Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇപ്പൊ എങ്ങനിരിക്കണ്'! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ

'ഇപ്പൊ എങ്ങനിരിക്കണ്'! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അപമാനിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോപങ്കുവെച്ച തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അടുത്തിടെയാണ് 'അമ്മ' സംഘടനയെയും ഇടവേള ബാബുവിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഇടവേള ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് ഇയാളെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പഴയ ചിന്താഗതിയിൽ നിന്ന് ഇടവേള ബാബു ഇതുവരെ പുറത്തുകടന്നിട്ടില്ലെന്നായിരുന്നു പ്രധാന വിമർശനം.അമ്മ പോലെയൊരു സംഘടനയുടെ സെക്രട്ടറിയായിട്ടും ഇടവേള ബാബുവിന് മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും ചിലർ പറഞ്ഞപ്പോൾ ഇടവേള ബാബുവിനെ വ്യക്തിഹത്യ ചെയ്തും അധിക്ഷേപിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.

തുടർന്ന് താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് അപമാനിക്കുന്നുവെന്നും, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പരാതിപ്പെട്ടു.

മുകുന്ദനുണ്ണി അസോസിയേറ്റ്സിനെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്

''മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ 'ഞങ്ങൾക്കാരോടും നന്ദി പറയാനില്ല' എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകർക്കാണോ സിനിമാക്കാർക്കാണോ?

പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കൾ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്നാണ് ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.

ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അദ്ഭുതം തോന്നിയകത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP