Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ച് കൊന്ന് കേരളത്തിലേക്ക് കടന്നവർക്കായി കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തിരച്ചിൽ തുടങ്ങി; തീവ്രവാദ ബന്ധമുള്ള പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും; ഈ ഫോട്ടോയിൽ കാണുന്നവരെ കണ്ടെത്തിയാൽ ഉടനെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുക! തീവ്രവാദ ബന്ധമുള്ള തൗഫീഖും ഷെമീമും കൊടും ക്രിമിനലുകളെന്ന് സ്ഥിരീകരിച്ചു തമിഴ്‌നാട് പൊലീസും; അതിജാഗ്രതാ നിർദ്ദേശത്തിൽ പൊലീസ്

കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ച് കൊന്ന് കേരളത്തിലേക്ക് കടന്നവർക്കായി കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തിരച്ചിൽ തുടങ്ങി; തീവ്രവാദ ബന്ധമുള്ള പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും; ഈ ഫോട്ടോയിൽ കാണുന്നവരെ കണ്ടെത്തിയാൽ ഉടനെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുക! തീവ്രവാദ ബന്ധമുള്ള തൗഫീഖും ഷെമീമും കൊടും ക്രിമിനലുകളെന്ന് സ്ഥിരീകരിച്ചു തമിഴ്‌നാട് പൊലീസും; അതിജാഗ്രതാ നിർദ്ദേശത്തിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാറശാല: കളിയക്കവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചതോടെ കേരളാ പൊലീസ് അതിജാഗ്രതയിൽ. പ്രതികളെ കണ്ടെത്താൻ വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് കേരളാ പൊലീസ്. ഇക്കാര്യത്തിൽ തമിഴ്‌നാട് പൊലീസിന്റെയും സഹകരണത്തോടെയാണ് അന്വേഷണം. എഎസ്ഐ വിൻസെന്റിനെ കൊലപ്പെടുത്തിയ പ്രതികൾ കേരളത്തിലേക്ക് രക്ഷപെട്ടു എന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ പ്രതികളെ കണ്ടെത്താൻ കേരളാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തിരച്ചിൽ തുടങ്ങി.

പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കേരളാ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. കളിയിക്കാവിളയിൽ തമിഴ്‌നാട് പൊലീസിലെ എഎസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റവാളികൾ എന്ന് സംശയിക്കുന്നവർ കൃത്യം നിർവ്വഹിച്ചശേഷം രക്ഷപ്പെട്ടിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പർ 0471 2722500, 9497900999.

തമിഴ്‌നാട് നാഗർകോവിൽ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്നവർ. രണ്ടുപേർക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്. - പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കേരളത്തിലോ, തമിഴ്‌നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തുമെന്നു കരുതിയവരിലെ മുഖ്യകണ്ണികളാണ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവർ. കളിയാക്കവിളയിലെ കേരള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് എസ്‌ഐയായ മാർത്താണ്ഡം സ്വദേശി വിൽസനാണ് വെടിയേറ്റ് മരിച്ചത്.

അതേസമയം മുഖംമൂടിധാരികളായ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ കേരള - തമിഴ്‌നാട് പൊലീസ് തെരച്ചിൽ ശക്തമാക്കി. ടി.എൻ 57 എ.ഡബ്‌ളിയു. 1559 സ്‌കോർപ്പിയോ കാറിലാണ് രണ്ടംഗ അക്രമിസംഘം കേരളത്തിലേക്ക് കടന്നത്. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾക്ക് തമിഴ്‌നാട്ടിൽ മൂന്ന് കൊലപാതക കേസുകളിൽ പ്രതിയായ രാജ് കുമാറെന്നയാളോട് സാദൃശ്യമുള്ളതായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. എന്നാൽ തൗഫീഖ്, ഷെമീം എന്നീ രണ്ട് ക്രിമിനലുകളാണ് കൊലയാളി സംഘത്തിലുൾപ്പെട്ടിരുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം.

കൊലയാളികൾ കാറിൽ കേരളത്തിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല പൊലീസിന്റെ സഹായത്തോടെ കേരളത്തിലെ സിസി ടിവി കാമറകൾ പൊലീസ് സംഘം പരിശോധിച്ചുവരികയാണ്. അക്രമി സംഘം രക്ഷപ്പെട്ട കാർ കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം തമിഴ്‌നാട് പൊലീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം സിറ്റിയിലും റൂറലിലും ഇന്നലെ രാത്രി മുഴുവൻ പൊലീസ് വാഹന പരിശോധന നടത്തിയെങ്കിലും തമിഴ്‌നാട് രജിസ്‌ട്രേഷൻ സ്‌കോർപ്പിയോ കാർ കണ്ടെത്താനായില്ല. എന്നാൽ, കേരളത്തിലെ വാഹന പരിശോധനയെപ്പറ്റി സൂചന ലഭിച്ച അക്രമികൾ സ്‌കോർപ്പിയോ കാറിൽ തമിഴ്‌നാട്ടിലേക്ക് തിരികെപോയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ തമിഴ്‌നാട് പൊലീസ് തയ്യാറായിട്ടില്ല.

ഇന്നലെ രാത്രി 10 മണിക്ക് കോഴിവിള ഭാഗത്തു നിന്നും പഴയ റോഡിൽ എത്തിച്ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിർത്തി ചെക്ക് പോസ്റ്റിലായിരുന്നു സംഭവം. ചെക്ക് പോസ്റ്റിനു സമീപത്ത് കൂടി നടന്നെത്തിയ രണ്ട് യുവാക്കൾ സമീപത്തെ മുസ്‌ളീം പള്ളിയുടെ ഗേറ്റിന് സമീപത്തേയ്ക്ക് പോയ ശേഷം തിരികെയെത്തി വിൽസണ് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവച്ചശേഷം ഇവർ പള്ളിയുടെ കോമ്പൗണ്ട് വാൾചാടി മറുഭാഗത്തെ ദേശീയപാതയിലെത്തി അവിടെ നിന്നും കേരളത്തിലേക്ക് കടക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് കളിയിക്കാവിള പൊലീസിൽ വിവരം അറിയിച്ചത്. വിൽസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തു തന്നെമരണപ്പെട്ടു.

ചെക്ക് പോസ്റ്റ് വഴി സാധനങ്ങൾ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മണ്ണ്, പാറ, ലഹരി വസ്തുക്കൾ, സ്പിരിറ്റ് തുടങ്ങിയവ കടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത്, ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്, തക്കല ഡി.എസ്‌പി രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകിവരുന്നു.വിൽസന്റെ മുഖത്ത് ഉൾപ്പെടെ അഞ്ച് ഓളം വെടിയുണ്ടകളാണ് തറച്ചു കയറിയത്. നാഗർകോവിൽ ആശാരി പള്ളം ഗവ: മെഡിക്കൽ കോളേജിലെ മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിനു ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിനായി കൊണ്ടുവരും.

കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് എസ്ഐ വിൽസൺ ( 58) ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തീവ്രവാദ ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കെയാണ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ആറുപേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തുക എന്ന രീതിയിലാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് വന്നത്. ഈ റിപ്പോർട്ട് കേരളത്തിനും തമിഴ്‌നാടിനും ലഭ്യമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെയാണ് എസ്ഐ വധവും നടക്കുന്നത്.

ഇന്റലിജൻസ് നൽകിയ ഫോട്ടോകളിൽ പെടുന്ന രണ്ടു പേർ തന്നെയാണ് എസ്ഐയെ വെടിവെച്ച് കൊന്നത് എന്ന് സംശയമുണ്ട്. തീവ്രവാദ ബന്ധമുള്ള നാല് പേരാണ് എസ്ഐയെ വെടിവെച്ച് കൊന്നതിന്റെ പിന്നിലുള്ളത് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. ആക്രമണത്തിന്നൊരുങ്ങി വന്ന നാല് പേരിൽ ആക്രമണം നടത്താൻ വെളിയിൽ വന്നത് രണ്ടു പേർ മാത്രമാണ്. കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീഖ്. ചെന്നൈയിലെ വർഗ്ഗീയ കലാപ കേസിലെ പ്രതിയാണ് ഷമീം. ഇരുവർക്കും തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിലേയും കേരളത്തിലെ ഡിജിപിമാർ കൂടിക്കാഴ് നടത്തിയത്. കേസ് അന്വേഷണത്തിൽ കേരളവും സഹായിക്കും.

മണൽക്കടത്ത് തടയാനുള്ള ചെറിയ ചെക്ക് പോസ്റ്റിൽ അക്രമം നടക്കുന്ന സമയം വിൽസൺ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സജീവ ജനവാസ കേന്ദ്രത്തിലാണ് ഈ ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിൽസൻ മരണമടഞ്ഞിരുന്നു. ചെക്ക് പോസ്റ്റ് നിലനിൽക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെനിന്നു വെറും ഇരുപത് മീറ്റർ കഴിഞ്ഞാൽ കേരള അതിർത്തിയാണ്. കൊലപാതകം നടന്നതോടെ തമിഴ്‌നാട് പൊലീസ് ഉന്നതർ മുഴുവൻ സ്ഥലത്തുണ്ട്. തമിഴ്‌നാട് എഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP