Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

എസി മെക്കാനിക്കെങ്കിലും പണിക്ക് പോകില്ല; പെൺകുട്ടികളെ ചതിച്ച് വലയിൽ വീഴ്‌ത്തുന്നത് മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച്; ഇടപെടൽ രീതിയിലൂടെ അതിവേഗം വലയിലാക്കും; ഇംഗിതത്തിന് വിധേയരാക്കിയാൽ പിന്നെ നഗ്ന വീഡിയോ മൊബൈൽ റിക്കോർഡിങ്; ഷെയർചാറ്റിൽ കുടുക്കുന്നത് എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെ; തളിപ്പറമ്പിലെ വാഹിദ് സൈബർ സൈക്കോ

എസി മെക്കാനിക്കെങ്കിലും പണിക്ക് പോകില്ല; പെൺകുട്ടികളെ ചതിച്ച് വലയിൽ വീഴ്‌ത്തുന്നത് മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച്; ഇടപെടൽ രീതിയിലൂടെ അതിവേഗം വലയിലാക്കും; ഇംഗിതത്തിന് വിധേയരാക്കിയാൽ പിന്നെ നഗ്ന വീഡിയോ മൊബൈൽ റിക്കോർഡിങ്; ഷെയർചാറ്റിൽ കുടുക്കുന്നത് എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെ; തളിപ്പറമ്പിലെ വാഹിദ് സൈബർ സൈക്കോ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: ഷെയർചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് പൊലീസ് സാഹസികമായി പിടികൂടിയത്. അശ്ലീല രംഗങ്ങളുള്ള സിനിമാ രംഗങ്ങൾ നിരന്തരമായി ഇയാൾ പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Stories you may Like

കഴിഞ്ഞ 20നാണ് പരാതിക്ക് കാരണമായ പെൺകുട്ടിയെ കൊളത്തൂരിലെ വിജനമായ റബർതോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയർചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്‌കൂളിൽ പോകാൻ ബസ് കാത്തുനിൽക്കവെ സ്‌കൂളിൽ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഹുസൈൻ കരിമ്പം എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി ബന്ധപ്പെട്ടത്. സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ ഇയാൾ തേർളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയിൽ ഒളിച്ചിരിക്കവെയാണ് പൊലീസിന്റെ വലയിലായത്.

എസി മെക്കാനിക്കായ വാഹിദ് ജോലിക്കൊന്നും പോകാതെ നിരന്തരമായി പെൺകുട്ടികളുമായി ചാറ്റിങ് നടത്തുകയാണ് വാഹിദിന്റെ വിനോദം. നാൽപത്തിയാറ് വിദ്യാർത്ഥിനികൾ ഇയാളുടെ ചാറ്റിങ് വലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ കൂടുതലും ഹൈസ്‌കൂൾ-പ്ലസ്ടു വിദ്യാർത്ഥിനികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് സ്മാർട്ട് ഫോണുകളാണ് പെൺകുട്ടികളുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത്. ചാറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട പല വിദ്യാർത്ഥിനികളേയും പീഡിപ്പിച്ച് അവരുടെ നഗ്‌ന രംഗങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളിൽ ചിലരേയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരും ഈ മാഫിയയുടെ ഭാഗമാണെന്നാണ് സംശയം.

എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് വാഹിദ് വലയിലാക്കുന്നത്. മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ നമ്പർ സംഘടിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് വിവിധ ചാറ്റിങ് പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റും. സമൂഹമാധ്യമങ്ങൾ വഴിയും പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കും. ഇടപെടൽ രീതികൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പെൺകുട്ടികളും വാഹിദിന്റെ വലയിലാവും. രണ്ടാഴ്‌ച്ചക്കുള്ളിൽ തന്നെ കുട്ടികളെ വലയിൽ വീഴ്‌ത്തി സ്വന്തം ഇംഗിതത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതി. കുട്ടികളുടെ കുടുംബവിവരങ്ങൾ കൂടി ശേഖരിച്ചാണ് ഇരകളെ തെരഞ്ഞെടുക്കുന്നത്.

കണ്ണൂരിന്റെ പുറത്തുള്ള പെൺകുട്ടികളും വാഹിദിന്റെ ചാറ്റിങ് വലയിൽ കുടുങ്ങിയിട്ടുണ്ട്. സമ്പന്ന കുടുംബാഗമായ വാഹിദ് ദിവസത്തിന്റെ സിംഹഭാഗവും പെൺകുട്ടികളുമായി ചാറ്റിങ് നടത്താനായി ഉപയോഗിക്കാറാണ് പതിവ്. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈൻ, എ എസ് ഐ എ.ജി.അബ്ദുൾറൗഫ്, സീനിയർ സിപിഒമാരായ. സ്നേഹേഷ്, ഗിരീഷ്, സിപിഒമാരായ ദിനേഷ്, വിപിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP