Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതോ ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എൻഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയിൽ; വാട്‌സാപ്പ് ചാറ്റുകൾ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; മന്ത്രി ജലീലിന് ഇനി നിർണ്ണായകം സ്വപ്‌നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്ത് കേസിൽ ചാറ്റുകൾ തെളിവുകളാകും

ഏതോ ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എൻഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയിൽ; വാട്‌സാപ്പ് ചാറ്റുകൾ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; മന്ത്രി ജലീലിന് ഇനി നിർണ്ണായകം സ്വപ്‌നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്ത് കേസിൽ ചാറ്റുകൾ തെളിവുകളാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സുരേഷിന്റെ ചോദ്യം ചെയ്യൽ ഇനി അതിനിർണ്ണായകമാകും. സ്വപ്‌നയുടെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത ഓരോ തെളിവിനും സ്വപ്‌ന ഉത്തരം പറയേണ്ടിവരും. ഇത് പല പ്രമുഖരേയും വെട്ടിലാക്കും. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകൾ ചാറ്റിൽ ഉണ്ടെന്നാണ് സൂചന.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്‌സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യൽ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട മൊഴി മന്ത്രി കെ.ടി.ജലീലിനും നിർണായകമാണ്. സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് തുടങ്ങിയവയിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുക.

ജൂലൈ 10നു ബെംഗളൂരുവിൽ അറസ്റ്റിലായശേഷം തുടർച്ചയായി 12 ദിവസം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല. എന്നാൽ സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവയുടെ സൈബർ ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായി എൻഐഎ കണ്ടെത്തിയത്. ഇതോടെയാണു സ്വപ്നയടക്കമുള്ള പ്രതികളെക്കുറിച്ചു കെ.ടി.ജലീലിന് അറിയാവുന്ന മുഴുവൻ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു പരിചയപ്പെടുത്തിയതുകൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിർത്തിയതെന്ന ജലീലിന്റെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ വിലയിരുത്തൽ. സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്കാളിത്തം പുറത്തുവരുന്നതുവരെ അവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കിയില്ലെന്നാണു ജലീലിന്റെ മൊഴി. കോൺസുലേറ്റിൽ നിന്നു കൈമാറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്ത നയതന്ത്ര പാഴ്‌സലിനുള്ളിൽ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാർത്ഥനയെന്നും ജലീൽ അന്വേഷണ സംഘത്തോടു പറഞ്ഞു.

സ്വപ്നയെ കോൺസുലേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർ കേരളത്തിലെ ഒരു മന്ത്രിക്കു പരിചയപ്പെടുത്തി നേരിട്ട് ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതു മനഃപൂർവമാണോ എന്നതും എൻഐഎ പരിശോധിക്കുന്നുണ്ട്.മന്ത്രി നൽകിയ മൊഴിയും 22ന് എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സ്വപ്നയുടെ മൊഴിയും പൊരുത്തപ്പെട്ടാൽ മന്ത്രിയെ ഇനി എൻഐഎ വിളിച്ചുവരുത്താൻ സാധ്യതയില്ല. കെ.ടി. ജലീലിന്റേതല്ലാത്ത ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദസന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണസംഘങ്ങളെ കുഴയ്ക്കുന്നുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യം വന്നാൽ മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ശബ്ദസാംപിൾ ശേഖരിച്ചു കോടതി ഉത്തരവോടെ എൻഐഎ പരിശോധനയ്ക്ക് അയച്ചേക്കുമെന്നാണ് സൂചന. ഇതും കേസിൽ അതിനിർണ്ണായകമാകും..

അതിനിടെ ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ പറയുന്നു. ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. എതിരാളികൾക്ക് തന്നെകൊല്ലാൻ കഴിഞ്ഞേക്കും. പക്ഷേ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. തന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് തന്റെ ചലനങ്ങളും യാത്രയ്ക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തത്സമയം വിവരംനൽകുന്ന മീഡിയാ സുഹൃത്തുക്കളോട് സഹതാപമേ ഉള്ളൂ. ക്രമിനൽനടപടി ചട്ടം 160 പ്രകാരം സാക്ഷിയായി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിനുമുമ്പ് 'നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എൻ.ഐ.എ. നോട്ടീസിന്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളംമാറ്റിച്ചവിട്ടി.

ഒരാളെയും കൂസാതെ സധൈര്യം മുന്നോട്ടുപോകാൻ കഴിയുന്നത് ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തതുകൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് ആകെ പത്തൊമ്പതര സെന്റ് സ്ഥലവും ഒരുവീടും (5 ലക്ഷം ലോണെടുത്തതിന്റെ പേരിൽ അതും ഇപ്പോൾ പണയത്തിലാണ്), തനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവുകഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽപോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ?- കുറിപ്പിൽ പറയുന്നു.

കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് സംഘപരിവാർ മുഖപത്രത്തിൽവന്ന ലേഖനത്തിൽപ്പരം തെളിവ് വേറെ വേണോ? എന്ന് ചോദിച്ച് ലേഖനത്തിന്റെ പകർപ്പും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP