Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

കണ്ണൂരിനെ നടുക്കി വീണ്ടും പട്ടാപ്പകൽ അരുംകൊല; സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുസിപിഎം പ്രവർത്തകർ; നിട്ടൂർ സ്വദേശികളെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായി; പിന്നിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിലുള്ള പകയെന്ന് സംശയം

കണ്ണൂരിനെ നടുക്കി വീണ്ടും പട്ടാപ്പകൽ അരുംകൊല; സംഘർഷത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുസിപിഎം പ്രവർത്തകർ; നിട്ടൂർ സ്വദേശികളെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായി; പിന്നിൽ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതിലുള്ള പകയെന്ന് സംശയം

അനീഷ് കുമാർ

തലശേരി: തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഗുരുതര പരുക്കേറ്റിരുന്ന ബന്ധുവും മരിച്ചു. നിട്ടൂർ സ്വദേശികളായ ഖാലിദ്(52), ഷമീർ(40) എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ വ്യാപകമായ മയക്കുമരുന്ന് ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സിപി എം നെട്ടൂർ ബ്രാഞ്ചംഗമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീറിനും ജീവൻ നഷ്ടമായത്. പട്ടാപ്പകൽ നടന്ന ഇരട്ടക്കൊല തലശേരി നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഖാലിദിനെയും ബന്ധുവായ ഷമീറിനെയും കൊല്ലാൻ പ്രതികൾ ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി തലശേരി സഹകരണആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദിനെ (52)യാണ് അതിദാരുണമായി കത്തിക്കൊണ്ടു കുത്തി കൊലപ്പെടുത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പൂവനാഴി ഷമീറിനും മാരകമായി പരുക്കേറ്റു. ഖാലിദിന്റെ സഹോദരി ഭർത്താവായ ഷമീർ കൊഴിക്കോട് ബേബി മെമ്മൊറിയൽ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രി എട്ടരയോടെ മരണമടയുന്നത്. സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ലഹരി വിൽപനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്‌സൺ മർദിച്ചിരുന്നു. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയിലാണ് ഷമീറിനെ കോഴിക്കോട് എത്തിച്ചത്.

തലശേരിയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ സി.പി. എം പോഷകസംഘടനകളും സംസ്ഥാനസർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി തലശേരിയിൽ പ്രചരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് സംഘത്തിന്റെ വെട്ടേറ്റു സി.പി. എമ്മിന്റെ സജീവ പ്രവർത്തകരിലൊരാൾ കൊല്ലപ്പെടുന്നത്. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന പാറാൽ സ്വദേശി ഒളിവിലാണ്. ഈയാളോടൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പരേതരായ മുഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). സഹോദരങ്ങൾ: അസ്ലംഗുരുക്കൾ, സഹദ്, അക്‌ബർ (ഇരുവരും ടെയ്‌ലർ), ഫാബിത, ഷംസീന. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആമുക്കപള്ളി കബറിടത്തിൽ വ്യാഴാഴ്ച കബറടക്കും.പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹയറുന്നീസ. തലശേരി എ.സി.പി നിഥിൻ രാജിന്റെ നേതൃത്വത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി സഹകരണാശുപത്രി പരിസരത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP