Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജ് പഠന കാലം മുതൽ നിരന്തരം പ്രണയം നിരസിച്ചിട്ടും പിന്നാലെ കൂടി; വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് പെണ്ണ് ചോദിച്ചിട്ടും നടന്നില്ല; മറക്കാനാകില്ലെന്ന് ആവർത്തിച്ച് അദ്ധ്യാപികയുടെ പിന്നാലെ നടന്നിട്ടും ഫലമില്ലാതായപ്പോൾ പക മൂത്ത് യുവാവ്; ഒടുവിൽ യുവതിയെ ക്ലാസ്മുറിയിലിട്ട് ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്

കോളേജ് പഠന കാലം മുതൽ നിരന്തരം പ്രണയം നിരസിച്ചിട്ടും പിന്നാലെ കൂടി; വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് പെണ്ണ് ചോദിച്ചിട്ടും നടന്നില്ല; മറക്കാനാകില്ലെന്ന് ആവർത്തിച്ച് അദ്ധ്യാപികയുടെ പിന്നാലെ നടന്നിട്ടും ഫലമില്ലാതായപ്പോൾ പക മൂത്ത് യുവാവ്; ഒടുവിൽ യുവതിയെ ക്ലാസ്മുറിയിലിട്ട് ക്രൂരമായി വെട്ടിക്കൊന്ന് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

കടലൂർ: തുടർച്ചയായി പ്രണയാഭ്യർഥന നിരസിച്ച അദ്ധ്യാപികയെ സ്‌കൂളിലെ ക്ലാസ് റൂമിൽ വെച്ച് യുവാവ് വെട്ടിക്കൊന്നു. തമിവ്‌നാട്ടിലെ കടലൂരിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. അദ്ധ്യാപികയായ എസ്. രമ്യ (23) ആണ് പ്രണയം നിരസിച്ചതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ക്ലാസ് മുറിയിൽ ഒറ്റയ്ക്കിരുന്ന രമ്യയെ രാജശേഖർ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു.

സ്‌കൂളിനു സമീപത്ത് തന്നെ വീട്ടിൽ താമസിക്കുന്ന അദ്ധ്യാപിക എല്ലാ ദിവസങ്ങളിലും നേരത്തെ സ്‌കൂളിലെത്തുന്നത് പതിവാണ്.ഇന്നലെ രാവിലെ ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖർ വീണ്ടും വിവാഹാഭ്യർഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടർന്ന് രാജശേഖർ അവരെ ആക്രമിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കോളജ് പഠനകാലം മുതൽ രാജശേഖർ പ്രണയാഭ്യർഥനയുമായി രമ്യയുടെ പിന്നാലെ കൂടിയതാണ്.

രമ്യയെ വിവാഹം കഴിച്ചു നൽകണമെന്ന് ആറു മാസം മുമ്പ് രാജശേഖർ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതു നിരസിച്ചു. കൃത്യത്തിനു ശേഷം താൻ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖർ സഹോദരിക്കു സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽപോയ രാജശേഖറിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP