Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിനെ തുടർന്ന് സിനിമകൾ ഇല്ലാതായതോടെ യുവനടൻ സ്വന്തം ഫ്ലാറ്റിൽ ആരംഭിച്ചത് ചൂതാട്ട കേന്ദ്രം; ബിസിനസ് പ്രമുഖർ മുതൽ സിനിമാപ്രവർത്തകർ വരെ രാത്രികാലങ്ങളിൽ അമ്മാനമാടിയത് കോടിക്കണക്കിന് രൂപ; ഒറ്റരാത്രി കൊണ്ട് പത്തുലക്ഷം രൂപ നഷ്ടമായതോടെ ഷാമിനെ ഒറ്റികൊടുത്തത് മറ്റൊരു സിനിമാനടൻ; തമിഴ് സിനിമാ താരം ഷാമിനൊപ്പം ചൂതാട്ട കേന്ദ്രത്തിൽ നിന്നും അറസ്റ്റിലായത് 11 പേർ

ലോക് ഡൗണിനെ തുടർന്ന് സിനിമകൾ ഇല്ലാതായതോടെ യുവനടൻ സ്വന്തം ഫ്ലാറ്റിൽ ആരംഭിച്ചത് ചൂതാട്ട കേന്ദ്രം; ബിസിനസ് പ്രമുഖർ മുതൽ സിനിമാപ്രവർത്തകർ വരെ രാത്രികാലങ്ങളിൽ അമ്മാനമാടിയത് കോടിക്കണക്കിന് രൂപ; ഒറ്റരാത്രി കൊണ്ട് പത്തുലക്ഷം രൂപ നഷ്ടമായതോടെ ഷാമിനെ ഒറ്റികൊടുത്തത് മറ്റൊരു സിനിമാനടൻ; തമിഴ് സിനിമാ താരം ഷാമിനൊപ്പം ചൂതാട്ട കേന്ദ്രത്തിൽ നിന്നും അറസ്റ്റിലായത് 11 പേർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ചൂതാട്ടകേന്ദ്രം നടത്തിവന്നിരുന്ന തമിഴ് നടൻ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് യുവനടൻ ഷാം ആണ് ചൂതാട്ട കേന്ദ്രം നടത്തിയതിന് അറസ്റ്റിലായത്. ഷാമിന്റെ ചൂതാട്ട കേന്ദ്രത്തിലെത്തി പണം നഷ്ടമായ മറ്റൊരു നടൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ നുങ്കംപക്കത്തെ ഷാമിന്റെ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടത്തിക്കൊണ്ടിരുന്നത്. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കളും ടോക്കണുകളും ഷാമിന്റെ ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ലോക്ക്ഡൗൺ കാലത്താണ് നുങ്കംപക്കത്തെ ഷാമിന്റെ ഫ്ലാറ്റിൽ ചൂതാട്ടം ആരംഭിച്ചത്. രാത്രി 11 മണി മുതൽ രാവിലെ 4 വരെയായിരുന്നു പ്രവർത്തനം. ലോക്ഡൗൺ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനിടയിൽ മറ്റൊരു നടന് വൻതുക നഷ്ടമായിരുന്നു. ഇതേതുടർന്നാണ് ഇയാൾ ഷാമിന്റെ ചൂതാട്ട കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.

കഴിഞ്ഞയാഴ്ച ഒരു നടന് 10 ലക്ഷം രൂപ നഷ്ടപ്പെടുകയും അർദ്ധരാത്രിയിൽ മറ്റുള്ളവരുമായി വഴക്കുണ്ടാക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്. ലോക്ക്ഡൗൺ കാരണം ഷൂട്ടിങ് ഷെഡ്യൂളുകളിൽ തിരക്കില്ലാത്തതിനാൽ മറ്റ് നിരവധി അഭിനേതാക്കൾക്കും ഇതിൽ പങ്കാളികളാകാമെന്ന് പൊലീസ് സംശയിച്ചു. അറസ്റ്റിലായ എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇത് ജാമ്യമില്ലാ കുറ്റമല്ല എന്നതിനാൽ, ഉചിതമായ വകുപ്പുകൾ പ്രകാരം ഉടൻ തന്നെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്യും എന്നാണ് പൊലീസ് പറയുന്നത്.

ലക്ഷക്കണക്കിന് രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തമിഴ് സിനിമ രംഗത്തെ പല പ്രമുഖരും ഷാം നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിലെ അംഗങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. ഷാം അടക്കം അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിന് വിട്ടുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഷാം 2001 ലെ 12ബി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിവിധ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. വെങ്കിട് പ്രഭു സംവിധാനം ചെയ്ത പാർട്ടിയിലാണ് അവസാനം അഭിനയിച്ചത്. ഇത് റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്നു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിരുന്നു. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ. ഓൺലൈൻ ഗെയിമിംഗും ചൂതാട്ടവും നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ ആവശ്യകത അടുത്തിടെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉയർത്തിക്കാട്ടി, യുവാക്കൾക്കിടയിൽ ഓൺലൈൻ ഗെയിമിങ് / ചൂതാട്ട ആസക്തി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP