Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ

ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശരണ്യയെ ക്രൂരയാക്കിയത് കാമുകന്റെ മറ്റൊരു കാമുകിയെ കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ മാനസികാവസ്ഥ. കുട്ടിയെ ഇല്ലായ്മ ചെയ്ത് എത്രയും വേഗം കാമുകനെ സ്വന്തമാക്കിയില്ലെങ്കിൽ ഇഷ്ടപ്പെട്ടത് നഷ്ടമാകുമെന്ന് ശരണ്യ ഭയന്നു. കാമുകനുമായി അടുത്ത ബന്ധം ശരണ്യയ്ക്കുണ്ടായിരുന്നു. വിയാന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ശരണ്യയയേും ഭർത്താവ് പ്രണവിനേയും പൊലീസ് നിരീക്ഷണത്തിലേക്ക് മാറ്റി. അച്ഛനോ അമ്മയോ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പിന്നീട് നിരന്തര ചോദ്യം ചെയ്യൽ. ഫോറൻസിക് ഫലം എതിരായതോടെ ശരണ്യയെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ശരണ്യയുടെ ഫോണിലേക്ക് വന്ന കോളുകളും നിർണ്ണായകമായി.

ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ ആയിരുന്നു. ശരണ്യയുടെ ഫോണിൽനിന്നും കാമുകനുമായുള്ള അടുപ്പത്തിന്റെ ദൃഢതയും പൊലീസ് തിരിച്ചറിഞ്ഞു. ചാറ്റ് ഹിസ്റ്ററിയിൽനിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ശരണ്യയുടെ അതിയായ ആഗ്രഹമായിരുന്നു. ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു. ഇതോടെ നിധിനുമായി കൂടുതൽ അടുത്തു. പ്രണവ് തിരിച്ചെത്തിയപ്പോൾ തന്നെ എല്ലാം മനസ്സിലാക്കി. പ്രണവും ശരണ്യയും തമ്മില

ഇതോടെ ദാമ്പത്യത്തിൽ ഉലച്ചിലുണ്ടായി്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. പ്രണവ് ഗൾഫിൽ പോയ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫേസ്‌ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. ഇതോടെ ബന്ധം ദൃഡമായി. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ശരണ്യയിൽ നിന്ന് കാമുകൻ മറച്ചു വച്ചിരുന്നു. എന്നാൽ എത്രയും വേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയില്ലെങ്കിൽ കാമുകനെ നഷ്ടമാകുമെന്ന് ശരണ്യ മനസ്സിലാക്കി. ഇതായിരുന്നു സ്വന്തം കൊലപതാകത്തിലേക്ക് നയിച്ചത്.

വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തീരുമാനം.

വിയാന്റെ മൃതദേഹം സംസ്‌കരിക്കുന്നത് കാണാനും അച്ഛനും അമ്മയും പോയില്ല. ഇന്നലെ വൈകിട്ട് ആറോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകിട്ടോടെ എകെജി ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സംസ്‌കാരം നടത്താൻ അമ്മയുടെ അച്ഛൻ വരുന്നത് വരെ കാത്തിരുന്നു. മൽസ്യത്തൊഴിലാളിയായ വൽസരാജ് മീൻ പിടിക്കാൻ കടലിൽ പോയിരുന്നു. വൽസരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാൻ. വൽസരാജ് തിരിച്ചെത്തിയശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു. മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പൊലീസിനോടു പറഞ്ഞില്ല. നാട്ടുകാരുടെ ആക്രമണം ഇവർക്കെതിരെ ഉണ്ടാകുമെന്ന് പൊലീസും കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ രണ്ടു പേരേയും സ്‌റ്റേഷനിൽ തന്നെ ഇരുത്തി. അച്ഛനാണോ അമ്മയാണോ കൊലപാതകിയെന്ന് പൊലീസ് അപ്പോൾ പുറത്ത് പറഞ്ഞിരുന്നില്ല. വിയാന്റെ സംസ്‌കാര ശേഷമാണ് വില്ലത്തി അമ്മയാണെന്ന് തയ്യിലുള്ളവരും അറിയുന്നത്.

കാണുന്നവർക്ക് എടുത്തോമനിക്കാൻ തോന്നുന്ന ആ കുഞ്ഞിന്റെ മരണത്തിന് പിന്നിൽ നൊന്തുപ്രസവിച്ച അമ്മയാണെന്നത് സ്വപ്നത്തിൽപ്പോലും വീട്ടുകാരോ നാട്ടുകാരോ കരുതിയില്ല. കഴിഞ്ഞദിവസം തയ്യിൽ കടലിലെ കൽക്കെട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് തുടക്കത്തിലേ പൊലീസ് കരുതിയിരുന്നു. പക്ഷെ, അമ്മയാണ് ആ ക്രൂരകൃത്യം ചെയ്തതെന്നത് മണിക്കൂറുകളോളം ചോദ്യംചെയ്തപ്പോഴാണ് തെളിഞ്ഞത്.

രണ്ടുദിവസത്തെ നിരന്തരമായ ചോദ്യംചെയ്യലിലൂടെയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി വൈകി ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാമുകനോടൊപ്പം താമസിക്കുന്നതിന് കുട്ടി തടസമാകുമെന്ന ചിന്തയാണ് കടുംകൈചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനുവേണ്ടി ഭർത്താവിനെ മറയാക്കി അതിവിദഗ്ധമായാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ശരണ്യയുടെ വീട്ടിൽ താമസിക്കാൻ താത്പര്യമില്ലാതിരുന്ന ഭർത്താവ് പ്രണവിനെ വിളിച്ചുവരുത്തി കൊലപാതകം അദ്ദേഹത്തിന്റെ മേൽ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ശരണ്യ നടത്തിയതെന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായി. ശരണ്യയാണു കൊലയാളിയെന്നു വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിലുള്ള പ്രണവിനെ വിട്ടയയ്ക്കും. പ്രണവിന്റയും ശരണ്യയുടെയും വസ്ത്രങ്ങളടക്കം പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശരണ്യ ധരിച്ചിരുന്ന വസ്ത്രത്തിൽ കടൽവെള്ളത്തിന്റെ സാന്നിധ്യം കണ്ടതും സംശയത്തിന് ബലമേകി. വീട്ടിൽ ദമ്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്.

രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേക്കും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്ഥർ. ഇതാണ് നിർണ്ണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP