Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരിമാരെ കണ്ടാൽ അപ്പോൾ മുതൽ പ്ലാനിട്ട് തുടങ്ങും; പുകഴ്‌ത്തിയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അടുക്കും; വീട്ടിൽ കയറാനുള്ള ഇഷ്ടമായാൽ പിന്നെ രാത്രിയിൽ സ്വഭാവം മാറും; മാന്യനും സുന്ദരനുമായ കൂട്ടുകാരൻ കൊലയാളിയായി മാറും; നടൻ ആഷ്ടൻ കുച്ചറിന്റെ കാമുകി എല്ലെറിൻ അടക്കം രണ്ടുയുവതികളെ വകവരുത്തിയ ഹോളിവുഡ് റിപ്പർ മൈക്കിൾ ഗർജിലോ മാർഷ്യൽ ആർട്‌സിലും ഫോറൻസിക് സയൻസിലും വിദഗ്ധൻ; കൊലയാളിയെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെ

സുന്ദരിമാരെ കണ്ടാൽ അപ്പോൾ മുതൽ പ്ലാനിട്ട് തുടങ്ങും; പുകഴ്‌ത്തിയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അടുക്കും; വീട്ടിൽ കയറാനുള്ള ഇഷ്ടമായാൽ പിന്നെ രാത്രിയിൽ സ്വഭാവം മാറും; മാന്യനും സുന്ദരനുമായ കൂട്ടുകാരൻ കൊലയാളിയായി മാറും; നടൻ ആഷ്ടൻ കുച്ചറിന്റെ കാമുകി എല്ലെറിൻ അടക്കം രണ്ടുയുവതികളെ വകവരുത്തിയ ഹോളിവുഡ് റിപ്പർ മൈക്കിൾ ഗർജിലോ മാർഷ്യൽ ആർട്‌സിലും ഫോറൻസിക് സയൻസിലും വിദഗ്ധൻ; കൊലയാളിയെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെ

മറുനാടൻ ഡെസ്‌ക്‌

ഷിക്കാഗോ: എല്ലാ ഇരകളും സുന്ദരിമാരും ചുറുചുറുക്കുള്ളവരും. എല്ലാ ആക്രമണങ്ങളും സംഭവിച്ചത് രാത്രിയിൽ. എല്ലാ ഇരകൾക്കും പലവട്ടം ആഞ്ഞുകുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകൾ. കുത്തിയത് കത്തി വച്ച്. ഓരോ ഇരയും ആക്രമിക്കപ്പെട്ടത് തന്റെ വീട്ടിൽ വച്ചോ വീടിന് സമീപത്ത് വച്ചോ. ഹോളിവുഡ് റിപ്പർ എന്ന പേരിൽ കുപ്രസിദ്ധനായ യുഎസിലെ കുറ്റവാളി മൈക്കിൾ ഗർജിലോയുടെ ഇരട്ടക്കൊലപാതകക്കേസിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

ആഷ്‌ലി എല്ലറിൻ, മരിയ ബ്രൂണോ എന്നീ യുവതികളെയാണ് 43 കാരനായ ഗർജിലോ അതിക്രൂരമായി കൊലപ്പെടുത്തിയത്. മിഷേൽ മർഫി എന്ന യുവതിക്ക് നേരേ വധശ്രമവും നടത്തി. 2001നും 2008 നും മധ്യേയായിരുന്നു രണ്ടുകൊലപാതകങ്ങളും. ഹോളിവുഡ് നടൻ ആഷ്ട്ടൺ കുച്ചർ അടക്കം 250 സാക്ഷികൾ. കുച്ച്‌നറുടെ മുൻകാമുകിയായിരുന്നു കൊല്ലപ്പെട്ട എല്ലരിൻ. പ്രശംസിച്ചോ സന്തോഷിപ്പിച്ചോ ആണ് ഗർജിലോ സുന്ദരികളുമായി അടുക്കുന്നത്. അടുത്ത വീട്ടിലെ എപ്പോഴും സഹായത്തിനെത്തുന്ന അയൽക്കാരനാകും. പരിചയം അടുപ്പമായി വീട്ടിൽ പ്രവേശനം കിട്ടുന്നതോടെ ഗർജിലോ കൃത്യത്തിന് പ്ലാനിട്ടുതുടങ്ങും.

ഹോളിവുഡ് കൊലപാതകം

2001. ആഷ്ടൻ കുച്ച്‌റുമായി ഗ്രാമി പുരസ്‌കാരത്തിന് ശേഷമുള്ള പാർട്ടിക്ക് പോകാനിരിക്കുകയായിരുന്നു ഫാഷൻ ഡിസൈനറായ എല്ലറിൻ. അപ്പോളാണ് 'അയാൾ' വാതിലിൽ മുട്ടിയത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം കുച്ചർ എല്ലറിനെ വിളിക്കാനെത്തുമ്പോൾ വീട്ടിൽ ആളനക്കമില്ല. പേടിപ്പിക്കുന്ന നിശ്ശബ്ദത. ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ കുച്ചർ ജനാലയിലൂടെ അകത്തേക്ക് നോക്കി. തറയുടെ ഒരു ഭാഗത്ത് പറ്റിപ്പിടിച്ച ചോരക്കറകൾ കണ്ടുവെങ്കിലും വൈൻ വീണതാണെന്ന് കുച്ചർ കരുതി. വാതിലിൽ വിരലടയാളം കണ്ടതോടെ സംശയമുന കുച്ചറിലേക്കും നീണ്ടിരുന്നു. പിറ്റെ ദിവസം ആഷ്ലിന്റെ മൃതദേഹം കണ്ടെത്തി. 47 തവണ ശരീരത്തിൽ ആഴത്തിൽ കത്തികൊണ്ട് കുത്തിയിരുന്നു. മാത്രമല്ല കഴുത്തിൽ ആഴത്തിൽ കത്തി കൊണ്ട് പിളർന്നിരുന്നു. രക്തം വാർന്നായിരുന്നു മരണം.

എന്നാൽ, എല്ലെറിനെ ഗർജിലോ കൊന്നതിന് ഒരുതെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എല്ലെറിന്റെ കൊലപാതകം അന്വേഷിക്കുന്നതിനിടെ, ഗർജിലോ എൽമൊണ്ടയിൽ അടുത്ത ഇരയെ തേടി പോയിരുന്നു. 32 കാരിയായ മരിയ ബ്രൂണോ. ബ്രൂണോയെ പലവട്ടം ആഴത്തിൽ കുത്തിയതിന് പിന്നാലെ കഴുത്ത് മുറിച്ചു. മാറിടങ്ങളും മുറിച്ചുമാറ്റി. ബ്രൂണോയുടെ മുൻഭർത്താവ് ഇൻവിങ് ബ്രൂണോയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഗർജിലോ തന്റെ ആദ്യത്തെ ഇരയെ കണ്ടെത്തിയത് 1993 ലാണ്. ഷിക്കാഗോയിൽ. 17 ാം വയസിൽ. ട്രിസിയ പാക്കാസിയോ എന്ന 18 കാരിയെ അവരുടെ വീടിന്റെ പടിക്കെട്ടിൽ വച്ചാണ് കുത്തിമലർത്തിയത്. ആ വർഷം ഓഗസ്റ്റിൽ, ട്രിസിയ ഹൈസ് സ്‌കൂളിൽ നിന്ന് പാസായത് ആഘോഷിച്ച ശേഷം രാത്രി വൈകിയാണ് മടങ്ങിയത്. 1 മണിക്ക് സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം വീട്ടിലെത്തി. ഡോറിന് അടുത്തേക്ക് കീയുമായി നടന്നു. എന്നാൽ ഉള്ളിൽ കടക്കാനായില്ല. പിറ്റേന്ന് നെഞ്ചിൽ മുറിവുകളുമായി പടിക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 17 കാരനായ ഗർജിലോ അന്ന് ട്രിസിയയുടെ ഇളയസഹോദരന്റെ കൂട്ടുകാരനായിരുന്നു. 15 വർഷത്തിന് ശേഷം മിഷേൽ മർഫിയെ കൊല്ലാനുള്ള ശ്രമത്തിനിടെ ഇയാൾക്ക് മുറിവേറ്റു. രക്തപരിശോധനയിൽ നിന്നാണ് ഡിറ്റക്ടീവുകൾ കൊലയാളിയെ തിരിച്ചറിഞ്ഞത്. ട്രിസിയയുടെ കൈവിരലുകളിൽ നിന്ന് ശേഖരിച്ച ര്ക്തത്തിലെ ഡിഎൻഎയും ഗർജിലോയുടേതും ഒന്നുതന്നെയെന്ന് തെളിഞ്ഞു. 2011ലാണ് ഇയാളെ ട്രിസിയയുടെ കൊലപാതകത്തിലും കുറ്റക്കാരനായി കണ്ടെത്തിയത്.

യുഎസിലെ കുപ്രസിദ്ധനായ സീരിയൽ കില്ലർ ടെഡ് ബുണ്ടിയുടെ കടുത്ത ആരാധകനായിരുന്നു ഗർജിലോ. മുപ്പതിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അതിദാരുണമായി കൊലപ്പെടുത്തിയ ടെഡ് ബുണ്ടിയുടെ രീതികളാണ് ഗർജിലോയും പിന്തുടർന്നിരുന്നത്. അതിസുന്ദരികളായ രണ്ട് സ്ത്രീകളെയാണ് ഗർജിലോയും വകവരുത്തിയത്. മാന്യനും, സുന്ദരനുമായ ടെഡ് ബുണ്ടിയെ പോലെ തന്നെയായിരുന്നു ഗർജിലോയും. മൃതദേഹങ്ങളെ സുന്ദരമായി അണിയൊച്ചൊരുക്കി ശവഭോഗം നടത്തിയിരുന്ന ടെഡ് ബുണ്ടിയെ റോൾ മോഡലായി സ്വീകരിച്ചു. ഏതായാലും കുറ്റക്കാരനെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഗർജിലോയ്ക്ക് വധശിക്ഷ ലഭിച്ചേക്കും. ശിക്ഷ പിന്നീട് വിധിക്കും.

വളരെ വിദഗ്ധമായ പ്ലാനിങ്ങാണ് ഗർജിലോയുടേത്. മാർഷ്യൽ ആർട്‌സ് വിദഗ്ധനാണ്. ഫോറൻസിക് സയൻസ് അറിയാം. കത്തി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം. ഒരു എയർ കണ്ടീഷനിങ് റിപ്പയർമാൻ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നും ഇയാൾ പരിചയപ്പെടുന്ന വേളയിൽ പറയാറുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP