Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സിങ്കവും കസ്റ്റംസും ലക്ഷ്യമിടുന്നത് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം; ചോദ്യം ചെയ്യലിന് കോടതി അനുമതി നിർബന്ധമെന്ന തിരിച്ചറിവിലേക്ക് കേരളാ പൊലീസ്; ശബ്ദരേഖാ വിവാദത്തിൽ അന്വേഷണം പ്രതിസന്ധിയിലേക്ക്; കരുതലോടെ നീങ്ങാൻ അന്വേഷണ സംഘം

സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സിങ്കവും കസ്റ്റംസും ലക്ഷ്യമിടുന്നത് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം; ചോദ്യം ചെയ്യലിന് കോടതി അനുമതി നിർബന്ധമെന്ന തിരിച്ചറിവിലേക്ക് കേരളാ പൊലീസ്; ശബ്ദരേഖാ വിവാദത്തിൽ അന്വേഷണം പ്രതിസന്ധിയിലേക്ക്; കരുതലോടെ നീങ്ങാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്ന സുരേഷ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അവരുടേതായി പ്രചരിപ്പിക്കപ്പെട്ട ശബ്ദരേഖയേക്കുറിച്ചുള്ള അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി കേന്ദ്ര ഏജൻസികളും ജയിൽ മേധാവി ഋഷിരാജ് സിംഗും. ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് ഇഡിയാണ് ജയിൽ വകുപ്പിന് കത്ത് നൽകിയത്. ഇത് പൊലീസിന് കൈമാറിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ എഫ് ഐ ആർ ഇടാതെയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇതാണ് കേന്ദ്ര ഏജൻസികളും കേരളാ പൊലീസിലെ സിങ്കവും ചേർന്ന് പൊളിക്കുന്നത്. ഈ ശബ്ദരേഖ അന്വേഷണത്തിന്റെ വിശ്വാസ്യത തകർക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണെന്നാണ് ഇ.ഡിയുടെ നിഗമനം.

സ്വപ്നയെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് പോകൂ. ജയിൽ വകുപ്പിൽനിന്ന് അനുമതി തേടിയപ്പോഴേക്കും സ്വപ്ന കസ്റ്റംസിന്റെ കസ്റ്റഡിയിൽ പോയതാണ് ആദ്യ തിരിച്ചടിയായത്. ജയിൽ വകുപ്പ് കസ്റ്റംസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി വാങ്ങാനുമായിരുന്നു മറുപടി. കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്വന്തം നിലയിൽ വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് ജയിൽ മേധാവിയും.

കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ എങ്ങനെ കോടതിയെ സമീപിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. കേന്ദ്ര ഏജൻസികൾക്കെതിരേ ഗുരുതര രാഷ്ട്രീയ ആരോപണത്തിനു കാരണമായ ശബ്ദരേഖ സ്വപ്നയുടേതാണോയെന്ന് ഉറപ്പിക്കാൻ പോലും സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് കേസെടുത്താലും തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ക്രൈംബ്രാഞ്ചിന്റെ തനിച്ചുള്ള ചോദ്യംചെയ്യലിനു വിട്ടുകൊടുക്കുന്നതിനെ കസ്റ്റംസ് കോടതിയിലും എതിർക്കാനാണു സാധ്യത. എഫ് ഐ ആർ ഇട്ടാൽ അന്വേഷണം ഗൗരവമുള്ളതാകും. പിന്നെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടിയും വരും.

ഇങ്ങനെ ക്രൈംബ്രാഞ്ചിനെ കൊണ്ട് എഫ് ഐ ആർ ഇടിപ്പിക്കാനാണ് കസ്റ്റംസും ജയിൽ വകുപ്പും ശ്രമിക്കുന്നത്. സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നേരിട്ടു ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയതു തെറ്റായ നടപടിയാണെന്നാണു നിയമവൃത്തങ്ങൾ പറയുന്നത്. കുറ്റകൃത്യം നടന്നാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു കോടതിയിൽ റിപ്പോർട്ട് നൽകിയശേഷമാണു കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ാൻ അന്വേയഷണ ഏജൻസി കോടതിയുടെ അനുവാദം തേടേണ്ടത്.

ശബ്ദത്തിന്റെ ഉടമയെന്നു പറയപ്പെടുന്ന ആൾക്കു പരാതിയില്ല. തന്റേതാണെന്നു സ്വപ്ന പൂർണമായും സമ്മതിച്ചിട്ടുമില്ല. ശബ്ദം റെക്കോഡ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. കോടതിമുറിക്കു വെളിയിൽവച്ചുള്ള സംഭാഷണമെന്നാണു പ്രാഥമിക നിഗമനം. പരാതിക്കാരില്ലാത്തതിനാൽ എതു വകുപ്പു ചുമത്തി കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണു ക്രൈംബ്രാഞ്ച്. തുടരന്വേഷണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു

ഇപ്പോൾ നടക്കുന്നത് ആഭ്യന്തര അന്വേഷണമെന്ന നിലയിലാണ്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. കേസിന്റെ ഭാഗമല്ലാതെ ചോദ്യം ചെയ്യൽ അനുമതിക്കായി കോടതിയിൽ അപേക്ഷ നൽകാനാവില്ല. ശബ്ദരേഖ പുറത്തുവന്നപ്പോൾ ആദ്യം അന്വേഷിക്കാതിരുന്ന പൊലീസ് ഇ.ഡി കത്ത് നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP