Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണ്ണവും പണവുമൊന്നും കൊണ്ടുപോയില്ല; വാരിവലിച്ചിട്ടിരിക്കുന്നത് രേഖകളും; മേൽക്കൂര തകർത്ത് വീട്ടിനുള്ളിൽ കയറിയത് ഒന്നിലധികം പേരെന്ന് നിഗമനം; ആത്മഹത്യ ചെയ്ത ഡിഎംഒയുടെ വീട്ടിലെ മോഷണശ്രമത്തിൽ ദുരൂഹത ഏറെ

സ്വർണ്ണവും പണവുമൊന്നും കൊണ്ടുപോയില്ല; വാരിവലിച്ചിട്ടിരിക്കുന്നത് രേഖകളും; മേൽക്കൂര തകർത്ത് വീട്ടിനുള്ളിൽ കയറിയത് ഒന്നിലധികം പേരെന്ന് നിഗമനം; ആത്മഹത്യ ചെയ്ത ഡിഎംഒയുടെ വീട്ടിലെ മോഷണശ്രമത്തിൽ ദുരൂഹത ഏറെ

എംപി റാഫി

മലപ്പുറം: കഴിഞ്ഞ ദിവസം മരണപ്പെട്ട വയനാട് ഡി.എം.ഒ ഡോ.പി.വി ശശിധരന്റെ പന്തല്ലൂർ മുടിക്കോടിലെ വീട്ടിൽ മോഷണ ശ്രമത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഈ സാഹചര്യത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡോക്ടറുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇപ്പോഴത്തെ മോഷണ ശ്രമവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചു വരുന്നത്.

മരണത്തെ സംബന്ധിച്ച് നാട്ടുകാർക്കിടയിലെ അഭ്യൂഹങ്ങളും പൊലീസിനു ലഭിച്ച നിരവധി വിവരങ്ങളുടെയും പശ്ചാതലത്തിലായിരുന്നു ഡി.എം.ഒയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. ഭാര്യയും മക്കളും കണ്ണൂരിലെ സ്വവസതിയിലാണുള്ളത്. മരണാനന്തര ചടങ്ങുകൾക്കു ശേഷമേ ഇവർ തിരിക്കുകയുള്ളൂ. എന്നാൽ പണമോ സ്വർണാഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കളുടെ ലക്ഷ്യം എന്തെന്നുള്ളത് വ്യക്തമല്ല. ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയവമുണ്ട്.

വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച പുലർച്ചെയോ ആണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. മോഷണ ശ്രമം നടന്നതായി അയൽവാസികൾ ഇന്നലെ രാവിലെയാണ് കാണുന്നത്. തുടർന്ന് സമീപവാസിയും മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ.രേണുകയെ വിവരമറിയിക്കുകയായിരുന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ശശിധരന്റെ ഭാര്യയെ പൊലീസ് വിവരമറിയിച്ചിരുന്നു. സ്വർണാഭരണങ്ങളോ പണമോ ഇവിടെ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

എന്നാൽ രേഖകളോ മറ്റോ നഷ്ടപ്പെട്ടതായി വ്യക്തമല്ല. മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രേണുക മോഷണ ശ്രമം നടന്നതായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്രൈം നമ്പർ 993/15 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുകൾ നിലയിൽ ബാത്ത്‌റൂമിന്റെ മേൽകൂര തകർത്താണ് മോഷ്ടാക്കൾ വീടിനു അകത്തു കയറിയത്. വീട്ടിൽ കയറിയ ശേഷം മുറിക്കുള്ളിൽ വസ്ത്രങ്ങളും കടലാസുകളും വലിച്ചിട്ട നലയിലായിരുന്നു. എന്നാൽ വിലപിടിള്ള സാധനങ്ങളൊന്നും വീട്ടിൽ നിന്നും നഷ്ടമായിരുന്നില്ല. ഇത് മോഷ്ടാവിന്റെ ഉദ്ധേശ ശുദ്ധി സംശയത്തിനിടയാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മോഷ്ടക്കളെ ചോദ്യം ചെയ്തു വരികയാണ്. ഡി.എം.ഒയുടെ മരണത്തിലേക്ക് നയിക്കാനുണ്ടായ എന്തെങ്കിലും സൂചനകൾ മോഷണത്തിനു പിന്നിലുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അതേസമയം അടച്ചിട്ട വീട്ടിൽ മോഷണം ലക്ഷ്യം വച്ച് കയറിയതാകാമെന്നും പൊലീസിന് സംശയമുണ്ട്. ഡി.എം.ഒയുടെ മരണം ആത്മഹത്യയാണെന്ന് മൃതദേഹം പോസ്റ്റ്ുമോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇതുമായി ബന്ധപപ്പെട്ട് എടുത്ത കേസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെയായിരുന്നു ഇന്നലെയുണ്ടായ മോഷണ ശ്രമം. എന്നാൽ മരണ കാരണം വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിരവധി പേരിൽ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. എന്നാൽ മരണത്തിലേക്ക് നയിച്ചത് കുടുംബത്തിലെ അസ്വാരസ്യങ്ങളാണെന്നായിരുന്നു നാട്ടുകാരിൽ നിന്നടക്കം വിവരം ലഭിച്ചത്. ക്ലിനിക്കുമായി ബന്ധപ്പെടാറള്ള സ്ത്രീകളുമായി ശശിധരന് അടുപ്പമുണ്ടായിരുന്നതായും ഇത് പിന്നീട് മരണത്തിലേക്കു വരെ നയിക്കാൻ കാരണമായെന്നുമാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. എന്നാൽ ജോലി സംബന്ധമായ കാരണങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശശിധരന്റെ ചുല സുഹൃത്തുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ശശിധരന്റെ മരണ ദിവസം ഫോണിലേക്ക് വന്ന കോളുകളുടെ ലിസ്റ്റും മറ്റു വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഇത് ലഭിക്കുന്ന മുറയ്ക്ക് കാരണത്തെ പറ്റി കൂടുതൽ വ്യക്തത വരും. ഡോക്ടറുടെ മരണമൊഴി വ്യക്തമാക്കുന്നതും വ്യക്തിപരമായ കാരണമാണെന്നാണ്. ഡോക്ടറുമായി സ്ഥിരമായി ബന്ധപ്പെടാറുള്ളവരെയും ക്ലിനിക്കിൽ എത്താറുള്ള ഏതാനും പേരെയും പൊലീസ് ചോദ്യം ചെയ്യും. ഇതോടെ ഇപ്പോഴുണ്ടായ മോഷണ ശ്രമത്തിന് മരണവുമായി ബന്ധമുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മോഷണ കേസ് വേറെ രജ്സ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP