Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നല്ല രുചിയോടെ ബിരിയാണി ഉണ്ടാക്കുമെങ്കിലും ആരോടും മിണ്ടില്ല; പാവത്താനെ പോലെയുള്ള പെരുമാറ്റം കണ്ട് ഐഡിയും വാങ്ങിയില്ല; സ്വന്തമായി മുറി കൂടി കിട്ടിയതോടെ ബിലാൽ ഹാപ്പി; താഴത്തങ്ങാടി കൊലക്കേസിൽ പിടിയിലായ പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത് ഇടപ്പള്ളി കുന്നുംപുറത്തെ മായാവി ഹോട്ടലിൽ; 'നിഷ്‌ക്കളങ്കന്റെ' അറസ്റ്റിൽ ഞെട്ടി ഹോട്ടലുടമ നിഷാദ്; കൊലയ്ക്ക് ശേഷം കടത്തിയ വാഗൺ ആർ കണ്ടെത്തിയത് ആലപ്പുഴയിൽ നിന്നും; തെളിവെടുപ്പ് തുടരുന്നു

നല്ല രുചിയോടെ ബിരിയാണി ഉണ്ടാക്കുമെങ്കിലും ആരോടും മിണ്ടില്ല; പാവത്താനെ പോലെയുള്ള പെരുമാറ്റം കണ്ട് ഐഡിയും വാങ്ങിയില്ല; സ്വന്തമായി മുറി കൂടി കിട്ടിയതോടെ ബിലാൽ ഹാപ്പി; താഴത്തങ്ങാടി കൊലക്കേസിൽ പിടിയിലായ പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത് ഇടപ്പള്ളി കുന്നുംപുറത്തെ മായാവി ഹോട്ടലിൽ; 'നിഷ്‌ക്കളങ്കന്റെ' അറസ്റ്റിൽ ഞെട്ടി ഹോട്ടലുടമ നിഷാദ്; കൊലയ്ക്ക് ശേഷം കടത്തിയ വാഗൺ ആർ കണ്ടെത്തിയത് ആലപ്പുഴയിൽ നിന്നും; തെളിവെടുപ്പ് തുടരുന്നു

ആർ പീയൂഷ്

കൊച്ചി: കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാൽ ജോലി ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്നത് ഇടപ്പള്ളിയിലെ കുന്നുംപുറത്തുള്ള മായാവി എന്ന ഹോട്ടലിലായിരുന്നു. പാചകക്കാരനായിട്ടാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണിന് മുൻപ് പാചകക്കാരനെ ആവശ്യമുണ്ട് എന്ന് ഹോട്ടലുടമ നിഷാദ് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ട ബിലാൽ നിഷാദിനെ ബന്ധപ്പെട്ടിരുന്നു. ജോലിക്ക് വരാൻ നിർദ്ദേശിച്ചെങ്കിലും ലോക്ക്ഡൗണായതിനാൽ തൽക്കാലം വരണ്ട എന്ന് ബിലാലിനെ അറിയിച്ചിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടു കൂടി ബിലാൽ വീണ്ടും ഹോട്ടലുടമ നിഷാദിനെ ബന്ധപ്പെട്ടപ്പോൾ ജോലിക്കായി വരാൻ നിർദ്ദേശിക്കുകയായിരുന്നു.

ജൂൺ ഒന്നിന് വൈകുന്നേരമാണ് ബിലാൽ കുന്നുംപുറത്തെ ഹോട്ടലിലെത്തിയത്. ഒരു ലോറിയിലാണ് വന്നിറങ്ങുന്നത്. കയ്യിൽ ഇന്ന് പൊലീസ് സ്വർണം കണ്ടെടുത്ത ബാഗും ഉണ്ടായിരുന്നു. നിഷാദ് അങ്ങനെ ബിലാലിനെ ഹോട്ടലിലെ മറ്റു തൊഴിലാളികൾ താമസിക്കുന്ന അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിക്കുള്ള വാടക വീട്ടിലേക്ക് പറഞ്ഞു വിട്ടു. അടുത്ത ദിവസം രാവിലെ തന്നെ ഹോട്ടലിലെത്തിയ ബിലാലിന്റെ പാചകം എങ്ങനെയുണ്ടെന്ന് നിഷാദ് പരിശോധിച്ചു. നല്ല രുചിയോടെ ബിരിയാണിയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാൻ മിടുക്കനാണ് എന്ന് മനസ്സിലായതോടെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. നന്നായി ജോലി ചെയ്യുമെങ്കിലും മറ്റുള്ളവരോട് സംസാരിക്കില്ലായിരുന്നു. ഒരു പാവത്താൻ മട്ടിലായിരുന്നു ജോലി തുടർന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ബിലാലാണെന്ന് പൊലീസ് മനസ്സിലാക്കുന്നതും പ്രതി കൊച്ചിയിൽ ഉണ്ടെന്നും വിവരം ലഭിക്കുന്നതും. ഇതോടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പൊലീസ് ബിലാൽ താമസിച്ചിരുന്ന വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ തന്നെ ഇയാളുടെ റൂമിൽ ഉണ്ടായിരുന്ന 28 പവൻ സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയത്തേക്ക് കൊണ്ടു പോയി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ എല്ലാ വിവരവും ഇയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് വീണ്ടും പ്രതിയെ ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ ബംഗാൾ സ്വദേശികളും മലയാളികളുമാണ് താമസിച്ചിരുന്നത്. ബിലാലിന് മാത്രമായി ഒരു മുറി നൽകിയിരുന്നതാണ്. ഈ മുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ഹോട്ടലുടമ നിഷാദും നാട്ടുകാരും. നിഷ്‌ക്കളങ്കമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. കോട്ടയം സ്വദേശിയായതിനാൽ മറ്റ് സംശയങ്ങൾ തോന്നിയില്ല. അതിനാൽ ഐഡി കാർഡുപോലും വാങ്ങി വച്ചില്ല എന്നും ഹോട്ടലുടമ പറഞ്ഞു. ഈ വീടിന് പരിസരത്ത് കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും അത്ര ശ്രദ്ധ ചെല്ലാത്ത നിലയിലാണ് വീടുള്ളത്. സ്വർണം കണ്ടെടുത്ത ശേഷം ഫൊറൻസിക് വിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ എത്തി പരിശോധന നടത്തി. കൊലപാതകം നടന്ന താഴത്തങ്ങാടിയിൽ തന്നെയാണ് പ്രതിയുടെയും വീട്. സ്വന്തം വീട്ടിൽനിന്നു പിണങ്ങിയിറങ്ങിയ ഇയാൾ പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം എത്തിയത്.

മോഷണ ഉദ്ദേശ്യത്തോടെയാണ് ഇയാൾ ഷീബ സാലിയുടെ വീട്ടിൽ എത്തിയത്. മുമ്പ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇതുവരെ സൂചനയില്ല. പല ഹോട്ടലുകളിലും പാചക ജോലികൾ ചെയ്തിരുന്നയാളാണു പ്രതി. കൊച്ചിയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്നു എന്നു പറയുന്നു. ആദ്യം വീട്ടമ്മയുടെ ഭർത്താവിനെയാണ് ആക്രമിച്ചത്. പിന്നാലെ വീട്ടമ്മയെ ആക്രമിച്ചു. വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. പ്രതി മോഷണം ലക്ഷ്യമിട്ടാണ് ഇരുവരെയും ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും കോട്ടയം എസ്‌പി ജി.ജയ്ദേവ് അറിയിച്ചു. ഷാനി മൻസിൽ ഷീബയാണ് ഇയാളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത്. ഇവരുടെ ഭർത്താവ് എം.എ.അബ്ദുൽ സാലി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കാർ കണ്ടെത്തിയത് ആലപ്പുഴയിൽ

അതേസമയം, കൊലക്കേസുമായി ബന്ധപ്പെട്ട കാർ ആലപ്പുഴ നഗരത്തിൽ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും പരിശോധിച്ചുവരികയാണ്. മുഹമ്മദ് ബിലാൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയത്. നേരത്തെ ചില കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ മുഹമ്മദ് ബിലാൽ നേരത്തേ ചില ക്രിമിനൽകേസിൽ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ പെട്രോളടിക്കാനായി ചെങ്ങളത്തെ പെട്രോൾ പമ്പിൽ കയറിയ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദമ്പതിമാരുടെ ബന്ധുക്കൾ നൽകിയ ചില വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് മകൾ അയൽവാസികളോട് പറഞ്ഞതോടെയാണ് കൊലപാതകവിവരം നാടറിയുന്നത്.താഴത്തങ്ങാടി കൊലപാതകത്തിൽ 48 മണിക്കൂറിനുള്ളി പ്രതിയെക്കുറിച്ചുള്ള നിർണായക സൂചന ലഭിക്കാനിടയാക്കിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണംമായിരുന്നു പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു സിഐ. മാരുടെയും രണ്ടു ഡിവൈ.എസ്‌പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനൽകി കൊണ്ടാണ് പ്രതികളെ പൊലീസിന് പൊക്കാൻ സാധിച്ചത്‌.ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുൺ, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവർക്കായിരുന്നു നേതൃത്വം. കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനൽ പശ്ചാത്തലമുള്ളവരെ മുഴുവൻ പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP