Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ഖലിസ്ഥാനി ഭീകരൻ സുഖ ദുൻകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം; ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിനിടെ, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കൊലയാളി സംഘങ്ങളും

ഖലിസ്ഥാനി ഭീകരൻ സുഖ ദുൻകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം; ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിനിടെ, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ കൊലയാളി സംഘങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണ് കൊലയാളി ഗ്യാങ്ങുകൾ. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനിടെ, ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ് അഥവാ സുഖ ദുൻകെയെ ഇന്നലെ രാത്രി കാനഡയിൽ വകവരുത്തിയത് എരിതീരിയിൽ എണ്ണയൊഴിച്ചിരിക്കുകയാണ്. കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തിന്റെ മുഖ്യകണ്ണിയായിരുന്നു ദുൻകെ. ലോറൻസ് ബിഷ്‌ണോയി ഗ്യാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.

2017 ൽ കള്ള പാസ്‌പോർട്ടിൽ കാനഡയിലേക്ക് മുങ്ങിയ ദുൻകെ പഞ്ചാബിലെ മോഗയിലെ എ കാറ്റഗറി ഗുണ്ടയായിരുന്നു. ഖലിസ്ഥാനി ഭീകരനും, ഗൂണ്ടയുമായ അർഷദീപ് ദല്ലയുടെ അടുത്ത അനുയായി. എൻഐഎ ഇന്നലെ പുറത്തുവിട്ട 43 അംഗ വാണ്ടഡ് ലിസ്റ്റിലെ പ്രമുഖനായിരുന്നു ദുൻകെ. നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് അർഷദീപും ദുൻകെയും ചേർന്ന് ഖലിസ്ഥാനി വിഘടന വാദ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുവരികയായിരുന്നു. ഖലിസ്ഥാൻ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബിഷ്‌ണോയി ഗ്യാങ്ങിന്റെ അവകാശവാദം

ഗൂണ്ടകളായ ഗുർലാൽ ബ്രാർ, വിക്കി മിഡ്ഡുഖേര എന്നീ രണ്ടു ബിഷ്‌ണോയി ഗ്യാങ് അംഗങ്ങളുടെ കൊലയിൽ ദുൻകെ മുഖ്യപങ്കു വഹിച്ചെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്. മയക്കുമരുന്നിന് അടിമയായ ദുൻകെയെ അവൻ ചെയ്ത പാപങ്ങൾക്ക് ശിക്ഷിച്ചു എന്നാണ് അവകാശവാദം. ഇന്ത്യയല്ല, ഏതുരാജ്യത്ത് പോയി ഒളിച്ചാലും, തങ്ങളുടെ ശത്രുക്കൾക്ക് രക്ഷയില്ലെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ബിഷ്‌ണോയി - ബാംബിഹ 'ഗ്യാങ് വാർ' വീണ്ടും തലപൊക്കുകയാണ്. ദേവിന്ദർ ബാംബിഹയുടെ  സംഘത്തിൽപ്പെട്ടയാളാണ് ദുൻകെ.

 

ഗായകൻ സിദ്ദുമൂസേവാലയുടെ കൊലപാതക കേസിലെ പ്രതിയായ ബിഷ്‌ണോയി, എൻഐഎ അന്വേഷിക്കുന്ന മയക്കുമരുന്ന് കടത്ത് കേസിൽ അഹമ്മദാബാദ് ജയിലിലാണ്. കനേഡിയൻ മണ്ണിൽ, കഴിഞ്ഞ ജൂൺ 18 ന് ഹർദീപ് സിങ് നിജ്ജർ എന്ന 45 കാരനായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവ് കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുകളെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഭീകരനായിരുന്നു നിജ്ജർ.

ഗ്യാങ്ങുകളുടെ കുടിപ്പകയിൽ കൊലപാതക പരമ്പര

ബിഷ്‌ണോയി-ബാംബിഹ ഗ്യാങ്ങുകളുടെ കുടിപ്പകയിൽ കൊലപാതക പരമ്പരകൾ നിരന്തരം തുടരുകയാണ്. 2016ൽ ഭട്ടിൻഡ ജില്ലയിൽ വച്ചാണ് ഗുണ്ടാ നേതാവ് ദേവീന്ദർ ബാംബിഹ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പകവീട്ടലുകളുടെ പരമ്പര തന്നെ അരങ്ങേറി. കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസാവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ലോറൻസ് ബിഷ്‌ണോയ്.

2022 മെയ്‌ 29നുണ്ടായ് സിദ്ദു മൂസവാലയുടെ കൊലപാതകം വിക്കി, ഗോൾഡി ബ്രാറിന്റെ കസിൻ ഗുർലാൽ ബ്രാർ എന്നിവരുടെ കൊലപാതകത്തിനു പകവീട്ടലായിരുന്നു. മൂസാവാലയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധങ്ങളില്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെട്ടിരുന്നെങ്കിലും, മൂസവാലയുടെ നിർദ്ദേശപ്രകാരമാണ് വിക്കിയെ കൊലപ്പെടുത്താൻ മൂസാവാലയുടെ മാനേജറായ ഷഗുൺപ്രീത് ഒത്താശ ചെയ്തു എന്നാണ് ബിഷ്‌ണോയി സംഘം ആരോപിക്കുന്നത്. ഗൂണ്ടകളായ ഗുർലാൽ ബ്രാർ, വിക്കി മിഡ്ഡുഖേര എന്നീ രണ്ടു ബിഷ്‌ണോയി ഗ്യാങ് അംഗങ്ങളുടെ കൊലയിൽ ദുൻകെ മുഖ്യപങ്കു വഹിച്ചെന്നാണ് വ്യാഴാഴ്ചത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്.

അതേസമയം, ഇന്ത്യ-കാനഡ ബന്ധം വഷളായിതിനിടെ, പഞ്ചാബ് പൊലീസ് ഇന്ന് സംസ്ഥാന വ്യാപകമായി ഗ്യാങ്സ്റ്റർ ഗോൾഡ് ബ്രാറിന്റെ കൂട്ടാളികൾക്കായി വല വീശിയിരിക്കുകയാണ്. സിദ്ദുമൂസേവാലയുടെ കൊലപാതക്കേസിലെ മറ്റൊരു മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ. ബ്രാറിന് ഖലിസ്ഥാനി വിഘടനവാദ പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇയാൾ കാനഡയിൽ ഒളിവിൽ കഴിയുകയാണെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP