Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിഫ് ഹൗസിൽ ഞാൻ രഹസ്യ ചർച്ചയ്ക്ക് പോയിട്ടുണ്ട്; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടൂ; സ്പ്രിങ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ; സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്

ക്ലിഫ് ഹൗസിൽ ഞാൻ രഹസ്യ ചർച്ചയ്ക്ക് പോയിട്ടുണ്ട്; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടൂ; സ്പ്രിങ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ; സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരണം നൽകിയതിന് പിന്നാലെ വെല്ലുവിളിയുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരൺ ഇടനിലക്കാരൻ അല്ലെങ്കിൽ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. ഒറ്റയ്ക്കും കോൺസൽ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്ന പറഞ്ഞു.

2016 മുതൽ 2120 വരെ പല തവണ പോയിട്ടുണ്ട്. ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോൺസൽ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാൻ പറ്റില്ല. ഇതെല്ലാം പ്രോട്ടോക്കോളിന് എതിരാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായ മുഖ്യമന്ത്രി നിയമസഭയിൽ പലപല കള്ളങ്ങൾ പറയുന്നത് ശരിയല്ലെന്നും സ്വപ്ന പറഞ്ഞു.

സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ. തന്റെ കൈയിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാവരും ഇവരെയെല്ലാം തൊഴുതു മാത്രമേ നിൽക്കാറുള്ളു. അവിടെയുള്ളവരെ സ്വാധീനിക്കാൻ ഇവർക്കെല്ലാമറിയാം. ഇവർക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോൺസൽ ജനറലിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്ന ആരോപിച്ചു.

മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? ബാഗിൽ ഉപഹാരമെങ്കിൽ എന്തിന് നയതന്ത്രചാനൽ വഴി കൊണ്ടുപോയി. താൻ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നൽകിയത്.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങൾ മറികടന്നായിരുന്നു. താൻ അങ്ങനെ പറഞ്ഞില്ല. അവർക്ക് എന്തിലാണ് ഡോക്ടറേറ്റ്? ഇംഗ്ലിഷ് മനസ്സിലാവില്ലേ? ഇവർ ഇംഗ്ലിഷ് ശരിക്കും വായിച്ചു മനസ്സിലാക്കട്ടെ. തന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന പറഞ്ഞു.

സ്പ്രിങ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിങ്‌ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കർ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP