Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവന്നത് ഫറോക്കിൽ; കസ്റ്റഡി കാലാവധി അവസാനിക്കുക ഈ മാസം 18ന്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവന്നത് ഫറോക്കിൽ; കസ്റ്റഡി കാലാവധി അവസാനിക്കുക ഈ മാസം 18ന്

മറുനാടൻ മലയാളി ബ്യൂറോ

ഫറോക്ക്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊലീസ് ഫറോക്കിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിലും പഴയ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്തുമാണ് ജോളിയുമായി പൊലീസ് സംഘം എത്തിയത്. പതിവുപോലെ ജോളി തട്ടം കൊണ്ട് തല മൂടിയാണ് പൊലീസ് സംഘത്തിനൊപ്പം വന്നത്. ജോളിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 18 ന് രാവിലെ 11 മണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും.

കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസിൽ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ എൻ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്. ഇത് കൂടാതെ വ്യാജ ഒസ്യത്തിന്മേലുള്ള അന്വേഷണവും ഊർജിതമാക്കി.

കൂടാതെ മാത്യു മഞ്ചാടിയിൽ കൊലക്കേസിൽ എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു.കൊയിലാണ്ടി സിഐയാണ് മാത്യു മഞ്ചാടിയിൽ വധക്കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP