Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിലായ പോത്തിന്റെ കാര്യം പറഞ്ഞ് വാക്കേറ്റമായി; അസഭ്യം വിളിച്ച് തന്ത്രപരമായി മുസ്ലിം സ്ട്രീറ്റിലെത്തിച്ച് വിഷയം മാറ്റി; കൊട്ടാരക്കരയിലെ സംഭവം ഗോരക്ഷാ ആക്രമണമാക്കിയതിന് പിന്നിൽ എസ്.ഡി.പി.ഐയുടെ കുടിലതന്ത്രമെന്ന് ബിജെപി; ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് പിന്നിലെ സത്യം പുറത്ത്

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിലായ പോത്തിന്റെ കാര്യം പറഞ്ഞ് വാക്കേറ്റമായി; അസഭ്യം വിളിച്ച് തന്ത്രപരമായി മുസ്ലിം സ്ട്രീറ്റിലെത്തിച്ച് വിഷയം മാറ്റി; കൊട്ടാരക്കരയിലെ സംഭവം ഗോരക്ഷാ ആക്രമണമാക്കിയതിന് പിന്നിൽ എസ്.ഡി.പി.ഐയുടെ കുടിലതന്ത്രമെന്ന് ബിജെപി; ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് പിന്നിലെ സത്യം പുറത്ത്

പീയൂഷ് ആർ

കൊല്ലം: പോത്തുമായി വന്ന ലോറി തടഞ്ഞ് നിർത്തി വാഹനത്തിലുണ്ടായവരെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി. പോത്തുകളുമായി വന്ന വാഹനത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ അവശവിലയിൽ കണ്ടത് പറഞ്ഞാണ് തർക്കമുണ്ടായതെന്നും ഗോരക്ഷാ ആക്രമണമല്ല നടന്നതെന്നും ബിജെപി നേതൃത്വം പറയുന്നു. കരുതിക്കൂട്ടി എസ്.ഡി.പി.ഐ പ്രവർത്തകർ സംഭവം വളച്ചൊടിക്കുകയുന്നുവെന്നും പാർട്ടി ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് ബിജെപിയുടെ പ്രാദേശിക നേതാക്കൾ പറയുന്നത് ഇങ്ങനെ:

'വയ്യാങ്കര ചന്തയിൽനിന്ന് കൊട്ടാരക്കരയിലേക്ക് മിനി ലോറിയിൽ കന്നുകാലികളെ കയറ്റി വരികയായിരുന്നു ജലാലുദ്ദീൻ, സാബു എന്നിവർ. ഇറച്ചി വ്യാപാരിയാണ് ജലാലുദ്ദീൻ. പുത്തൂർ മുതൽ വിഷ്ണുവും ഗോകുലും ബൈക്കിൽ വാഹനത്തിനു പിന്നാലെ ഉണ്ടായിരുന്നു. മനുഷ്യത്വരഹിതമായാണ് വാഹനത്തിൽ കന്നുകാലികളെ കെട്ടി വെച്ചിരുന്നത്. ഒരു നാൽക്കാലി കഴുത്തിൽ കെട്ടു മുറുകി പാതി റോഡിൽ വീഴാറായ അവസ്ഥയിൽ ആയിരുന്നു.

Stories you may Like

ഇരുവരും മിനി ലോറി തടഞ്ഞു നിർത്തി ഈ രീതിയിൽ കന്നുകാലികളെ കൊണ്ടുപോകുന്നത് വിലക്കി.മര്യാദയ്ക്ക് കെട്ടിവെച്ച് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇത് ജലാലുദ്ദീനും സാബുവിനും ഇഷ്ടമായില്ല. ഇരുകൂട്ടരും തമ്മിൽ തർക്കമായി. തർക്കം കയ്യാങ്കളിയിൽ എത്തി. വിഷ്ണു ജലാലുദ്ദീനെയും സാബുവിനെയും മർദ്ദിച്ചു. അവരും തിരിച്ചടിച്ചു. പിടിച്ചുമാറ്റാനെത്തിയ ആൾക്കും കിട്ടി അടി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന ജലാലുദീൻ മുസ്ലിം സ്ട്രീറ്റിൽ മനഃപൂർവ്വം വണ്ടി എത്തിച്ച് റോഡിലേക്കിറങ്ങി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. മുസ്ലിം സ്ട്രീറ്റിൽ ഏറെയും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇവിടെ വച്ച് ഇരുവരെയും കൈകാര്യം ചെയ്യാം എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. ഇതോടെ കൂട്ടത്തല്ലായി. പിന്നീട് എസ്.ഡി.പി.ഐ ഈ സംഭവം ഗോരക്ഷാ ആക്രമണമാക്കിമാറ്റുകയായിരുന്നു.'

വിഷ്ണുവും ഗോകുലും ആർഎസ്എസ്സുകാരല്ല എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് കേസാണ് കൊട്ടാരക്കര പൊലീസ് എടുത്തിരിക്കുന്നത്. ജലാലുദ്ദീന്റെ പരാതിയിൽ വിഷ്ണുവിനെയും ഗോകുലിനേയും അറസ്റ്റ് ചെയ്ത് റിമാന്റ് ചെ്യ്തു.വിഷ്ണുവിന്റെയും ഗോകുലിന്റെയും പരാതിയിൽ ജലാലുദ്ദീനും സാബുവിനും എതിരെയും കേസെടുത്തു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ആണ്. അതേസമയം ഉത്തരേന്ത്യൻ മോഡൽ ഗോരക്ഷാ ആക്രമണം കേരളത്തിലും എന്ന രീതിയിൽ വാർത്ത വന്നതോടെ ജനം ഭീതിയിലായിരുന്നു. വടക്കേ ഇന്ത്യയിൽ മാത്രം ഉണ്ടായിരുന്ന പശു ഭീകരത കേരളത്തിലേക്കും പറിച്ചു നട്ടോ എന്ന ആശങ്കയായിരുന്നു.

ഗോസംരക്ഷണത്തിന്റെ പേരിൽ ചില സംഘടനകൾ രാജ്യത്തുടനീളം നടത്തുന്ന അതിക്രമങ്ങൾ തടയണമെന്ന് കഴിഞ്ഞ വർഷാവസാനം കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

അതിക്രമങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലയിലും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡൽഓഫീസർമാരായി നിയമിക്കണമെന്നും ജസ്റ്റിസുമാരായ അമിതാവറോയ്, എ എം ഖാൻവിലാക്കർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദ്ദേശിച്ചു. ഗോസംരക്ഷകർ രാജ്യമുടനീളം അതിക്രമങ്ങൾ അഴിച്ചുവിടുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ ചെറുമകന്റെ മകൻ തുഷാർഗാന്ധി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ഇടപെടൽ ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP