Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികൾക്ക് സ്വർണക്കടത്ത് വ്യവസായം പോലെ; സ്വർണം കടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ശൃംഖല; എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയാണ്; വിദേശത്തുള്ള പ്രതികൾ കൂടി പിടിയിലാകുന്നത് വരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും; ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു കസ്റ്റംസ്

പ്രതികൾക്ക് സ്വർണക്കടത്ത് വ്യവസായം പോലെ; സ്വർണം കടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ശൃംഖല; എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയാണ്; വിദേശത്തുള്ള പ്രതികൾ കൂടി പിടിയിലാകുന്നത് വരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും; ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച്ച വിധി പറയും. സ്വപ്ന സുരേഷ്, സംജു സെയ് ദലവി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി നാളെ വിധി പറയുക. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ നൽകിയത്. കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് ശക്തമായി എതിർത്തു. വ്യവസായം പോലെയാണ് പ്രതികൾ സ്വർണം കടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.

എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയായിരുന്നു. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് ഇതിന് പിന്നിൽ. വിദേശത്തുള്ള പ്രതികൾ കുടി പിടിയിലാകുന്നത് വരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് വാദിച്ചു. അതിനിടെ, യു.എ.ഇ. കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. കസ്റ്റംസ് അസി. കമ്മീഷണർ എൻ.എസ് ദേവാണ് ഓഗസ്റ്റ് 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് നൽകിയത്.

രണ്ടുവർഷത്തിനുള്ളിൽ യുഎഇയിൽനിന്ന് എത്രവണ പാഴ്‌സൽ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതും അറിയിക്കണം. സർട്ടിഫിക്കറ്റുകളിൽ ആരാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇതിനിടെ ലൈഫ് മിഷൻ പദ്ധതി വഴിയുള്ള നിർമ്മാണ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തി കരാറുകാരൻ സന്തോഷ് ഈപ്പൻ രംഗത്തെത്തി. ദുബായ് കോൺസുലേറ്റ് വടക്കാഞ്ചേരിയിൽ ഏറ്റെടുത്ത ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ കരാർ ലഭിച്ചത് സ്വപ്നയും സന്ദീപും വഴിയാണെന്നും യൂണിടെക് ബിൽഡേഴ്‌സ് എം ഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു.

അതിനിടെ അതിനിടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയതായുള്ള മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

നേരത്തെ ഇയാൾക്ക് കസ്റ്റംസ് സമൻസ് നൽകിയിരുന്നു.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാൾ കസ്റ്റംസിന് മുന്നിൽ ഹാജരായിരിക്കുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുക. അതേസമയം സ്വപ്നക്ക് ഉന്നത ബന്ധമുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

സ്വർണക്കടത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതിൽ പങ്കാളികളായവർ വൻ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ടുപേരെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഏറെയാണ്. അത് അന്വേഷണത്തെ ദുർബലപ്പെടുത്തും- കസ്റ്റംസ് കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP