'അന്ന് ഞാൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചില്ലാന്നേയുള്ളു; ഷെട്ടിയുടെ ആ ഫ്രോഡ് പണി എന്ന വല്ലാതെ തളർത്തിക്കളഞ്ഞു; മുംബൈയിൽ ഒരുനിക്ഷേപ ബാങ്ക് തുടങ്ങാൻ ഞാൻ നാട്ടിലേക്ക് വന്ന തക്കം നോക്കി കഥാനായകൻ പണി പറ്റിച്ചു; മാനേജരെയും അഭിഭാഷകനെയും സ്വാധീനിച്ച് അറബിയെയും വശത്താക്കി കിടിലൻ ഒരുഗൂഗ്ലി'; യുഎഇ സെൻട്രൽ ബാങ്ക് ബി.ആർ.ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചപ്പോൾ പുറത്തുവരുന്നത് മലയാളിയെ ചതിച്ച കഥ; യുഎഇ എക്സ്ചേഞ്ച് കൈക്കലാക്കിയ വഞ്ചനയുടെ എപ്പിസോഡ്

മറുനാടൻ ഡെസ്ക്
അബുദബി: യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ വെള്ളത്തിലാക്കിയതിനെ പിന്നാലെ പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ.സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. ഷെട്ടിയുടെ ധനകാര്യ ്സഥാപനമായ ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടതിന് പിന്നാലെ അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് എല്ലാവിധ ഇടപാടുകളും റദ്ദ് ചെയ്ത് യുഎഇ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിലാണ്. ഷെട്ടി തന്റെ സാമ്രാജ്യം പടുത്തുയർത്തിയ ആദ്യനാളുകളിൽ യുഎഇ എക്സ്ചേഞ്ച്ഏറ്റെടുത്തത് വലിയൊരു ചതിയിലൂടെയായിരുന്നു എന്ന പിന്നാമ്പുറക്കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാവേലിക്കര കൊല്ലക്കടവ് സ്വദേശിയായ ഡാനിയൽ വർഗീസിനെ വഞ്ചിച്ചാണ് യുഎഇ എക്സ്ചേഞ്ച് ഷെട്ടി കൈക്കലാക്കിയത് എന്ന കഥ ഇപ്പോൾ പുറത്തുവരുന്നു. ഒരുമധുരപ്രതികാരത്തിന്റെ അല്ലെങ്കിൽ നീതി യുദ്ധത്തിന്റെ കഥ.
ഡാനിയൽ വർഗീസിനെ ഷെട്ടി ചതിച്ച കഥ
മാവേലിക്കരയ്ക്കടുത്തുകൊല്ലക്കടവ് സ്വദേശിയാണ് ഡാനിയൽ വർഗീസ്. യുഎഇ എക്സ്ചേഞ്ച് തുടങ്ങിയത് താനാണെന്ന് ഡാനിയൽ വർഗീസ് പറയുന്നു. 1973 ലാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. സെൻട്രൽ ബാങ്കിലെ ജോലിക്കൊപ്പം തന്റെ ബിസിനസിനുള്ള സാധ്യതകളും ആരാഞ്ഞു. ഡ്രാഫ്റ്റ് മാറാനും, മണി എക്സ്ചേഞ്ചിനും മറ്റും മലയാളികൾ ബാങ്കിൽ ക്യൂ നിൽക്കുന്നത് കണ്ടപ്പോഴാണ് യുഎഇ എക്സ്ചേഞ്ച് എന്ന ആശയം തോന്നിയത്. എല്ലാവരും ആശയത്തെ ആനുകൂലിച്ചതോടെ സെൻട്രൽ ബാങ്കിലെ തന്നെ സുഹൃത്തായ മുസ്ലിയുദ്ദീൻ അഹമ്മദ് എന്ന നിക്ഷേപ-പങ്കാളിയുമായി ചേർന്ന് എക്സ്ചേഞ്ച് രൂപീകരിച്ചു. അതേസമയം, തന്നെ അവിടുത്തെ നിയമം അനുസരിച്ച് ഒരു വിശ്വാസ്യതയുള്ള ലോക്കൽ പാർട്ണർ അത്യാവശ്യമായിരുന്നതുകൊണ്ട് അന്നത്തെ ഇന്ത്യൻ അംബാസഡർ ലളിത് മാൻ സിങ്ങിനെ പോയികണ്ടു. അബ്ദുള്ള ഹുമൈദ് അൽമസ്രോയി അനുയോജ്യനായ ആളായിരിക്കുമെന്ന് അംബാസഡർ് നിർദ്ദേശിച്ചു. അന്ന് അബ്ദുള്ള അൽമസ്രോയിയെ പരിചയപ്പെടുത്തി തന്നെ ആളാണ് ഇന്നത്തെ കഥാപുരുഷനായ ബി.ആർ.ഷെട്ടി.
ആയിടെ അടച്ച ഒരു ബാങ്കിന്റെ ഓഫീസാണ് സ്ഥാപനത്തിനായി ഉപയോഗിച്ചത്. അബുദാബിയിൽ, ഹംദാൻ റോഡിലായിരുന്നു ഓഫീസ്. ഡിസ്ട്രിബ്യൂട്ടേഴ്സ് കോപ്പറേറ്റീവ് ബാങ്കിന്റെ ക്രെഡിറ്റ് സൗകര്യം എടുത്തായിരുന്നു തുടക്കം. നിയമപരമായി രജിസ്റ്റർ ചെയ്തത് ഡാനിയൽ വർഗീസിന്റെയും മുസ്ലിയൂദീൻ അഹമ്മദിന്റെ ഭാര്യ സുബൈദ അഹമ്മദിന്റെയും പേരിലായിരുന്നു. തുടക്കത്തിൽ തന്നെ ജോർജ് വല്യാഴം എന്ന കോട്ടയംകാരനെ മാനേജരായി നിയമിച്ചു. ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട്ചെയ്ത് കമ്പനിയെ പ്രൊഫഷണലാക്കി.
അതിനിടെ, മുംബൈയിൽ ഒരു നിക്ഷേപ ബാങ്ക് തുടങ്ങുന്ന ആവശ്യത്തിനായി ഡാനിയലിന് ഇന്ത്യയിലേക്ക് പോരേണ്ടി വന്നു. ആ തക്കം നോക്കി യുഎഇ എക്സേഞ്ചിൽ ഒരുകണ്ണുണ്ടായിരുന്ന ബി.ആർ.ഷെട്ടി എന്ന കഥാനായകൻ മാനേജരായ ജോർജിനെയും അഭിഭാഷകനായ റൂപ്പർട്ടിനെയും സ്വാധീനിച്ച് അറബിയെയും കൈവശമെടുത്ത് കമ്പനി അവര് ടേക്കോവർ ചെയ്തു. അത് വലിയൊരു തിരിച്ചടിയായിരുന്നു. 1983 ജൂണിലെ ആ സംഭവം വല്ലാതെ എന്നെ തളർത്തിക്കളഞ്ഞു. ഹാർട്ട് അറ്റാക്ക് വന്ന മരിച്ചില്ലെന്നേയുള്ളു. പിന്നീട് ഞാൻ കൊടുത്ത പരാതിയിൽ അന്വേഷണം നടന്നു. നീതിയുടെ വഴികൾ തുറന്നു. കൃത്രിമമായി കൈമാറ്റം ചെയ്തതാണെന്ന് കണ്ടുപിടിച്ചപ്പോൾ അവർ ഇടക്കാല സെറ്റിൽമെറ്റിന്മെന്റിന് വന്നു. 1995 ഒക്ടോബറിൽ അവർ ആ തുക അക്കൗണ്ടിൽ ഇടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും ഡാനിയൽ വർഗീസ് പറയുന്നു. കമ്പനി തിരികെ പിടിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം.
ഷെട്ടി ഊരാക്കുടുക്കിൽ
ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറൽ അറ്റോർണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിർദ്ദേശമുള്ളത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.
അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു അദ്ദേഹം യുഎഇ മാധ്യമംമായ 'ദ നാഷണലി' നോട് പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ അവസാനിച്ച്, വിമാനസർവീസ് പുനഃരാരംഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എൻഎംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
അർബുദ ബാധിതനായി ഈ മാസം മരണമടഞ്ഞ സഹോദരനെ കാണുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഇന്ത്യയിലെത്തിയതെന്ന് ഷെട്ടി പറഞ്ഞു. ഭാര്യ മാത്രമേ തന്നോടൊപ്പം മംഗളൂരുവിൽ ഉള്ളുവെന്നും ബാക്കി കുടുംബാംഗങ്ങളെല്ലാം അബുദാബിയിൽ ആണെന്നും ഷെട്ടി വെളിപ്പെടുത്തി. 1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു.
ഈ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനായി താൻ നിയോഗിച്ച അന്വേഷണസമിതികൾ പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിക്കാനിരിക്കുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ ചില ആരോപണങ്ങൾ ഉയരുകയും ചെയ്തത് കണക്കിലെടുത്ത് യുഎഇയിലോ മറ്റെവിടെയും ഉള്ള ശരിയായ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞു. എല്ലാ വസ്തുതകളും മുഴുവൻ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി ആത്മവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്നാണ് എൻഎംസി ഹെൽത്തിന്റെ തകർച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എൻഎംസിക്കെതിരെ ഉയർന്നത്. കമ്പനിയിൽ ഷെട്ടിക്കുള്ള ഓഹരികൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് ഈട് നൽകിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എൻഎംസിയിൽ നിന്ന് രാജിവെച്ചു. ഓഹരിവില കൂപ്പുകുത്തിയതോടെ ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത എൻഎംസി ഓഹരി വ്യാപാരം താത്കാലികമായി നിർത്തിവെച്ചു. ലണ്ടൻ ഓഹരിവിപണി നിയന്ത്രണ അഥോറിറ്റി അടക്കം നിരവധി കമ്പനികൾ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എൻഎംസിക്ക് വായ്പകൾ നൽകിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 8 ബില്യൺ ദിർഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ. ഏതാണ്ട് 6.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത എൻഎംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.
എഡിസിബിയുടെ ആവശ്യപ്രകാരം യുകെ കോടതിയുടെ മേൽനോട്ടത്തിൽ രണ്ടാഴ്ച്ച മുമ്പ് എൻഎംസിയുടെ ഭരണം വാരെസ് ആൻഡ് മാർസൽ ഏറ്റെടുത്തിരുന്നു. കൂടുതൽ കാര്യക്ഷമമായ രീതിയിലുള്ള കമ്പനി നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഡയറക്ടർ ബോർഡിൽ നാല് പുതിയ നോൺ-എക്സിക്യുട്ടീവ് ഡയറക്ടർമാരെ വാരെസ് ആൻഡ് മർസൽ നിയമിച്ചിട്ടുണ്ട്. എൻഎംസിയിലെ ഒമ്പത് ശതമാനം ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മർ കാപ്പിറ്റൽ മാനേജിങ് പാർട്ണറായ ഫൈസൽ ബെൽഹൗളിനെ എൻഎംസിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിരുന്നു.
ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടുന്നതായി ഷെട്ടി സ്ഥാപിച്ച ധനകാര്യ കമ്പനിയായ ഫിനെബ്ലറും കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. ലണ്ടൻ ഓഹരി വിപണിയിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ള ഫിനെബ്ലറിന്റെ ഓഹരി വ്യാപാരവും മരവിപ്പിച്ചിരിക്കുകയാണ്. എൻഎംസി ചെയർമാൻ സ്ഥാനത്ത് നിന്നും ഫെബ്രുവരിയിലും ഫിനെബ്ലർ യൂണിറ്റായ ട്രാവലെക്സിന്റെ ബോർഡിൽ നിന്ന് മാർച്ചിലുമാണ് ഷെട്ടി രാജിവെച്ചത്. ഫോബ്സിന്റെ കണക്ക് പ്രകാരം 77കാരനായ ഷെട്ടിക്ക് 3.15 ബില്യൺ ഡോളറിന്റെ ആസ്തിയുള്ളത്.
ഇതിനിടെ ഫിനെബ്ലറിന് കീഴിലുള്ള കറൻസി വിനിമയ സ്ഥാപനം ട്രാവലെക്സ് വിൽപ്പനയ്ക്ക് വെക്കുകുയം ചെയ്തിരുന്നു. ട്രാവലെക്സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനി വിൽക്കാനുള്ള താൽപ്പര്യം ഫിനെബ്ലറിനെ അറിയിച്ചതായി കമ്പനി ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടൻ ഓഹരി വിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ട്രാവലെക്സ് വ്യക്തമാക്കി. ഓഹരിയുടമകളുടെ മൂല്യം പരമാവധി ഉയർത്തുന്നതിനുള്ള തന്ത്രപ്രധാന അവസരങ്ങൾ നിരന്തരമായി വിലയിരുത്തി വരുന്നതിന്റെ ഭാഗമായാണ് ട്രാവലെക്സ് ഗ്രൂപ്പിനെ വാങ്ങുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ കമ്പനി പറഞ്ഞു. വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓഹരിയുടമകളെ അപ്പപ്പോൾ അറിയിക്കുമെന്നും കഴിയുന്ന രീതിയിൽ വായ്പാദാതാക്കളുമായും സമാന്തര ചർച്ചകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.
വെറും 300 രൂപയും ഫാർമസി ഡിഗ്രി സർട്ടിഫിക്കറ്റുമായി യുഎഇയിൽ എത്തി ശതകോടികളുടെ സാമ്രാജ്യം പണിത വ്യക്തിയാണ് ബി ആർ ഷെട്ടി. അതിവേഗം വളർന്ന ഷെട്ടി യുഎഇ എക്സ്ചേഞ്ച് വഴി പ്രവാസികൾക്കും പരിചിതനായിരുന്നു. ബുർജ് ഖലീഫയിലെ 100ാം ഫ്ളോർ മുഴുവൻ ഷെട്ടി വാങ്ങിയിരുന്നു. കൂടാതെ സ്വന്തമായി സ്വകാര്യ ജെറ്റു വിമാനങ്ങളും ഷെട്ടിയു
Stories you may Like
- ബി.ആർ.ഷെട്ടിയിൽ നിന്ന് യുഎഇ എക്സ്ചേഞ്ച് തിരിച്ചുപിടിക്കാൻ ഡാനിയൽ വർഗ്ഗീസ്
- സ്വർണത്തളികയിൽ ചോറുണ്ട ബി ആർ ഷെട്ടിയുടെ കഥ ഇങ്ങനെ
- ബി ആർ ഷെട്ടി വീണ്ടും ദുബായിലേക്ക്
- ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻറർ കോടതി
- യുഎഇ എക്സ്ചേഞ്ച് മേധാവിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകി യുഎഇ സെൻട്രൽ ബാങ്ക്
- TODAY
- LAST WEEK
- LAST MONTH
- ഒരു സീറ്റും കൊടുക്കരുത്; സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത്; അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാർട്ടിയെ കള്ളന്മാരിൽ നിന്നും രക്ഷിക്കു! ഞങ്ങൾ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളിൽ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിൻ ജീവനുമുണ്ട്; ഉയരുന്നത് പത്തുകൊല്ലം മുമ്പ് വിഎസിന് സീറ്റ് നിഷേധിച്ചതിനേക്കാൾ വലിയ പ്രതിഷേധം; ജയരാജന് വേണ്ടി കണ്ണൂർ സിപിഎമ്മിൽ അങ്കക്കലി
- പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശേരിയും ജോസഫിന്; ഇരിങ്ങാലക്കുടയും കോതമംഗലവും കൊടുക്കും; തൊടുപുഴയും ഇടുക്കിയും കുട്ടനാടും ഉറപ്പിക്കാം; മൂവാറ്റുപുഴയിലെ അവകാശവാദങ്ങൾ അംഗീക്കില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസിന് കിട്ടുക ഒൻപത് സീറ്റ് മാത്രം; മാണിയുടെ പാർട്ടിയെ പിളർത്തിയ ജോസഫിനെ കോൺഗ്രസ് സെറ്റിൽ ചെയ്യുന്നത് ഇങ്ങനെ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്