Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാണക്കാട് ഹൈദരലി തങ്ങളെ 'തങ്ങൾപൊടി'യാക്കിയ പ്രചാരണം: ഫേസ്‌ബുക്കിൽ ഷെയർ ചെയ്തവരെല്ലാം പെടും; വിവിധ സ്റ്റേഷനുകളിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്; കോട്ടയ്ക്കൽ സ്വദേശിക്കെതിരെ കേസെടുത്തത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന്

പാണക്കാട് ഹൈദരലി തങ്ങളെ 'തങ്ങൾപൊടി'യാക്കിയ പ്രചാരണം: ഫേസ്‌ബുക്കിൽ ഷെയർ ചെയ്തവരെല്ലാം പെടും;  വിവിധ സ്റ്റേഷനുകളിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്; കോട്ടയ്ക്കൽ സ്വദേശിക്കെതിരെ കേസെടുത്തത് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന്

ജംഷാദ് മലപ്പുറം

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളെ 'തങ്ങൾപൊടി'യാക്കിയ പ്രചരണം. അറസ്റ്റുകൾക്കൊപ്പം കൂടുതൽപേർക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടക്കൽ സ്വദേശിക്കെതിരെ കേസെടുത്തത് ഫേസ്‌ബുക്കിൽ ഷെയർചെയ്തതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കാൻ ശ്രമിച്ച കോട്ടക്കൽ വില്ലൂർ സ്വദേശി വിനീഷ് കുറ്റിക്കാട്ടു പറമ്പിൽ എന്ന വിനുവിനെതിരെ ഐപിസി 153 പ്രകാരമാണ് ഇന്ന് കോട്ടക്കൽ പൊലീസ് കേസെടുത്തത്. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെഎം ഖലീൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.ഹാൻസ് പാക്കറ്റിൽ തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് കയറ്റി ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

അതേ സമയം പാണക്കാട് ഹൈദരലി തങ്ങളെ 'തങ്ങൾപൊടി'യാക്കി പ്രചരണം നടത്തിയ നിരവധിപേർക്കെതിരെ ഇതിനോടകം വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. കഴഞ്ഞ ദിവസം രണ്ട്‌പേർക്കെതിരെകൂടി പരപ്പനങ്ങാടി പൊലീസ പൊലീസ് കേസെടുത്തിരുന്നു. ഹാൻസ്പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്ചെയ്തു കയറ്റി ഹാൻസിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ചതിനുമാണ് കേസെടുത്തത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ് ബുക്കിലും, വാട്‌സാപ്പിലൂടെയും പോസ്റ്റ് ഇട്ട് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് രണ്ട് പേർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകരായ പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചിന്റെ പുരക്കൽ റഹൂഫ്(25), പരപ്പനങ്ങാടി പുത്തരിക്കൽ പി.പി. ഫൈസൽ (30) എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി സിഐ. ഹണി കെ ദാസ് കേസെടുത്തത്. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി നൽകിയ പരാതിയിലാണ് കേസെടുത്തത്. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന റമളാൻ റിലീഫ് വിതരണത്തിന്റെ പോസ്റ്റിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് ഹാൻസിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ചിത്രീകരിച്ച് സമൂഹത്തിൽ അപമാനിക്കുന്ന തരത്തിലും , ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഹാൻസ് പാക്കറ്റിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ പതിച്ച പാക്കറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊണ്ട് സ്പർധയുണ്ടാക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് പരാതി പ്രകാരം ഇരുവർക്കുമെതിരെയും കേസെടുത്തത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയ വഴി അപകീർത്തി പെടുത്തിയതിനു തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്്. ഡിവൈഎഫ്ഐ പ്രവർത്തകനായ പള്ളിക്കൽ ബസാറിൽ ചിറക്കൽ വീട്ടിൽ മങ്ങാട്ടയിൽ ഷഫീഖ്‌നു എതിരെയാണ് പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ പള്ളിക്കൽ,സെക്രട്ടറി കെ.ടി ഫിറോസ് എന്നിവരാണ് പരാതി നൽകിയത്.സമാന പോസ്റ്റിന്റെ പേരിൽ ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസ് മറ്റു പലരുടെ പേരിലും എടുത്തിട്ടുണ്ട്.

അതേ സമയം ഹാൻസ് സുര എന്നു വിളിച്ച മൂരികൾക്കൊക്കെ ഇത്തിരി തങ്ങൾപൊടി തരട്ടെ' എന്ന് പറഞ്ഞ് ഹാൻസ്പാക്കറ്റിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ മോർഫ്ചെയ്തു കയറ്റി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പാണക്കാട് ഹൈദരലി തങ്ങളെ ഹാൻസ് പാക്കറ്റിൽ 'തങ്ങൾപൊടിയാക്കിയ അഖിൽ കൃഷ്ണക്കെതിരെയാണ് കേസെടുത്തത് തിരൂരങ്ങാടി പൊലീസ്‌കേസെടുത്തിരുന്നത്. ഈ യുവാവിനെതിരെ താനൂർ പൊലീസിലും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിമ്പുറം സ്വദേശി അഖിൽ കൃഷ്ണക്കെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. ഫേസ് ബുക്കിൽ അഖിൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നും ഹാന്റ്‌സ് പാക്കറ്റിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറി യു.എ. റസാഖ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇത് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് തിരൂരങ്ങാടി സിഐ ജോയ് പറഞ്ഞു. പരപ്പനങ്ങാടി മുൻസിപ്പൽ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

അതേ സമയം പാണക്കാട് ഹൈദരലി ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്‌ബുക്കിൽ ഇയാൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കഴിഞ്ഞ ദിവസം താനൂർ പൊലീസും കേസെടുത്തിരുന്നു. . തങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രം എഡിറ്റ് ചെയ്തായിരുന്നു. രാകേഷ് എന്ന ഉണ്ണിക്കുട്ടനെതിരെ പരാതി നൽകിയത് യൂത്ത് ലീഗായിരുന്നു. ഇതിനെതിരെ താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് താനൂർ പൊലീസിൽ പരാതി നൽകി. പനങ്ങാട്ടൂർ ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പിൽ രാകേഷ് (ഉണ്ണിക്കുട്ടൻ) എന്നയാൾക്കെതിരെയാണ് താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ. അൻവർ സാദത്ത് താനൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി പ്രമോദിന് പരാതി നൽകിയത്. കേരളത്തിൽ നന്മയർന്ന സേവനം നടത്തിക്കൊണ്ടിരിക്കുന്ന വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രത്തിൽ തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്‌ബുക്കിൽ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കുക വഴി സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റ് വഴി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. നാടിന്റെ സൗഹാർദ്ധാന്തരീക്ഷം തകർക്കാനും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനും ശ്രമിച്ച ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP