൃശൂരിലെ ജയിലിലായിരുന്നു. ഹയാത്ത് ആശുപത്രിയിൽ ഡിസംബർ 12ന് വൈകിട്ട് അഞ്ചരയോടെയാണ് മോഷണം നടത്തിയത്. ആശുപത്രിയിലെ രണ്ടാം നിലയിലെ നഴ്‌സിംങ് മുറിയിൽ കടന്നാണ് കവർച്ച നടത്തിയത്. മാലയും കമ്മലുംമോതിരവും പണവും രണ്ട് എ.ടി.എം കാർഡും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . മോഷണ ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തേടുന്നതിനിടെയാണ് തൃശൂരിലെ ജയിലിൽ റിമാന്റിൽ കഴിയുന്ന സുന്ദര സ്വാമിയെ പൊലീസ് തിരിച്ചറിഞ്ഞത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയൈ റിമാൻഡ് ചെയ്തു. എസ്‌ഐ കെ.പി. ആനന്ദ്, കെ പി, സീനിയർ സി.വി.ക സുധാകരൻ, സി.പി.ഒ ഷിജിൻനാഥ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP