Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലേഷും ശ്രീനിവാസും തമ്മിലുള്ള പ്രശ്‌നങ്ങൾ പതിവ് സംഭവം; മദ്യപിച്ച് വാക്കേറ്റത്തിനിടെ പഴയ വഴക്കുകളും അടിപിടിയും എടുത്തിട്ടത് ഒപ്പമുണ്ടായിരുന്ന യുവാക്കൾ; പലതവണ തർക്കം കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ ഇടപെട്ടതും സുഹൃത്തുക്കൾ; ഒടുവിൽ തർക്കം മൂത്തപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസന്റെ കഴുത്തിന് കുത്തി; തമ്പാനൂർ കൊലപാതകത്തിന് കാരണം കടുത്ത മുൻവൈരാഗ്യം തന്നെ; പ്രതി കലേഷ് പൊലീസ് പിടിയിൽ

കലേഷും ശ്രീനിവാസും തമ്മിലുള്ള പ്രശ്‌നങ്ങൾ പതിവ് സംഭവം; മദ്യപിച്ച് വാക്കേറ്റത്തിനിടെ പഴയ വഴക്കുകളും അടിപിടിയും എടുത്തിട്ടത് ഒപ്പമുണ്ടായിരുന്ന യുവാക്കൾ; പലതവണ തർക്കം കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ ഇടപെട്ടതും സുഹൃത്തുക്കൾ;  ഒടുവിൽ തർക്കം മൂത്തപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസന്റെ കഴുത്തിന് കുത്തി; തമ്പാനൂർ കൊലപാതകത്തിന് കാരണം കടുത്ത മുൻവൈരാഗ്യം തന്നെ; പ്രതി കലേഷ് പൊലീസ് പിടിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടൽ മുറിയിൽ സംഘം ചേർന്ന് മദ്യപിച്ച ശേഷം ശ്രീനിവാസനെ സുഹൃത്ത് കലേഷ് കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം കാരണം. കൊല്ലപ്പെട്ട ശ്രീനിവാസൻ (39) കലേഷ് എന്നിവർ തമ്മിൽ മുൻപ് പല തവണ വഴക്കുണ്ടായിട്ടുണ്ട്. ഇതിൽ കടുത്ത പ്രതികാരം മനസ്സിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കലേഷ്. മുൻപ് പല തവണ ഇരുവരും തമ്മിൽ പ്രശ്‌നമുണ്ടായപ്പൾ എല്ലാം സുഹൃത്തുക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ഓണം ആഘോഷിക്കുവാൻ ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കാൻ തീരുമാനിച്ചതും തമ്പാനൂരിൽ ബോബൻ പ്ലാസയിൽ മുറിയെടുത്തതും.

ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം ഹോട്ടലിൽ മുറി എടുത്ത് മദ്യപാനം ആരംഭിച്ചത്.രാവിലെ ഏഴരയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ വാക്ക് തർക്കത്തിനെ തുടർന്ന് കലേഷ് എന്ന മറ്റൊരു സുഹൃത്താണ് ബിയർ ബോട്ടിൽ പൊട്ടിച്ച് ശ്രീനിവാസനെ കുത്തിയത് എന്നാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളവർ നൽകിയ മൊഴി. കേസിൽ കലേഷ് അടക്കം നാല് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായതായും തുടർന്ന് ശ്രീനിവാസനെ സുഹൃത്തുക്കൾ ബിയർ കുപ്പി ഉപയോഗിച്ച് കഴുത്തിന് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.

ശ്രീനിവസന്റെ നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി. മുറിയിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശ്രീനിവാസനെയാണ്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദക്തർ എത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ഇവർ എത്തി മുറി എടുത്തത്. കലേഷും ശ്രീനിവാസും തമ്മിൽ കടുത്ത മുൻവൈരാഗ്യം ഉണ്ടെന്ന് തന്നെയാണ് കസ്റ്റഡിയിലായ ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതിൽ നിന്ന് പൊലീസ് മനസ്സിലാക്കുന്നത്.

രാവിലെ എത്തിയത് മുതൽ മുറിയിൽ നിന്ന് ഉച്ചത്തിൽ സംസാരം കേട്ടിരുന്നുവെന്നും പലപ്പോഴും ഇത് ബഹളമായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഹോട്ടലിലെ മറ്റ് ചില താമസക്കാർ ഇതിനെതിരെ ജീവനക്കാർക്ക് പരാതിയും നൽകി. രാവിലെ മുതൽ മദ്യപാനം തുടർന്നിരുന്ന ഇവർ പല കാര്യങ്ങൾ പറഞ്ഞും തർക്കമായത് വാക്കേറ്റത്തലേക്കും ചെറിയ രീതിയിൽ കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. പിന്നീടാണ് വാക്കേറ്റത്തിൽ പ്രകോപിതനായ കലേഷ് ബിയർ കുപ്പി നിലത്ത് അടിച്ച് പൊട്ടിച്ച ശേഷം ശ്രീനിവാസിനെ കഴുത്തിന് കുത്തി വീഴ്‌ത്തിയത്. ഇതിന് ശേഷം ഇയാൾ ഹോട്ടലിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

കലേഷും ശ്രീനിവാസും തമ്മിൽ മുൻപ് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നതാണ് ഇപ്പോൾ പൊലീസ് ഇരുവരുടേയും ഒപ്പമുണ്ടായിരുന്ന സന്തോഷിനോടും ഗിരീഷിനോടും ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിശദമായി തന്നെ സാക്ഷികളെ ചോദ്യം ചെയ്യണം എന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചിട്ടുള്ളതിനാൽ തന്നെ ഗിരീഷും സന്തോഷും പറയുന്ന പല കാര്യങ്ങളിലും വ്യക്തത വരേണ്ടതുമുണ്ട്. മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്ന് പറയുമ്പോഴും എന്താണ് കൊലപാതകത്തിലേക്ക്ക നയിച്ചത് എന്നും മുൻപ് എന്ത് പ്രശ്‌നമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് എന്നും ഇനിയും വ്യക്തമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP