Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നാ സുരേഷുമായി അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർക്കുള്ളത് ആത്മബന്ധം? എൻഐഎയ്ക്ക് മുമ്പിൽ രേഖകൾ കാട്ടാനെത്തിയത് ആസൂത്രകയുടെ ഉറ്റ സുഹൃത്തോ? സിസിടിവി ദൃശ്യങ്ങൾ നൽകാതിരിക്കുന്നതിന് പിന്നിലും സെക്രട്ടറിയേറ്റിലെ ലോബിയുടെ ഇടപെടൽ; ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസറും സ്വപ്‌നയുമായും അടുത്ത സൗഹൃദം; എൻഐഎയ്ക്ക് മുമ്പിലേക്ക് പ്രോട്ടോകോൾ ഓഫീസറെ അയയ്ക്കാത്തതിന് പിന്നിലും ഗൂഢാലോചന; കുതന്ത്രങ്ങൾ പൊളിച്ച് ഫോട്ടോ പുറത്ത്; സ്വർണ്ണകടത്തിൽ അട്ടിമറി നീക്കം സജീവം

സ്വപ്‌നാ സുരേഷുമായി അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർക്കുള്ളത് ആത്മബന്ധം? എൻഐഎയ്ക്ക് മുമ്പിൽ രേഖകൾ കാട്ടാനെത്തിയത് ആസൂത്രകയുടെ ഉറ്റ സുഹൃത്തോ? സിസിടിവി ദൃശ്യങ്ങൾ നൽകാതിരിക്കുന്നതിന് പിന്നിലും സെക്രട്ടറിയേറ്റിലെ ലോബിയുടെ ഇടപെടൽ; ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസറും സ്വപ്‌നയുമായും അടുത്ത സൗഹൃദം; എൻഐഎയ്ക്ക് മുമ്പിലേക്ക് പ്രോട്ടോകോൾ ഓഫീസറെ അയയ്ക്കാത്തതിന് പിന്നിലും ഗൂഢാലോചന; കുതന്ത്രങ്ങൾ പൊളിച്ച് ഫോട്ടോ പുറത്ത്; സ്വർണ്ണകടത്തിൽ അട്ടിമറി നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ലോബി പ്രവർത്തിക്കുന്നതെന്നതിന് ഒരു തെളിവ് കൂടി. സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ നൽകാൻ സാങ്കേതിക തടസ്സങ്ങൾ പറയുന്നതും ഈ ലോബിയാണ്. ഇവരുടെ ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് ഇന്നലെ എൻഐഎയ്ക്ക് മുമ്പിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹാജരായ സംഭവവും. പ്രോട്ടോകോൾ ഓഫീസറായ ശ്രീകുമാറിനോടാണ് തെളിവുകൾ എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ കൊച്ചിയിൽ രേഖകളുമായി എത്തിയത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറും. ഇതിന് പിന്നിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടലാണ്.

പ്രോട്ടോകാൾ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധണ്ട്. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ആയിരുന്ന ഷൈൻ ഹഖുമുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നലെ എൻഐഎയിൽ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറുമായും സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് ഉയരുന്ന സംശയം. ഇക്കാര്യവും എൻഐഎ പരിശോധിക്കും. സ്വപ്നയോടൊപ്പം എടുത്ത പ്രോട്ടോകാൾ ഉദ്യോഗസ്ഥരുടെ ഫോട്ടോ പുറത്തു വന്നു കഴിഞ്ഞു. അതായത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ വീണ്ടും എൻഐഎയ്ക്ക് മുമ്പിൽ ഹാജരായാൽ പല സത്യങ്ങളും പുറത്തു വരുമെന്ന ഭയം ചിലർക്കുണ്ടായി. അതുകൊണ്ടാണ് ഹരികൃഷ്ണനെ എൻഐഎയ്ക്ക് മുമ്പിലേക്ക് വിട്ടത്.

കഴിഞ്ഞ ദിവസം രണ്ട് വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. സമാന വിശദീകരണം എൻഐഎയ്ക്ക് നൽകിയാൽ വിനയാകും. അതുകൊണ്ട് കൂടിയാണ് സുനിൽ കുമാറിനെ വിടാത്തത്. പകരം ഹരികൃഷ്ണനെ അയച്ചു. ഇതിലൂടെ ചില പ്രമുഖരെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നയതന്ത്ര പാഴ്സലിന് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. പ്രോട്ടോകോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്സൽ വിട്ടുനൽകുക.

വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇത് സർക്കാരിന്റെ അറിവോടെയല്ല. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇത് പുറത്തു വരാതിരിക്കാനാണ് ഹരികൃഷ്ണൻ എൻഐഎയ്ക്ക് മുമ്പിലെത്തിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഷൈൻ ഹഖാണ് ഹരികൃഷ്ണനെ അയയ്ക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.

അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എൻ.ഐ.എയുടെ കൊച്ചി ഓഫീസിലെത്തി ആവശ്യപ്പെട്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സർക്കാർ അത് കൈമാറിയിരുന്നില്ല. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തിലേറെയായുള്ള ഫയലുകൾ കാണാനില്ലാത്തതിനെ തുടർന്നാണിതെന്നാണ് സൂചന. എന്നാൽ, രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്നും അൽപം കൂടി സമയം വേണമെന്നും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ്.ഹരികൃഷ്ണൻ എൻ.ഐ.എയെ അറിയിച്ചു.

ശിവശങ്കറിനെ കസ്റ്റംസും എൻ.ഐ.എയും എൻഫോഴ്‌സ്മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി എൻഫോഴ്‌സ്മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മറ്റേയാൾ ഒരു സുപ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നതാണ്. നേരത്തെ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ഉന്നത ഉദ്യോഗസ്ഥനെ ഒരു തസ്‌കിക സൃഷ്ടിച്ച് അവിടേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായ ഇവരെ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഇതു കൂടി മനസ്സിലാക്കിയാണ് ഹരികൃഷ്ണനെ എൻഐഎയ്ക്ക് മുമ്പിലേക്ക് പറഞ്ഞയച്ചത്.

എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവർക്ക് കേസുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളത് തുടങ്ങിയ കാര്യങ്ങളോ കേന്ദ്ര അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അതിനുശേഷമാവും ഈ രണ്ട് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുക എന്നും സൂചനയുണ്ട്. ഇതോടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥതലത്തിൽ ഒരാളിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമായി. കള്ളപ്പണം വെളിപ്പിക്കലിന് പിന്നിൽ ഉയർന്ന ഉദ്യോഗസ്ഥരുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ കോടതിയെ ഇ.ഡി അറിയിച്ചിരുന്നു.

കള്ളക്കടത്ത് നടന്നതിന് ഒത്താശ ചെയ്തുകൊടുത്തത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹഖ് ആണെന്ന് ജന്മഭൂമി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎം സന്തതസഹചാരിയും മുഖ്യമന്ത്രിയുടെ അടുത്തയാളുമായ ഷൈൻ ഹഖ് നേരത്തെ സംസ്ഥാന പ്രോട്ടോക്കോൾ ഒഫീസറായിരുന്നു. അന്ന് പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഷൈൻ ഹഖിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുകയും കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദികയും ചെയ്തു.

കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ പദവിയിൽ നിന്നു മാറ്റി. എന്നാൽ, പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ഷൈൻ ഹഖിനെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് മുകളിലായി ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഒഫീസർ എന്ന പദവി ഉണ്ടാക്കി നിയമിച്ചു. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് മുകളിൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ആയി ചീഫ് സെക്രട്ടറിയാണുള്ളത്. രണ്ടിലും ഇടയിലായിട്ടാണ് ജോയിന്റ് ചീഫ്് പ്രോട്ടോക്കോൾ ഓഫീസർ പദവി ഉണ്ടാക്കിയതെന്നും ജന്മഭൂമി ആരോപിച്ചിരുന്നു,

നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിടണം. 20 ലക്ഷത്തിന് മുകളിൽ വിലയുള്ള സാധനങ്ങളുള്ള പാഴ്സലുകൾ നയതന്ത്ര ചാനൽ വഴി നികുതി ഒഴിവാക്കി വിട്ടുനൽകണമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം പറയുന്നത്. 20 ലക്ഷത്തിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകിയാൽ മതിയാകും. യു എ ഇ കോൺസലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോൾ മുതൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ആയ ഷൈൻ ഹഖ് ആണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പിട്ടു നൽകിയിരുന്നത്.

2018 ൽ പകരം വന്ന ഇപ്പോഴത്തെ ഓഫീസർ സുനിൽ, കസ്റ്റംസിന് നൽകിയ മൊഴിയിൽ, തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ്് പ്രോട്ടോക്കോൾ ഒഫീസർ എന്ന പദവി ഉപയോഗിച്ച് ഷൈൻ ഹഖ് തന്നെയാണ് രേഖകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP