Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വർഷം നിരന്തരമായി ബലാത്സം​ഗത്തിനിരയായ യുവതിയുടെ പരാതി വാങ്ങിവെച്ച ശേഷം പ്രതിയോട് ആവശ്യപ്പെട്ടത് 20ലക്ഷം രൂപ; ആവശ്യപ്പെട്ട മുഴുവൻ പണവും ലഭിച്ചതോടെ യുവതിയായ പൊലീസ് ഉദ്യോ​ഗസ്ഥക്ക് വീണ്ടും പണം വേണം; അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 15 ലക്ഷം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിയും പരാതിയുമായെത്തി; വനിതാ സബ് ഇൻസ്പെക്ടർ ശ്വേതക്ക് വിനയായത് പണത്തോടുള്ള അത്യാർത്തി

രണ്ടു വർഷം നിരന്തരമായി ബലാത്സം​ഗത്തിനിരയായ യുവതിയുടെ പരാതി വാങ്ങിവെച്ച ശേഷം പ്രതിയോട് ആവശ്യപ്പെട്ടത് 20ലക്ഷം രൂപ; ആവശ്യപ്പെട്ട മുഴുവൻ പണവും ലഭിച്ചതോടെ യുവതിയായ പൊലീസ് ഉദ്യോ​ഗസ്ഥക്ക് വീണ്ടും പണം വേണം; അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 15 ലക്ഷം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിയും പരാതിയുമായെത്തി; വനിതാ സബ് ഇൻസ്പെക്ടർ ശ്വേതക്ക് വിനയായത് പണത്തോടുള്ള അത്യാർത്തി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അറസ്റ്റിലായ വനിതാ സബ് ഇൻസ്പെക്ടർ ശ്വേത ജഡേജക്ക് വിനയായത് അത്യാർത്തി. ബലാൽസം​ഗക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് അഹമ്മദാബാദ് വെസ്റ്റ് മഹിള സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്വേത ജഡേജ പിടിയിലായത്. ബലാൽസംഗക്കേസ് ഒതുക്കിത്തീർക്കാൻ 20 ലക്ഷം രൂപ ഇവർ വ്യവസായിയിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. തുടർന്നും ഇവർ പണം ആവശ്യപ്പെട്ട് വ്യവസായിയെ സമീപിച്ചതോടെ ഇയാൾ പരാതി നൽകുകയായിരുന്നു.

ബലാൽസംഗക്കേസിൽ നിന്നൊഴിവാക്കാൻ അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനി ഉടമയിൽ നിന്നാണ് ശ്വേത കൈക്കൂലി വാങ്ങിയത്. കമ്പനിയിലെ രണ്ട് വനിതാ ജീവനക്കാരാണ് 2019 ൽ കമ്പനി മാനേജിങ് ഡയറക്ടർക്കെതിരെ പീഡനപരാതി നൽകിയത്. പരാതിയിന്മേൽ സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കാൻ ശ്വേത കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ശ്വേത ഇടനിലക്കാരൻ മുഖേന 20 ലക്ഷം കൈപ്പറ്റി. വീണ്ടും 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ കൂടുതൽ അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതായി പബ്ലിക് പ്രൊസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് അറിയിച്ചു.

2016-2017 ബാച്ചിലെ ‌എസ്‌ഐ ആയ ശ്വേത ജഡേജ മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ ചുമതലയായിരുന്നു വഹിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ പ്രതിയായിരുന്ന കേണൽ ഷായ്‌ക്കെതിരെ രണ്ട് യുവതികൾ നേരത്തെ പരാതി നൽകിയിരുന്നു. അഹമ്മദാബാദിലെ ക്രോപ്പ് സൊല്യൂഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ഷാ. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 പ്രകാരം രണ്ട് വ്യത്യസ്ത ബലാത്സംഗ കേസുകൾ നേരിടുന്നുണ്ട്, അതിൽ ഒന്ന് ജഡേജ അന്വേഷിച്ചു വരികയായിരുന്നു കുറച്ചുനാൾ മുമ്പ് ജഡേജ ഷായെ വിളിച്ച് കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് ഷാ ക്രൈംബ്രാഞ്ചിൽ ഒരു അപേക്ഷ സമർപ്പിക്കുകയും അഴിമതി നിരോധന നിയമപ്രകാരം ജഡേജയ്‌ക്കെതിരെ പരാതി നൽകുകയും അന്വേഷണം എസ്‌ഒ‌ജിക്ക് കൈമാറുകയും ചെയ്തു.

30കാരിയായ യുവതി മൂന്നു വർഷത്തിലധികമായി നടത്തിയ പോരാട്ടത്തിലാണ് മറ്റൊരു സംഭവത്തിലൂടെ എങ്കിലും നീതി ലഭിക്കാൻ പോകുന്നത്. തന്റെ മുൻ മേധാവിയായ കേണൽ ഷാ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഓഫീസിൽ പോകുന്നത് നിർത്തിയപ്പോൾ തന്റെ നഗ്ന ഫോട്ടോകൾ ഭർത്താവിന് അയച്ചതായും കാണിച്ച് 2017 ഡിസംബറിലാണ് യുവതി പൊലീസിനെ സമീപിച്ചത്. വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും പ്രതിയുടെ സ്വാധീനം മൂലം ആരും കേസെടുത്തില്ല. ഒടുവിലാണ് ഇവർ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. മറ്റ് പൊലീസ് സ്റ്റേഷനുകൾ അവളുടെ അപേക്ഷ സ്വീകരിച്ചെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാതിരുന്നതിനാൽ യുവതി വനിതാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.

യുവതി 2014 ഡിസംബറിലാണ് ഷായുടെ സെക്രട്ടറിയായി കമ്പനിയിൽ ചേർന്നത്. ഷാ ഓഫീസിൽ വെച്ച് തന്നെ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങി. പിന്നീട് തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തു. തുടർന്ന് അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഷാ യുവതിയുടെ നഗ്ന ഫോട്ടോകൾ പോലും ബലമായി എടുക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ലൈംഗിക ചൂഷണത്തിൽ മടുത്ത സ്ത്രീ 2016 ഡിസംബറിൽ ഓഫീസിലേക്ക് പോകുന്നത് നിർത്തി. ഇതിൽ പ്രകോപിതനായ ഷാ യുവതിയുടെ നഗ്ന ഫോട്ടോകൾ ഭർത്താവിന് അയച്ചു കൊടുത്തതോടെ ബന്ധം വഷളായി. ഇതോടെയാണ് യുവതി പ്രതിക്കെതിരെ പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP