1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കസ്റ്റംസ് റെയ്ഡിനിടെ സഹോദരിന് സന്ദീപിന്റെ കോൾ വന്നത് നിർണ്ണായകമായി; സ്വപ്‌നയുടെ ഫോണുകളിൽ ഒന്ന് സ്വിച്ച് ഓൺ ചെയ്തതോടെ ടവർ ലൊക്കേഷനിൽ വ്യക്തത വന്നു; കീഴടങ്ങൽ നാടകം വേണ്ടെന്ന അജിത് ഡോവലിന്റെ നിർദ്ദേശവും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു; ഷംനാ കാസിമിനെ ബ്ലാക് മെയിൽ ചെയ്ത പ്രതിയെ കണ്ടെത്താൻ കോയമ്പത്തൂരിലെത്തിയ പൊലീസും തിരിച്ചറിഞ്ഞത് നയതന്ത്ര കള്ളക്കടത്തിലെ ആസൂത്രകയുടെ സാന്നിധ്യം; സ്വപ്‌നയ്ക്കും സന്ദീപിനും വിനയായത് ഐബിയുടെ നിരീക്ഷണ മികവ്

July 12, 2020 | 06:52 AM IST | Permalink



കസ്റ്റംസ് റെയ്ഡിനിടെ സഹോദരിന് സന്ദീപിന്റെ കോൾ വന്നത് നിർണ്ണായകമായി; സ്വപ്‌നയുടെ ഫോണുകളിൽ ഒന്ന് സ്വിച്ച് ഓൺ ചെയ്തതോടെ ടവർ ലൊക്കേഷനിൽ വ്യക്തത വന്നു; കീഴടങ്ങൽ നാടകം വേണ്ടെന്ന അജിത് ഡോവലിന്റെ നിർദ്ദേശവും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു; ഷംനാ കാസിമിനെ ബ്ലാക് മെയിൽ ചെയ്ത പ്രതിയെ കണ്ടെത്താൻ കോയമ്പത്തൂരിലെത്തിയ പൊലീസും തിരിച്ചറിഞ്ഞത് നയതന്ത്ര കള്ളക്കടത്തിലെ ആസൂത്രകയുടെ സാന്നിധ്യം; സ്വപ്‌നയ്ക്കും സന്ദീപിനും വിനയായത് ഐബിയുടെ നിരീക്ഷണ മികവ്

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: സ്വർണ കള്ളടക്കടത്തു കേസിൽ പ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ. ബാംഗ്ലൂരിൽ അറസ്റ്റു ചെയ്തത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കരുത്തിൽ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന സ്വപ്നയെ കുടുക്കാനുള്ള തുമ്പ് കിട്ടിയത് ഫോൺവിളിയിൽ നിന്നാണെന്നാണ് വിവരം. ഫോൺ ചോർത്തിയാണ് സ്വപ്നയെ കണ്ടെത്തിയത്. സ്വപ്‌നയുടേയും സന്ദീപിന്റേയും ഫോണിൽ നിന്നു തന്നെ സൂചനകൾ ലഭിച്ചു.

കേരളത്തിലെത്തി കീഴടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. ഫോൺവിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്വപ്നയുടെ മകളുടെ ഫോൺ ഇന്നലെ ഉച്ചയോടെ ഓൺ ചെയ്തതും സന്ദീപ് നായർ ഒളിസങ്കേതത്തിലിരുന്നു സഹോദരനെ വിളിച്ചതുമാണ് ഇരുവരെയും കുടുക്കിയത്. സന്ദീപ് നായർ സഹോദരനെ ഫോൺ വിളിക്കുമ്പോൾ കസ്റ്റംസ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വിളിച്ചത് ആരെന്ന് സന്ദീപിന്റെ സഹോദരൻ പറഞ്ഞിരുന്നില്ല. എന്നാൽ കസ്റ്റംസ് ഫോൺ നമ്പർ കണ്ടെത്തി ഐബിക്ക് നൽകി. അവർ അതിശക്തമായി ഇടപെടൽ നടത്തി. ഇതോടെ ഒളിസങ്കേതം കണ്ടെത്തി. ഇതിനിടെ സ്വപ്‌നയുടെ മകളുടെ ഫോണും സ്വിച്ച് ഓണായി. ഇതും കേസിൽ നിർണ്ണായകമായി മാറി.

സന്ദീപിന്റെ ഫോണിനൊപ്പം സ്വപ്‌നയുടെ പല ഫോൺനമ്പറുകളിൽ ഒന്ന് പെട്ടെന്ന് പ്രവർത്തനക്ഷമമായപ്പോഴാണ് ഒളിയിടം മനസ്സിലായത്. സ്വപ്ന തിരുവനന്തപുരത്തുനിന്ന് തൂത്തുക്കുടിയെത്തി അവിടെയുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ എത്തുംമുമ്പ് ദുബായിലുള്ള ഉന്നതരുടെ സഹായത്തോടെ ഇവർ 'അന്വേഷണസംഘത്തിന് എത്തിച്ചേരാൻ പറ്റാത്ത ജനസാന്ദ്രതയേറിയ കോളനിയിൽ' അഭയം തേടി. അന്വേഷണസംഘം അവിടെ തുടരുന്നതിനിടെയാണ് കേസ് എൻ.െഎ.എ.യ്ക്ക് കൈമാറുന്നത്. ഇതിനിടെ അവർ ബംഗളൂരുവിലെത്തി. ലോക് ഡൗൺ കാലത്ത് നിയന്ത്രങ്ങൾക്കിടെ ഇവരുടെ ബംഗളൂരു യാത്ര ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

സ്വപ്നയും സന്ദീപും കീഴടങ്ങാൻ തയ്യാറായിരുന്നു. ഇക്കാര്യം എൻഐഎയും അറിഞ്ഞു. അഭിഭാഷകനുമായി ആലോചിക്കണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇതിനിടെ ഇവർ കോയമ്പൂത്തൂർവെച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ചനടത്തി. ഇതിനിടെ അറസ്റ്റ് ചെയ്യണമെന്ന നിർദ്ദേശം എൻഐഎയ്ക്ക് മുകൾ തട്ടിൽ നിന്ന് കിട്ടി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു നിർദ്ദേശത്തിന് പിന്നിൽ. സരത്തിന്റെ മൊഴി അതിശക്തമായതിനെ തുടർന്നാണ് ഇത്. ഇതിനിടെ രണ്ടായിപ്പിരിഞ്ഞ് മൈസൂർ-പെരിന്തൽമണ്ണ വഴി കേരളത്തിലെത്താൻ സ്വപ്നയും സേലം-പൊള്ളാച്ചിവഴി അതിരപ്പിള്ളിയിലൂടെ ചാലക്കുടിയിലെത്താൻ സന്ദീപും തീരുമാനിച്ചു. ഇതിനിടെയാണ് അറസ്റ്റ്.

തെളിവുശേഖരണം പൂർത്തിയായതിനുശേഷം മതി സ്വപ്നയുടെ അറസ്റ്റെന്നും അതുവരെ അവരെ നിരീക്ഷണത്തിൽ നിർത്താനുമാണ് കസ്റ്റംസ് തീരുമാനിച്ചത്. ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് കടന്നത്. അവിടെ ഭർത്താവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. അവിടൈവച്ച് സന്ദീപുമായി കൂടിക്കാഴ്ചനടത്തുകയും കീഴടങ്ങാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ബെംഗളൂരുവിൽനിന്ന് സേലത്തേക്ക് സന്ദീപ് പുറപ്പെട്ടു. യാത്രാമധ്യേ മൈസൂരുവിൽവെച്ച് ഇയാളെ എൻ.െഎ.എ. പിടികൂടി. തിരിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

അതിനിടെ സ്വപ്ന ബെംഗളൂരുവിലെ ഹോട്ടൽമുറിയിലേക്ക് നീങ്ങി. ഇതിനിടെയാണ് ഫോൺ ഓണായതും ഇവരുടെ സ്ഥലം രഹസ്യാന്വേഷണ ഏജൻസിയുടെ സാങ്കേതിക വിഭാഗത്തിന് മനസ്സിലായതും. തുടർന്ന്, ബെംഗളൂരുവിലെ എൻ.െഎ.എ.യുടെ ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി ഇവരുടെ സാന്നിധ്യം ഉറപ്പിച്ചു. സന്ദീപിനെയുംകൊണ്ട് അന്വേഷണസംഘം ഹോട്ടലിനുസമീപത്തെത്തി. സന്ദീപിനെക്കൊണ്ട് സ്വപ്നയെ ഫോണിൽ വിളിപ്പിച്ചു. പുറത്തിറങ്ങിയപ്പോൾ അറസ്റ്റുചെയ്യുകയായിരുന്നു. തുടർന്ന് സംഘം, സ്വപ്ന മുമ്പുതാമസിച്ചിരുന്ന ഫ്‌ളാറ്റും റെയ്ഡ് ചെയ്തു. ഇവിടെ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം അറസ്റ്റിന് തടസം ഉണ്ടായിരുന്നില്ല. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറാണ് ഒന്നാം പ്രതി. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നുമാണ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറഞ്ഞത്. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. 2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ച സ്വപ്ന, അതിന് ശേഷവും സൗജന്യ സേവനം തുടർന്നുവെന്നാണ് പറഞ്ഞത്.

കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു.. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് രൂപം നൽകി. എന്നാൽ എൻഐഎയുടെ ഇടപെടലിൽ തന്നെ പ്രതികളെ കിട്ടി. പ്രത്യേക ംഘം അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്.

ഒളിവിൽപോയി ആറാംദിവസമാണു സ്വപ്നയും സന്ദീപും പിടിയിലായത്. കഴിഞ്ഞ അഞ്ചിനു കേരളം വിട്ട പ്രതികൾ എൻ.ഐ.എ. കേസ് ഏറ്റെടുത്തതോടെ അങ്കലാപ്പിലായി. തുടർന്ന്, െഹെക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്കു മുമ്പ് സംസ്ഥാനത്തെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു. സന്ദീപ് സേലം, പൊള്ളാച്ചി, അതിരപ്പിള്ളി വഴിയും സ്വപ്ന മൈസുരു, ഗൂഡല്ലൂർ, പെരിന്തൽമണ്ണ വഴിയും കൊച്ചിയിലെത്താനായിരുന്നു പദ്ധതി.

നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിലുൾപ്പെട്ട പാലക്കാട് സ്വദേശിനിയെ പിടികൂടാൻ കോയമ്പത്തൂരിലെത്തിയ കേരളാ പൊലീസിനു സ്വപ്ന അവിടെയുണ്ടെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ, പൊലീസിന്റെ സാന്നിധ്യമറിഞ്ഞ സ്വപ്ന കോയമ്പത്തൂരിൽനിന്നു മുങ്ങി. തുടർന്ന്, ഫോൺ വിളികൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
2005ൽ സിവിൽ പൊലീസ് ഓഫീസർ; 2018ൽ ടെസ്റ്റ് എഴുതി എസ് ഐയായ പുത്തൂരുകാരൻ; ബളാലിൽ പിടികൂടിയത് ക്രൂര മനസ്സുള്ള കുട്ടിക്കുറ്റവാളിയെ; നിർണ്ണായകമായത് ബന്ധുവീട്ടിൽ വച്ച് ഫോൺ പരിശോധിച്ചപ്പോൾ വാൾ പേപ്പറായി കണ്ട 'വെനം' സിനിമയുടെ പോസ്റ്റർ; അശ്ലീല സൈറ്റുകളും വിഷം തിരഞ്ഞ ഗൂഗിൾ ഹിസ്റ്ററിയും തുണയായി; ആൻ മേരിയുടെ അരും കൊലയിൽ സഹോദരനെ കുടുക്കിയത് വെള്ളരിക്കുണ്ട് എസ് ഐ; കേരളാ പൊലീസിന്റെ അന്വേഷണ തൊപ്പിയിൽ പൊൻതൂവൽ സമ്മാനിച്ച് ശ്രീദാസും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
86ൽ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് എന്ന് കഥയുടെ പേരിൽ കൊല്ലപ്പെട്ടത് 16 പേർ; 1994 ൽ ഉർദു വാർത്തയുടെ പേരിലും ജീവൻ നഷ്ടമായത് 25പേർക്ക്; 91ലെ കാവേരി കലാപത്തിൽ കൊല്ലപ്പെട്ടത് 20 പേർ; 2016 ലെ രണ്ടാം കാവേരി കലാപത്തിലും ഒരു മരണവും ലക്ഷങ്ങളുടെ നഷ്ടവും; സദ്ദാം ഹുസൈന്റെ പേരിലും രാജ്കുമാറിന്റെ മരണത്തിലും ഇവിടെ കലാപം; എസ്ഡിപിഐയെ നിരോധിക്കാൻ കർണ്ണാടക സർക്കാർ; ആവർത്തിക്കുന്ന കലാപങ്ങളിൽ നടുങ്ങി ബംഗലൂരു
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് വിനയായി; ആൾമാറാട്ടത്തിന് യുവതി അറസ്റ്റിൽ; വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് കാക്കി വേഷ ഇട്ടതെന്നും രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ മൊഴി
ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളി; എളിമയാണ് ഞങ്ങളുടെ രീതി; ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു റോൾസ് റോയ്‌സ് സ്വന്തമാക്കുക എന്നുള്ളത്; ഇനി അടുത്തത് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കാനാണ് ആഗ്രഹം; താനൊരു പുലിയെന്ന് തെളിയിച്ച് കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യന്റെ കാർ യാത്ര തുടരുന്നു; ബെല്ലി ഡാൻസും ലോറിയിലെ റോഡ് ഷോയും വിവാദത്തിലാക്കിയ വ്യവസായി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ
കോവിഡ് ബാധിച്ച എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; ഗായകനെ ഐസിയുവിലേക്ക് മാറ്റി; വെന്റിലേറ്ററിൽ കഴിയുന്ന എസ്‌പിബിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനില വഷളായത് ഇന്നലെ അർദ്ധരാത്രിയോടെ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 5ന്
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ