Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവം; അമ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്‌തേക്കും; കണ്ണിൽ മുളക് പൊടി തേച്ചതായും മുൻപും പല തവണ ഉപദ്രവിച്ചതായും കുട്ടിയുടെ മൊഴി; അയൽവീട്ടിലെ ടയർ എടുത്തതിനാണ് ശിക്ഷിച്ചതെന്ന് അമ്മയുടെ വിശദീകരണം

ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവം; അമ്മയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്‌തേക്കും; കണ്ണിൽ മുളക് പൊടി തേച്ചതായും മുൻപും പല തവണ ഉപദ്രവിച്ചതായും കുട്ടിയുടെ മൊഴി; അയൽവീട്ടിലെ ടയർ എടുത്തതിനാണ് ശിക്ഷിച്ചതെന്ന് അമ്മയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. പൊള്ളലേറ്റ വയസുകാരന്റെ മൊഴി ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത നിറഞ്ഞ പ്രവർത്തി.

ചട്ടുകം പഴുപ്പിച്ച് വച്ചാണ് കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചത്. കണ്ണിൽ മുളകു പൊടി തേച്ചതായും പരാതിയ ഉയർന്നിട്ടുണ്ട്. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു.

സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്.പൊള്ളലേറ്റ കുട്ടിയുടെ നാലു വയസുള്ള സഹോദരി ഇപ്പോൾ അമ്മക്കൊപ്പമുണ്ട്. കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്.പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.

കുമളി അട്ടപ്പള്ളത്ത് ഇന്നലെ വൈകിട്ടാണു ഏഴു വയസ്സുകാരനെ അമ്മ ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചത്. കൈകളിലും കാലുകളിലും പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവീട്ടിലെ ടയർ കുട്ടി കത്തിച്ചതുമായി ബന്ധപ്പെട്ടാണു പൊള്ളലേൽപിച്ചതെന്നു പൊലീസ് പറഞ്ഞു.

ഇതു സംബന്ധിച്ചു ചിലർ അമ്മയോടു പരാതിപ്പെട്ടു.പെട്ടെന്ന് ക്ഷുഭിതയായ അമ്മ ചട്ടുകം ചൂടാക്കി കുട്ടിയുടെ ഇരുകൈകളിലും കാലുകളിലും വയ്ക്കുകയായിരുന്നു.പൊള്ളലേറ്റ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP