Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202115Tuesday

എക്‌സ്‌ക്ലൂസീവ് ഓഡിയോ റിക്കോർഡ് ചെയ്തത് തുറവൂരിലെ വീട്ടിലെന്ന് ചാനലിന്റെ കുറ്റസമ്മതം; ഓഡിയോ മൊബൈലിലാക്കി സ്റ്റുഡിയോയിൽ എത്തിച്ചെന്നും വിശദീകരണം; അന്നേ ഇതെല്ലാം ചാനൽ ചൂണ്ടിക്കാട്ടിരുന്നെങ്കിൽ സ്വപ്‌നയും സന്ദീപും അതിർത്തി വിടില്ലായിരുന്നുവെന്ന യാഥാർത്ഥ്യം ചർച്ചയാക്കി മലയാളികൾ; ശബ്ദ സംപ്രേഷണത്തിൽ മറുനാടൻ പറഞ്ഞത് ശരിവച്ച് ആലപ്പുഴയിലേക്ക് എൻഐഎ; ഉന്നത രാഷ്ട്രീയ നേതാവും വിവാദത്തിലാകും; ഇനി രാഷ്ട്രീയ പൊട്ടിത്തെറി; ഇടനിലക്കാരൻ മാധ്യമ പ്രവർത്തകർക്കിടയിലെ 'വ്യാജൻ'!

എക്‌സ്‌ക്ലൂസീവ് ഓഡിയോ റിക്കോർഡ് ചെയ്തത് തുറവൂരിലെ വീട്ടിലെന്ന് ചാനലിന്റെ കുറ്റസമ്മതം; ഓഡിയോ മൊബൈലിലാക്കി സ്റ്റുഡിയോയിൽ എത്തിച്ചെന്നും വിശദീകരണം; അന്നേ ഇതെല്ലാം ചാനൽ ചൂണ്ടിക്കാട്ടിരുന്നെങ്കിൽ സ്വപ്‌നയും സന്ദീപും അതിർത്തി വിടില്ലായിരുന്നുവെന്ന യാഥാർത്ഥ്യം ചർച്ചയാക്കി മലയാളികൾ; ശബ്ദ സംപ്രേഷണത്തിൽ മറുനാടൻ പറഞ്ഞത് ശരിവച്ച് ആലപ്പുഴയിലേക്ക് എൻഐഎ; ഉന്നത രാഷ്ട്രീയ നേതാവും വിവാദത്തിലാകും; ഇനി രാഷ്ട്രീയ പൊട്ടിത്തെറി; ഇടനിലക്കാരൻ മാധ്യമ പ്രവർത്തകർക്കിടയിലെ 'വ്യാജൻ'!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ സത്യം മറനീക്കി പുറത്തു വരുന്നു. സ്വപ്‌നയുടെ എക്‌സ്‌ക്ലൂസീവ് ഓഡിയോ അടക്കം വന്ന വഴിയിൽ മറുനാടൻ വെളിപ്പെടുത്തലുകൾ സത്യമാകുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ച് റിക്കോർഡ് ചെയ്ത ഓഡിയോ തങ്ങൾക്ക് ഒരാൾ കൈമാറുകയായിരുന്നുവെന്ന് ഒടുവിൽ അത് കിട്ടിയ മാധ്യമവും സമ്മതിച്ചിരിക്കുന്നു. ഇതുകൊണ്ടു കൊടുത്ത ആളിനെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് അന്നേ കൈമാറിയിരുന്നുവെങ്കിൽ സ്വപ്‌നാ സുരേഷും സന്ദീപ് നായരും കേരളം വിടില്ലായിരുന്നു. മൊബൈൽ കൊടുത്ത ആളിനെ പൊക്കിയിരുന്നെങ്കിൽ രാജ്യ ദ്രോഹ കുറ്റം നേരിടുന്നവരെ കേരളത്തിൽ വച്ച് അന്വേഷണ സംഘത്തിന് പിടിക്കാമായിരുന്നു. ധർമ്മടത്തെ മാധ്യമ പ്രവർത്തകന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും പാസ്‌പോർട്ടിലെ വ്യാജന്റെ സാന്നിധ്യവും മറുനാടൻ ചർച്ചയാക്കിയത് രണ്ട് ദിവസം. മുമ്പ് ഇതിനൊപ്പം സ്വപ്‌ന ഒളിവിൽ താമസിച്ച സ്ഥലവും വിശദീകരിച്ച് വാർത്ത എഴുതി. അന്നെല്ലാം മൗനം പാലിച്ചവർക്ക് ഇപ്പോൾ എൻഐഎ അറസ്റ്റ് ഒഴിവാക്കാൻ പുതിയ ന്യായം പറയേണ്ടി വരുന്നു.

ഒരു മൊബൈലിൽ റിക്കോർഡ് ചെയ്ത് ശബ്ദമെത്തിച്ചു. ഇതിന്റെ ആധികാരികത പരിശോധിച്ചു. സംപ്രേഷണം ചെയ്തു. ആ മൊബൈൽ ഇവിടെ തന്നെയുണ്ട്. അത് റിക്കോർഡ് ചെയ്തത് തറവൂരിലെ വീട്ടിലുമാണ്. ഇതിന് ശേഷം സ്റ്റുഡിയോയിൽ എത്തിക്കുകയായിരുന്നു-ഇതാണ് എക്‌സ്‌ക്ലൂസീവ് ഓഡിയോയിൽ ചാനലിന്റെ വിശദീകരണം. ഇത് തന്നെയാണ് രണ്ട് ദിവസം മുമ്പ് മറുനാടനും റിപ്പോർട്ട് ചെയ്തത്. തീവ്ര വാദ ബന്ധങ്ങളുള്ള പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ മാധ്യമ പ്രവർത്തകന്റെ ഇടപെടലാണ് ഇതിന് കാരണമെന്നായിരുന്നു മറുനാടൻ വാർത്ത. ഇപ്പോൾ വരുന്ന വാർത്ത പ്രകാരം തറവൂരിലെ വ്യവസായിക്ക് കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധമുണ്ട്. കേരള രാഷ്ട്രീയത്തിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും ചാനൽ വാർത്ത പറയുന്നു. എക്‌സ്‌ക്ലൂസീവ് ഓഡിയോ കൊടുത്തവരും രാഷ്ട്രീയ പൊട്ടിത്തെറി സമ്മതിക്കുന്നു. ഇതോടെ തറവൂരിലെ ബിസിനസ്സുകാരൻ ചർച്ചകളിൽ എത്തുകയാണ്.

കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീ നേതാവ് പ്രതിക്കൂട്ടിലാകുമെന്ന് റിപ്പോർട്ടെത്തുമ്പോൾ എക്‌സ്‌ക്ലൂസീവ് ഓഡിയോ എത്തിച്ചതെന്ന് മറുനാടൻ ആരോപിച്ച മാധ്യമ പ്രവർത്തകനും ഈ നേതാവുമായി അടുത്ത ബന്ധമാണ്. ഏവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ് ഇത്. ഇതോടെ എക്‌സ്‌ക്ലൂസീവ് ഓഡിയോയും സ്വപ്‌നയുടെ രക്ഷപ്പെടലുമായി ബന്ധപ്പെട്ട സംശയങ്ങൾ ചർച്ചയാവുകയാണ്. കസ്റ്റംസിൽ നിന്നും രഹസ്യങ്ങൽ മാധ്യമ പ്രവർത്തകർ ചോർത്തുന്നതും അന്വേഷണത്തെ മലബാറിലെ സ്വർണ്ണ കട റെയ്ഡിൽ കെട്ടാൻ ഉദ്ദേശിക്കുന്നതും സംശയ നിഴലിലാകുന്നു. അങ്ങനെ അത്യന്തം നാടകീയതയിലേക്ക് കാര്യങ്ങൾ പോവുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഏഴ് ദിവസം കൊണ്ട് ബംഗളൂരുവിൽ എത്തിയതും തുറവൂർ സ്വദേശിയുടെ പിന്തുണയോടെയാണെന്ന് ചാനലും വിശദീകരിക്കുന്നു.

വിവാദങ്ങളിൽ ചാനൽ ഉർത്തിക്കാട്ടുന്ന രാഷ്ട്രീയക്കാരന്റെ ഭാര്യയുമായി അടുത്ത സൗഹൃദമാണ് വിവാദ മാധ്യമ പ്രവർത്തകനുള്ളത്. ഇതും എൻഐഎ പരിശോധിക്കും. അങ്ങനെ സർവ്വത്ര ദുരൂഹതകളിലേക്ക് അന്വേഷണം നീളുകയാണ്. ഈ വ്യവസായിയെ മോഷണ കേസിൽ നിർത്തുന്ന മൊഴി സ്വപ്‌നയും എൻഐഎയ്ക്ക് നൽകിയെന്നാണ് സൂചന. ഈ മാധ്യമ പ്രവർത്തകനെ സംരക്ഷിക്കാനും മറുനാടനെ ഇകഴ്‌ത്തി കെട്ടാനുമാണ് ഇന്നലെ ചാനൽ മേധാവി ശ്രമിച്ചത്. ഇതിന് പിന്നാലെ ഈ മാധ്യമ പ്രവർത്തകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. ഇതിന് പിന്നാലെയാണ് മറ്റ് മാധ്യമങ്ങളും തുറവൂർ സ്വദേശിക്ക് പിന്നാലെ സജീവമാകുന്നത്. നേരത്തെ ബിജെപി നേതാവ് വിവി രാജേഷും ചില സൂചനകൾ പുറത്തു വിട്ടിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് ഇപ്പോഴത്തെ സ്ഥിരീകരണം.

സ്വപ്നാ സുരേഷിന് കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ അവസരമൊരുക്കിയത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനെന്ന് സൂചനയാണ് രണ്ട് ദിവസം മുമ്പ് മറുനാടൻ എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്തത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ പങ്കെടുത്ത ഈ മാധ്യമ പ്രവർത്തകൻ വിവരങ്ങൾ ചോർത്തി നൽകുന്നതിന് ആവശ്യപ്പെട്ടത് എക്‌സക്ലൂസീവ് ശബ്ദമായിരുന്നു. ചാനൽ മേധാവിയുടെ പിന്തുണയും അറിവോടെയുമാണ് ഈ ചോർത്തൽ നടന്നതെന്നും ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ കസ്റ്റംസ് പിടികൂടുന്നതിന് മുമ്പേ സ്വപ്നയ്ക്ക് രക്ഷപ്പെടാനാകുന്നതെന്നായിരുന്നു വാർത്ത. ഇത് പൂർണ്ണമായും ശരിയാകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ ബിസിനസ്സുകാരനെ എൻഐഎ ചോദ്യം ചെയ്യുമോ എന്നതാണ് നിർണ്ണായകം.

കോഴിക്കോട്ടെ പല സ്വർണ്ണ കടകളിലേയും റെയ്ഡ് ആദ്യം എത്തി ഷൂട്ട് ചെയ്യുന്നത് പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കോഴ്‌സിന് പോയ മാധ്യമ പ്രവർത്തകനാണ്. ഉന്നത സ്വാധീനം കാരണം ഈ മാധ്യമ പ്രവർത്തകനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല. യുഎഇ കോൺസുലേറ്റിലെ സെക്രട്ടറിയായി സ്വപ്നാ സുരേഷ് ഉണ്ടാക്കിയെടുത്തതിന് സമാനമായ ബന്ധങ്ങളാണ് മാധ്യമ പ്രവർത്തകന്റെ റോളിൽ ഇയാൾ ഉണ്ടാക്കിയെടുത്തത്. രാഷ്ട്രീയക്കാരുമായും വ്യവസായികളുമായും സിനിമാക്കാരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യാജ രേഖാ കേസിൽ അന്വേഷണം അട്ടിമറിച്ച സംഭവിത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസിൽ എത്തിയങ്കിലും ആരും ഒന്നും അന്വേഷിച്ചില്ല. ധർമ്മടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 813/13 എന്ന കേസ് ഫയൽ പരിശോധിച്ചാൽ കേസ് ഒതുക്കി തീർത്തതിന് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്തുവരും. പ്രതിരോധ വകുപ്പും ഇയാൾക്കൈതിരയുള്ള അന്വേഷണം മുക്കി. ഇതാണ് വിചിത്രമായ സത്യമെന്നും മറുനാടൻ വിശദീകരിച്ചിരുന്നു.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താൻ സഹായിച്ചത് യുവ വ്യവസായി കിരണാണെന്ന് ബിജെപി നേതാവ് വി.വി രാജേഷ് ആരോപിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുൻപ് ആലപ്പുഴയിലെ മുൻ ജൂവലറി ഉടമയെ ഏൽപിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്ന വാർത്ത പുതിയ ചർച്ചയ്ക്കാണ് സാഹചര്യമൊരുക്കുന്നത്. ബാഗിലെ 26 ലക്ഷം രൂപ കാണാതായെന്നും റിപ്പോർട്ടുണ്ട്. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. സരിത്തിന്റെ വീട്ടിൽനിന്നു ബാഗ് കണ്ടെടുക്കുമ്പോൾ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രമെന്ന് വാർത്ത പറയുന്നു. സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുൻ ജൂവലറി ഉടമ. വാർത്താ ചാനലിന് കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏൽപിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കുമെന്നും മനോരമ പറയുന്നു. ഇതിന് പിന്നാലെയാണ് എക്‌സ്‌ക്ലൂസീവ് ഓഡിയോയിൽ കുറ്റസമ്മതം എത്തുന്നത്.

സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വർണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടിൽ ഒളിപ്പിക്കും മുൻപ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, മക്കൾ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവർക്കായി എറണാകുളത്തു ഹോട്ടൽ ബുക്ക് ചെയ്തുവെന്നും മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ് ആലപ്പുഴയിലെ അന്വേഷണത്തിന് സാധ്യത ഒരുങ്ങുന്നത്. സ്വപ്നയും സന്ദീപും അന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് കേരളാ പൊലീസിന്റെ സഹായത്തോടെ ചേർത്തലയിലെ വീട്ടിൽ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നായിരുന്നു ബിജെപി നേതാവ് രാജേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നത്. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികൾ ഇല്ലാതിരുന്ന തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതിനായി പാർട്ടി ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിക്കുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് മനോരമയുടെ മുൻ ജൂവലറി ഉടമയെ കുറിച്ചുള്ള ആരോപണം.

രാജേഷിന്റെ ആരോപണത്തോടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കുരുക്ക് മുറുകുകയാണെന്ന അഭിപ്രായവും ഉയരുകയാണ്. മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. ഇയാളുടെ ഒരു സംരംഭം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് അതീവ സമ്പന്നനായി മാറിയ വ്യക്തിയാണ് ഈ വ്യവസായി. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.

കസ്റ്റംസ് അന്വേഷണം കൊഴുക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സന്ദീപ് നായരും രണ്ടു ദിവസം താമസിച്ചത് യുവവ്യവസായിയുടെ വീട്ടിലെന്നുമാണ് വി.വി രാജേഷ് പറയുന്നത്. തിരുവനന്തപുരത്ത് നിന്നും പൊലീസിൽ ചിലരുടെ അറിവോടെ വ്യവസായിയുടെ കാറിലാണ് ഇരുവരും വീട്ടിൽ എത്തിയത്. ഇതിന് ഒത്താശ ചെയ്തത് ഒരു ഡിവൈഎസ്‌പിയാണെന്നും പറയപ്പെടുന്നു. സ്വപ്നയും സന്ദീപും എത്തുന്നതിന് മുന്നോടിയായി ഈ വീട്ടിലുള്ള മുഴുവൻ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിരുന്നു. രണ്ടു ദിവസം സുരക്ഷിതമായി ഇവിടെ താമസിച്ച ശേഷമാണ് ഇവർ വാളയാറിലേക്ക് പോയത്. ഈ യാത്രയിലും പൊലീസിന്റെ ശല്യം ഒഴിവാക്കിയത് ഡിവൈഎസ്‌പിയുടെ ഇടപെടലായിരുന്നു എന്നും ആരോപണമുണ്ട്.ഇപ്പോൾ പുറത്തു വന്നിട്ടുള്ള ഈ നിർണായക വിവരം എൻഐഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മറുനാടനും റിപ്പോർട്ട് ചെയ്തിരുന്നു.

വി.വി.രാജേഷിന്റെ പോസ്റ്റ് ഇങ്ങനെ:

പാർട്ടിക്ക് മുകളിലൂടെ പറക്കുന്ന 'കിരൺ' ? അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് 'കേരളാപൊലീസിന്റെ ' സഹായത്തോടെ സ്വപ്നയെ സ്വന്തം വീട്ടിൽ രണ്ട് ദിവസം താമസിപ്പിച്ച ശേഷം ബാംഗ്ലൂരെത്തിച്ചു. സ്വപ്നയ്ക്ക് രക്ഷപ്പെടാൻ 'കോവിഡ് ' രോഗികൾ ഇല്ലാതിരുന്നിട്ടും തുറവൂർ, എരമല്ലൂർ, ചെല്ലാനം , എഴുപുന്ന ഭാഗങ്ങളിൽ 'സമ്പൂർണ്ണ ലോക്ക് ഡൗൺ ' പ്രഖ്യാപിപ്പിച്ചു. ഇന്ന് അധികാരത്തിലിരിക്കുന്ന ' ഉന്നതൻ ' പാർട്ടി നേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കാറാണ് ഈ 'കിരൺ' സ്ഥിരമായി ഉപയോഗിക്കുന്നത് . കേരളം നമ്പർ വൺ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP