Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം താനൂരിൽ കുളത്തിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകം; ബേപ്പൂർ സ്വദേശിയായ 28കാരൻ താനൂരിലെത്തിയത് ആശാരിപ്പണിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കുള്ളതായി കണ്ടെത്തൽ; മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ നടന്ന കൊലപാതകമെന്ന് സൂചന; പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം താനൂരിൽ കുളത്തിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകം; ബേപ്പൂർ സ്വദേശിയായ 28കാരൻ താനൂരിലെത്തിയത് ആശാരിപ്പണിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരിക്കുള്ളതായി കണ്ടെത്തൽ; മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ നടന്ന കൊലപാതകമെന്ന് സൂചന; പൊലീസ് അന്വേഷണം തുടങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം താനൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയ 28കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്.കോഴിക്കോട് ബേപ്പൂർ കുനിയിൽ ക്ഷേത്രത്തിനടത്ത് താമസിക്കുന്ന പറമ്പത്ത് വൈശാഖ് (28)നെയാണ് താനൂർ പി വി എസ് സിനിമ തിയേറ്ററിന്റെ സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കുളത്തിന് സമീപത്ത് തന്നെ മൊബൈൽ ഫോണും കണ്ടത്തിയത്തിനെ തുടർന്നാണ് കുളത്തിൽ തിരഞ്ഞെത്.

പി വി എസിൽ ആശാരിജോലി ചെയ്യുന്ന ആളാണ് യുവാവ്, ഒന്നാം തിയ്യതിരാവിലെ യുവാവിനെ കണ്മാനില്ലന്ന് താനൂർ പൊലീസ് സ്റ്റേഷനിൽ തിയേറ്ററിലെ ജീവനക്കാരാണ് അറിയിച്ചത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്, തിരൂരിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്തി, രണ്ടാം തിയ്യതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച്പോസ്റ്റ്മോർട്ടം നടന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവാവിന്റെ തലക്കു പരിക്കുള്ളതായി കണ്ടത്തിയത്.

താനൂർ സിഐ.പി.പ്രമോദിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ, സയന്റിഫിക് വിഭാഗം എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി എത്തിയിരുന്നു. എസ്‌പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണംനടക്കുന്നത്. തിരൂർ ഡി.വൈ.എസ്‌പി.സുരേഷ് സംഭവസ്ഥലം സന്ദർശ്ശിച്ചിരുന്നു. മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കത്തെ തുടർന്നാണ് സുഹൃത്തുക്കൾ ബേപ്പൂർ സ്വദേശി വൈശാഖിനെ തലയ്ക്കടിച്ച് കൊലപെടുത്തിയത്. പ്രതികൾക്കായി താനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ സിനിമ തീയറ്ററിന് സമീപത്തെ കുളത്തിൽ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ കണ്ടെത്തിയത്. താനൂരിൽ ആശാരിപണിക്കായി എത്തിയതായിരുന്നു വൈശാഖ്. രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ വൈശാഖിനെ തലയ്ക്കടിച്ചു വീഴ്‌ത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചു. പിറ്റേന്ന് വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതികളാണ്.

വൈശാഖിന്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയിൽ ഉണ്ടായതാണെന്ന് പോസ്റ്റുമോർട്ടത്തിലും കണ്ടെത്തിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ദരുടെയും പരിശോധനയിൽ നിന്ന് ലഭിച്ച തെളിവുകൾ കൂടി കണക്കിലെടുത്താണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുന്നത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP